Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യൻ വിദ്യാർഥികളെ...

ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്​ൻ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന്​ റഷ്യ

text_fields
bookmark_border
ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്​ൻ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന്​ റഷ്യ
cancel

മോസ്​കോ: ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്​ൻ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി റഷ്യ. ഖാർക്കീവിൽ ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്​ൻ മനുഷ്യകവചമാക്കുന്നുവെന്ന്​ റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.

ഞങ്ങൾ ലഭിച്ച വിവരമനുസരിച്ച്​ ഇന്ത്യൻ വിദ്യാർഥികളെ ഖാർക്കീവ്​ വിടാൻ യുക്രെയ്​ൻ അനുവദിക്കുന്നില്ല. അവരെ മനുഷ്യകവചമാക്കുകയാണ്​. ഇന്ത്യൻ പൗരൻമാരെ സുരക്ഷിതമായി യുക്രെയ്​നിൽ നിന്നും പുറത്തെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ റഷ്യ തയാറാണ്​. പിന്നീട്​ റഷ്യയിൽ നിന്നും ഇന്ത്യയുടെ വിമാനങ്ങളിലോ തങ്ങളുടെ വിമാനത്തിലോ ഇവരെ നാട്ടിലെത്തിക്കാൻ തയാറാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഖാർക്കീവിൽ നിന്നും ഉടൻ വിദ്യാർഥികൾ മാറണമെന്ന്​ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. റഷ്യയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മുന്നറിയിപ്പ്​. എന്നാൽ, മുന്നറിയിപ്പ്​ നൽകി മണിക്കൂറുകൾ കഴിഞ്ഞിട്ടും വിദ്യാർഥികൾക്ക്​ ഖാർക്കീവിൽ നിന്നും മാറാൻ സാധിച്ചിട്ടില്ലെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russia Ukraine War
News Summary - Indian Students Kept As Hostages By Ukrainians In Kharkiv, Says Russia
Next Story