Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരക്ഷാസമിതി വിപുലീകരണം...

രക്ഷാസമിതി വിപുലീകരണം ആവശ്യപ്പെട്ട്​ ജി4; ഉടക്കുവെച്ച്​ ചൈന

text_fields
bookmark_border
രക്ഷാസമിതി വിപുലീകരണം ആവശ്യപ്പെട്ട്​ ജി4; ഉടക്കുവെച്ച്​ ചൈന
cancel

ന്യൂയോർക്​/ ബെയ്​ജിങ്​:െഎക്യരാഷ്​ട്രസഭ രൂപവത്​കരിച്ച സാഹചര്യത്തിൽനിന്ന്​ ലോകം മാറിയെന്നും രക്ഷാസമിതി വിപുലീകരിക്കണമെന്നും ആവശ്യ​െപ്പട്ട്​ ഇന്ത്യ, ജപ്പാൻ, ജർമനി, ബ്രസീൽ എന്നീ രാഷ്​ട്രങ്ങൾ ഉൾപ്പെട്ട ജി4 രംഗത്ത്​. രക്ഷാസമിതിയിൽ ഇന്ത്യയടക്കം രാജ്യങ്ങൾക്ക്​ സ്ഥിരാംഗത്വം നൽകുന്നതിനെ ചൈന എതിർക്കുന്നത്​ തുടരുകയാണ്​. ​രക്ഷാസമിതി വിപുലീകരണത്തിൽ വലിയ തോതിൽ ഭിന്നതയുണ്ടെന്നും എല്ലാ വിഭാഗങ്ങളുടെയും താൽപര്യങ്ങൾ പരിഗണിക്കുന്ന രീതിയിലുള്ള പാ​േക്കജ്​ പരിഹാരം ചർച്ചകളിലൂടെ ഉരുത്തിരിയണമെന്നും ചൈനീസ്​ വിദേശകാര്യ വക്​താവ്​ വാങ്​ വെൻബിൻ വ്യക്​തമാക്കി.

രക്ഷാസമിതി വിപുലീകരണം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതി​െൻറ ഭാഗമായി ജി4 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ബുധനാഴ്​ച ഒാൺലൈൻ കൂടിക്കാഴ്​ച നടത്തിയിരുന്നു. നിശ്ചിത സമയപരിധിക്കകം യു.എന്നിൽ നവീകരണം വേണമെന്ന നിലപാടിൽ നാലു​രാജ്യങ്ങളും ഒറ്റക്കെട്ടായിരുന്നുവെന്ന്​ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ പറഞ്ഞു. രക്ഷാസമിതി നവീകരണം പ്രധാന വിഷയമാണെന്നും അംഗങ്ങളുടെ താൽപര്യങ്ങൾ പരിഗണിക്കണമെന്നും ഇതിന്​ മറുപടിയായി ചൈന വ്യക്​തമാക്കുകയായിരുന്നു.

2021 ജനുവരി മുതൽ രണ്ടു​വർഷത്തേക്ക്​രക്ഷാസമിതിയിൽ താൽക്കാലിക അംഗമാകുന്ന ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന്​ അമേരിക്ക, റഷ്യ, ​ഫ്രാൻസ്​, ഇംഗ്ലണ്ട്​ എന്നീ രാജ്യങ്ങൾ അനുകൂലമാണ്​. എന്നാൽ, വീറ്റോ അധികാരമുള്ള ചൈന എതിർക്കുകയാണ്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G4UNSC Reforms
Next Story