Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയില്‍ ഇരട്ട...

സിറിയയില്‍ ഇരട്ട സ്ഫോടനം; 46 മരണം

text_fields
bookmark_border
സിറിയയില്‍ ഇരട്ട സ്ഫോടനം; 46 മരണം
cancel

ഡമസ്കസ്: സിറിയന്‍ തലസ്ഥാനമായ ഡമസ്കസില്‍ ഇരട്ട സ്ഫോടനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. ഡമസ്കസില്‍ അടുത്തിടെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഡമസ്കസിലെ റോഡരികില്‍ വെച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ആദ്യം സ്ഫോടനമുണ്ടായത്. യാത്രക്കാരുമായി ബസ് ആ വഴി സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. തൊട്ടുടനെ ബാബുല്‍ സര്‍ഗി മേഖലയില്‍ ചാവേര്‍ ആക്രമണവും നടന്നു.

മരിച്ചവരില്‍ നിരവധി ശിയാ പുരോഹിതന്മാരുമുള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.  ഇറാഖിലെയും സിറിയയിലെയും ശിയാ ആരാധനാലയങ്ങള്‍ ഐ.എസിന്‍െറയും അല്‍ഖാഇദയുടെയും സ്ഥിരം ആക്രമണകേന്ദ്രമാണ്. 
ഡമസ്കസിലെ സയ്യിദ സൈനബ്  ആരാധനാലയത്തില്‍ നിരവധി തവണ സ്ഫോടനങ്ങള്‍ നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syria blast
News Summary - syria blast
Next Story