ഇവർ കോവിഡിനെ പ്രതിരോധിച്ച വനിത നേതാക്കൾ
text_fieldsകോവിഡിനെ കുറിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ പോലുള്ള രാഷ്ട്രത്തലവൻമാർ അനുദിനം വിടുവായത്തങ ്ങൾ എഴുന്നള്ളിക്കുേമ്പാൾ ഫലപ്രദമായി വൈറസിനെ ചെറുത്ത വനിത നേതാക്കളെ പരിചയപ്പെടാം.
ഏപ്രിൽ ഒന്നിന് സി ൻറ് മാർട്ടെനിലെ പ്രധാനമന്ത്രി സിൽവേരിയ ജേക്കബ് രാജ്യത്തെ അഭിസംബോധന ചെയ്തു. അവിടെ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് പടർന്നുപിടിച്ചാൽ ചെറുദ്വീപായ സിൻറ് മാർട്ടിനിലെ കാര്യങ്ങൾ അവതാളത്തിലാകുമെന്ന് അ വർ മനസിലാക്കി. പ്രതിവർഷം അഞ്ചുലക്ഷം ടൂറിസ്റ്റുകൾ എത്തുന്നുണ്ട് ഇവിടേക്ക്. എന്നാൽ ഇവിടെ ആകെയുള്ളത് രണ്ട് ഐ.സി.യു കിടക്കകൾ മാത്രം.
രാജ്യത്ത് കടുത്ത ലോക്ഡൗൺ നടപടികൾക്കൊന്നും സിൽവേരിയ മുതിർന്നില്ല. പകരം എല്ലാവ രും സമ്പർക്കവിലക്ക് കർശനമായി പാലിക്കണമെന്ന് നിർദേശിച്ചു. വീടുവിട്ടുള്ള യാത്ര വേണ്ടെന്നും മുന്നറിയിപ്പു ണ ൽകി. തത്കാലം വീട്ടിൽ ലഭ്യമായ സാധനങ്ങൾ കരുതി ഉപയോഗിക്കാനും ഉപദേശിച്ചു. ജനങ്ങളും സഹകരിച്ചതോടെ വളരെ പെട്ടെന്നുതന്നെ കോവിഡിനെ പിടിച്ചുകെട്ടാൻ സാധിച്ചു. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ, ജർമൻ ചാൻസലർ അംഗല മെർകൽ എന്നിവരെ പോലെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട വ്യകതിയല്ല 51 കാരിയായ സിൽവേരിയ.
ന്യൂസിലൻഡിൽ ലോക്ഡൗൺ നടപ്പാക്കിയാണ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ കോവിഡിനെ നിയന്ത്രിച്ചത്. വീട്ടിലിരിക്കൂ,ജീവൻ രക്ഷിക്കൂ-എന്ന് ജനങ്ങൾക്ക് സാമൂഹിക മാധ്യമങ്ങൾ വഴി വിഡിയോ സന്ദേശവും നൽകി. മാർച്ച് 14 മുതൽ രാജ്യത്ത് പ്രവേശിച്ചവരെ 14 ദിവസത്തെ ക്വാറൻറീനിലാക്കി. 150 ലേറെ ആളുകൾക്ക് വൈറസ് ബാധയുണ്ടാകുകയും ഒമ്പതുപേർ മരിക്കുകയും ചെയ്ത ശേഷം ലോക്ഡൗൺ കർശനമാക്കി. ഇതുവരെ 18 പേരാണ് ന്യൂസിലൻഡ് കോവിഡ് മൂലം മരിച്ചത്. സർക്കാരിെൻറ നിർദേശങ്ങൾ ജനങ്ങൾ അനുസരിച്ചതോടെ കോവിഡ് മരണനരിക്ക് ഗണ്യമായി കുറക്കാൻ കഴിഞ്ഞു.
കോവിഡ് റിപ്പോർട്ട് ചെയ്തതുമുതൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന പേരാണ് ജർമൻ ചാൻസലർ അംഗല മെർകലിെൻറത്. രാജ്യം നേരിടുന്ന രണ്ടാംലോകയുദ്ധത്തിനു സമാനമായ സാഹചര്യമാണെന്നും ശ്രദ്ധിച്ചില്ലെങ്കിൽ ജർമനിയിലെ 70 ശതമാനം ആളുകളെയും കോവിഡ് പിടികൂടുമെന്നും അവർ തുടക്കം മുതൽ മുന്നറിയിപ്പു നൽകി. പിന്നീട് കോവിഡ് പരിശോധനകളും ദ്രുതഗതിയിലാക്കി. മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് മരണനിരക്ക് ജർമനിയിൽ താരതമ്യേന കുറവാണെന്നു കാണാം. 5000പേരാണ് ഇവിടെ മരിച്ചത്. രസതന്ത്രത്തിൽ ഡോക്ടറേറ്റുള്ള മെർകലിനെ വൈറസിെൻറ ജനതകഘടനയെകുറിച്ചൊക്കെ ബോധമുണ്ട്. അതിനാൽ മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളെ പോലെ വൈറസ് തങ്ങളെ ആക്രമിക്കില്ലെന്ന വിടുവായത്തത്തിനൊന്നും മെനക്കെട്ടില്ല.
ഡെൻമാർക്കിൽ മാർച്ച് 13ഓടെ അതിർത്തികൾ അടച്ച് സുരക്ഷ ഉറപ്പാക്കാനാണ് മെറ്റെ ഫ്രെഡറിക്സൺ ശ്രമിച്ചത്. അതിനു ശേഷം രാജ്യത്തെ കിൻറർഗാർട്ടനുകളും സ്കൂളുകളും സർവകലാശാലകളും അടക്കാൻ ഉത്തരവിട്ടു. പൊതുസ്ഥലങ്ങളിൽ 10 ൽ കൂടുതൽ ആളുകൾ കൂടിനിൽക്കുന്നതും നിരോധിച്ചു. 8000 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 370 മരണവും. ലോക്ഡൗൺ കാലത്തെ സമയം ചെലവഴിക്കാനുള്ള മാർഗങ്ങളെ കുറിച്ച് ടെലിവിഷനിലൂടെ ജനങ്ങൾക്ക് പറഞ്ഞുകൊടുത്തു. കോവിഡ് തടയാനുള്ള പ്രധാനമന്ത്രിയുടെ നടപടികൾ എങ്ങും ശ്ലാഘിക്കെപട്ടു. അവരുടെ ജനപ്രീതിയും കുതിച്ചുയർന്നു. കോവിഡ് കേസുകൾ കുറഞ്ഞതോടെ ലോക്ഡൗണിൽ അയവുവരുത്താനൊരുങ്ങുകയാണ് ഡെൻമാർക്.
തായ്വാനിൽ ജനുവരിയിൽ കോവിഡ് റിപ്പോർട്ട് ചെയ്തതുമുതൽ ഉണർന്നു പ്രവർത്തിച്ചു പ്രസിഡൻറ് സായ് ഇങ് വെൻ. പൗരൻമാർക്ക് യാത്രവിലക്കും സെൽഫ് ക്വാറൻറീനും കർശനമാക്കി. പൊതുയിടങ്ങളും കെട്ടിടങ്ങളും അണുവിമുക്തമാക്കാൻ നിർദേശം നൽകി. കൈകൾ ശുചിയായി സൂക്ഷിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്തി. എന്നാൽ രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചില്ല. ആറുമരണമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. കോവിഡിനെതിരായ പ്രസിഡൻറിെൻറ നീക്കങ്ങൾ രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റി. തായ്വാനിൽ നിന്ന് കോവിഡ് ഏറ്റവും കൂടുതൽ നാശംവിതച്ച യു.എസിലേക്കും യൂറോപ്പിലേക്കും ലക്ഷക്കണക്കിന് മാസ്കുകളും കയറ്റിയയച്ചു.
നോർവേയിലും സമാനമായ നടപടികളിലൂടെയാണ് പ്രധാനമന്ത്രി ഇർന സോൾബർഗ് കോവിഡിനെ തുരത്തിയത്. 7200 പോസിറ്റീവ് കേസുകളാണിവിടെ. 182 പേരാണ് മരിച്ചത്. നേരത്തേ തന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചതും പരിശോധന വേഗത്തിലാക്കിയതുമാണ് തുണച്ചതെന്നാണ് അവർ വിശ്വസിക്കുന്നത്. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരിയായ ഫിൻലൻഡിലെ സന്ന മരീനും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടി. യാത്രവിലക്കും ലോക്ഡൗണും നടപ്പാക്കിയാണ് കോവിഡ് വ്യാപനം തടഞ്ഞത്. അതോടെ കോവിഡ് കേസുകൾ 4000മാക്കി കുറക്കാനും മരണം 140 ൽ ഒതുക്കാനും കഴിഞ്ഞു.