Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇനി കടൽത്തീരത്തു പോയി വെറുതെയിരിക്കണം'-6800 കോടി ഡോളർ ആസ്തിയുള്ള കമ്പനി വിട്ട് ആൻഡ്രൂ ഫോർമിക

text_fields
bookmark_border
Andrew Formica
cancel
Listen to this Article

'ന്യൂഡൽഹി: ലണ്ടൻ ആസ്ഥാനമായുള്ള ഫണ്ട് ഹൗസായ ജൂപ്പിറ്റർ ഫണ്ട് മാനേജ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആൻഡ്രൂ ഫോർമികയുടെ രാജി ഏവരെയും അമ്പരപ്പിച്ചിരിക്കയാണ്. 2019 ലാണ് ഇദ്ദേഹം 6800 ഡോളർ ആസ്തിയുള്ള ഫണ്ട് മാനേജ്‌മെന്റ് ഭീമനിൽ ചേർന്നത്. ഒക്ടോബർ ഒന്നിന് സ്ഥാനം ഒഴിയുമെന്നാണ് അറിയിച്ചത്. ​

ജൂപ്പിറ്ററിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ മാത്യു ബീസ്‌ലി പുതിയ സി.ഇ.ഒ ആയി ചുമതലയേൽക്കുമെന്നും ഫോർമിക നിക്ഷേപ സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനവും ഒഴിയുമെന്നും റിപ്പോർട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് ഫോർമിക രാജിക്കത്തിൽ കാണിച്ചിരിക്കുന്നത്.

ജൻമനാടായ ആസ്ട്രേലിയയിലേക്ക് മടങ്ങി മാതാപിതാക്കൾക്കൊപ്പം താമസിക്കണമെന്നാണ് ആഗ്രഹം. അതോടൊപ്പം കടൽത്തീരത്തു പോയി വെറുതെയിരിക്കാനും വലിയ മോഹമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 30വർഷത്തോളമായി യു.കെയിലാണ് ഫോർമിക കഴിഞ്ഞത്. ജൂപ്പിറ്ററിനു മുമ്പ് ജാനസ് ഹെൻഡേഴ്സൺ ഗ്രൂപ്പിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CEO Quits $68 Billion Firm To "Sit At The Beach And Do Nothing
Next Story