Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅധിനിവേശം ആരംഭിച്ച് 36...

അധിനിവേശം ആരംഭിച്ച് 36 ദിവസം, യുക്രെയ്ൻ ഇപ്പോഴും പോരാടുകയാണെന്ന് സെ​ല​ൻ​സ്‌​കി

text_fields
bookmark_border
volodymyr zelensky
cancel
Listen to this Article

കിയവ്: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം തുടർന്നുകൊണ്ടിരിക്കെ പ്രതികരണവുമായി പ്രസിഡന്‍റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്‌​കി. റഷ്യയുടെ അധിനിവേശം ആരംഭിച്ചിട്ട് 36 ദിവസമായെന്നും യുക്രെയ്ൻ ഇപ്പോഴും പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നോ- അഞ്ചോ ദിവസത്തിനുള്ളിൽ യുക്രെയ്ന്‍ മുഴുവനായും പിടിച്ചടക്കുവാന്‍ കഴിയുമെന്നാണ് റഷ്യ കരുതിയതെന്നും എന്നാൽ അവരുടെ ധാരണകളെ തിരുത്താന്‍ നമുക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ നിർണായക ഘട്ടത്തിൽ നമ്മുടെ ഭാവിയെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും ഇത് നമ്മുടെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം റഷ്യ-യുക്രെയ്ൻ സമാധാനചർച്ചകൾ വെള്ളിയാഴ്ച പുനരാരംഭിക്കും. മാർച്ച് 29ന് തുർക്കിയിലെ ഇസ്താംബൂളിലാണ് അവസാനവട്ട ചർച്ച നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Volodymyr Zelenskyyrussia ukraine crisis
News Summary - It's 36 days into war and Ukraine is still standing: Zelenskyy
Next Story