Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ 19: ലോകാരോഗ്യ...

കോവിഡ്​ 19: ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​ നൽകാതിരുന്നത്​ സ്​ഥിതി വഷളാക്കിയെന്ന്​ സ്വതന്ത്ര പാനൽ

text_fields
bookmark_border
കോവിഡ്​ 19: ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​ നൽകാതിരുന്നത്​ സ്​ഥിതി വഷളാക്കിയെന്ന്​ സ്വതന്ത്ര പാനൽ
cancel

ജനീവ: കൃത്യസമയത്ത്​ നടപടികളെടുക്കാത്തതും തെറ്റായ തീരുമാനങ്ങളും ലോകത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമാക്കിയെന്ന്​ ഇൻഡിപെൻഡന്‍റ്​ പാനൽ ഫോർ പാൻഡമിക് പ്രിപേർഡ്നസ് ആൻഡ് റെസ്പോൺസ് (ഐ.പി.പി.പി.ആർ) റിപ്പോർട്ട്. അൽപം കാര്യക്ഷമത കാട്ടിയിരുന്നെങ്കിൽ 3.3 ദശലക്ഷത്തി​ലേറെ പേർ മരിക്കുന്നതും ആഗോള സമ്പദ്‌വ്യവസ്ഥ തകിടം മറിയുന്നതും ഒഴിവാക്കാമായിരുന്നെന്ന്​ കോവിഡ്​ മഹാമാരി നേരിടാനുള്ള ഒരുക്കങ്ങൾ വിലയിരുത്തിയ സ്വതന്ത്ര പാനലിന്‍റെ റിപ്പോർട്ടിലുണ്ട്​.

ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​ നൽകാൻ വൈകിയെന്ന ആരോപണവും റിപ്പോർട്ട്​ ഉന്നയിക്കുന്നു​. ​കൊറോണ വ്യാപനം നേരിടുന്നതിനു മാർഗങ്ങളില്ലാതിരുന്നതും ഏകോപനമില്ലായ്മയും മാനവരാശിയെ വൻദുരന്തത്തിലേക്കു തള്ളിവി​ട്ടെന്ന വിലയിരുത്തലാണ്​​ ന്യൂസീലൻഡ് മുൻ പ്രധാനമന്ത്രി ഹെലൻ ക്ലാർക്ക്, ലൈബീരിയൻ മുൻ പ്രസിഡന്‍റ്​ എലൻ ജോൺസൻ സർലീഫ് എന്നിവർ അധ്യക്ഷന്മാരായ സമിതി നടത്തിയിരിക്കുന്നത്​. 'കോവിഡ് 19: അവസാനത്തെ മഹാമാരിയാകണം' എന്ന റിപ്പോർട്ടിൽ അടിയന്തര സാഹചര്യം മനസിലാക്കുന്നതിൽ പല രാജ്യങ്ങളും പരാജയപ്പെട്ടു എന്ന വിലയിരുത്തലുമുണ്ട്​.

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ സാർസ് കോവ് 2 എന്ന വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടും 2020 ഫെബ്രുവരിയാകുന്നതുവരെ കാര്യത്തിന്‍റെ ഗൗരവം ലോകത്തെ അറിയിക്കാൻ ചൈന തയാറായില്ല. വുഹാനിൽ വൈറസ് കണ്ടെത്തിയപ്പോൾ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതായിരുന്നു. പല മേഖലകളിൽ നിന്നുള്ള തുടർച്ചയായ അലംഭാവം ദുരന്തത്തിന്‍റെ തീവ്രത വർധിപ്പിച്ചു.

ലോകാരോഗ്യ സംഘടനയെ ശാക്തീകരിക്കുക എന്നത് അനിവാര്യമാണെന്ന്​ പാനൽ വിലയിരുത്തി. മഹാമാരി പൊട്ടിപ്പുറപ്പെടുന്നത് അന്വേഷിക്കുന്നതിനും ലഭ്യമായ വിവരങ്ങൾ വേഗത്തിൽ പ്രസിദ്ധീകരിക്കുന്നതിനും ലോകാരോഗ്യ സംഘടനയെ അനുവദിക്കുന്ന സുത്യാരമായ ഒരു നിരീക്ഷണ-ജാഗ്രത സംവിധാനമാണ്​ വേണ്ടത്​.

കോവിഡിനെ കു​റിച്ചുള്ള സൂചന ലഭിച്ചിട്ടും ജനുവരി 30 വരെ കാത്തിരിക്കാതെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിക്ക്​ ജനുവരി 22ന് കൂടിയ യോഗത്തിൽ തന്നെ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമായിരുന്നു. ആ സമിതി യാത്രാ നിയന്ത്രണങ്ങളും ശിപാർശ ചെയ്തില്ല. ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങളാണ് ഇതിന്​ വിലങ്ങുതടിയായത്​. അത് നവീകരിക്കേണ്ടതിന്‍റെ അനിവാര്യതയാണ്​ കോവിഡ്​ മഹാമാരി ചൂണ്ടിക്കാട്ടുന്നത്​. യാത്രാ നിയന്ത്രണങ്ങൾ വേഗത്തിലും കാര്യക്ഷമമായും ഏർപ്പെടുത്തുകയായിരുന്നെങ്കിൽ രോഗവ്യാപനം തടയാമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്​.

കോവിഡ് വ്യാപനം നേരിടുന്നതിനു സമ്പന്ന രാജ്യങ്ങൾ നൂറുകോടി ഡോസ്​ വാക്സിൻ ദരിദ്ര രാജ്യങ്ങൾക്കു സംഭാവന നൽകണമെന്ന്​ നിർദേശവും റിപ്പോർട്ട്​ മുന്നോട്ടുവെക്കുന്നു. ഇത്തരം മഹാമാരികളെ കുറിച്ച്​ മുന്നറിയിപ്പ് നൽകുന്നതിന് ആഗോളതലത്തിൽ സംവിധാനമുണ്ടാകണം. വ്യാപനത്തെ മറികടക്കുന്നതിന് ജി7 രാജ്യങ്ങൾ 19 ബില്യൻ ഡോളർ വാക്സിനും മറ്റുമായി ലോകാരോഗ്യ സംഘടന വഴി നൽകുക, മഹാമാരികളെ നേരിടുന്നതിന് ആഗോളതലത്തിൽ ഫണ്ട് സ്വരൂപിച്ച്​ 100 ബില്യൻ ഡോളർ വരെ നീക്കിവെക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്​.

വാക്സിൻ ഉൽപാദനം വർധിപ്പിക്കുന്നതിനായി ലോകാരോഗ്യസംഘടനയും ലോകാവ്യാപാരസംഘടനയും സർക്കാറുകളെയും മരുന്ന് നിർമാതാക്കളെയും ഒന്നിച്ചുകൂട്ടി ലൈസൻസിങ്, സാങ്കോതിക കൈമാറ്റങ്ങൾ എന്നിവ സംബന്ധിച്ച കരാർ ഉണ്ടാക്കണമെന്നുംറിപ്പോർട്ടിലുണ്ട്. മേയ് 24-ന് ലോകാരോഗ്യസംഘടനയുടെ വാർഷിക അസംബ്ലിയിൽ ആരോഗ്യമന്ത്രിമാർ റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും ചർച്ച ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHOippprCovid 19
News Summary - IPPPR report on Covid 19
Next Story