Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജി20 സംയുക്ത...

ജി20 സംയുക്ത പ്രസ്താവന: അഭിമാനിക്കാൻ ഒന്നുമില്ലെന്ന് യുക്രെയ്ൻ

text_fields
bookmark_border
ജി20 സംയുക്ത പ്രസ്താവന: അഭിമാനിക്കാൻ ഒന്നുമില്ലെന്ന് യുക്രെയ്ൻ
cancel

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്കിടെ ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ തങ്ങൾക്ക് അഭിമാനിക്കാൻ ഒന്നുമില്ലെന്ന് യുക്രെയ്ൻ. റഷ്യയുടെ പേര് പരാമർശിക്കാതെയുള്ള സംയുക്ത പ്രസ്താവനയാണ് യുക്രെയ്നെ ചൊടിപ്പിച്ചത്. യുക്രെയ്ൻ വിദേശകാര്യമന്ത്രാലയമാണ് വിമർശനവുമായി രംഗത്തെത്തിയത്.

യുക്രെയ്നെ കൂടി ​ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ അനുവദിച്ചിരുന്നുവെങ്കിൽ മറ്റ് രാജ്യങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമായിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം വക്താവ് ഒലേഗ് നികോലേൻകോ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അ​ദ്ദേഹത്തിന്റെ പ്രതികരണം.

യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യയെ നേരിട്ട് വിമർശിക്കാതെയാണ് ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. യുക്രെയ്നിൽ യു.എൻ ചാർട്ടർ പ്രകാരം സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇതിനായുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന 37 പേജ് പ്രസ്താവനക്ക് ഇന്ത്യ മുൻകൈയെടുത്താണ് അന്തിമരൂപം നൽകിയത്.

റ​ഷ്യ​യെ ശ​ക്ത​മാ​യി അ​പ​ല​പി​ക്ക​ണ​മെ​ന്ന പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം മു​ൻ​നി​ർ​ത്തി ഭി​ന്ന​വീ​ക്ഷ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്നെ​ങ്കി​ലും സ​മ​വാ​യ​ത്തി​ലെ​ത്തി​ച്ച് സം​യു​ക്ത പ്ര​സ്താ​വ​ന​ക്ക് രൂ​പം​ന​ൽ​കാ​നാ​യ​ത് ഇ​ന്ത്യ​യു​ടെ വി​ജ​യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞിരുന്നു.

ഇ​ന്ന​ത്തെ യു​ഗം യു​ദ്ധ​ത്തി​ന്റേ​ത​ല്ല. ഒ​രു രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ലേ​ക്കും ക​ട​ന്നു​ക​യ​റ്റം പാ​ടി​ല്ല. ആ​ണ​വാ​യു​ധം പ്ര​യോ​ഗി​ക്കു​മെ​ന്ന ഭീ​ഷ​ണി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ഭ​ക്ഷ്യ-​ഊ​ർ​ജ സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ സൈ​നി​ക​നീ​ക്കം പാ​ടി​ല്ല. കോ​വി​ഡി​നു​ശേ​ഷ​മു​ള്ള മ​നു​ഷ്യ​ദു​രി​തം കൂ​ട്ടാ​ൻ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ഇ​ട​യാ​ക്കി​യെ​ന്നും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

‘‘യു​ക്രെ​യ്നി​ൽ സ​മ​ഗ്ര​വും നീ​തി​യു​ക്ത​വും സു​സ്ഥി​ര​വു​മാ​യ സ​മാ​ധാ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന പ്ര​സ​ക്ത​വും ക്രി​യാ​ത്മ​ക​വു​മാ​യ എ​ല്ലാ നി​ർ​ദേ​ശ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​മോ ഭീ​ഷ​ണി​യോ അ​സ്വീ​കാ​ര്യ​മാ​ണ്. രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​വും സ​മാ​ധാ​ന​വും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത​ത്ത്വ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്നു. യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ഉ​ദ്ദേ​ശ്യ​ങ്ങ​ൾ​ക്കും ത​ത്ത്വ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ടി​വ​ര​യി​ടു​ന്നു’’ - പ്ര​മേ​യം വി​ശ​ദീ​ക​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G20 Summit 2023
News Summary - G20 joint statement: Ukraine has nothing to be proud of
Next Story