Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീ​ണ്ടും...

വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഒരുങ്ങി ഇ​സ്രാ​യേ​ൽ

text_fields
bookmark_border
വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഒരുങ്ങി ഇ​സ്രാ​യേ​ൽ
cancel

ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഇ​സ്രാ​യേ​ൽ മൂ​ന്നാം തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്​ ആ​ദ്യം തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​​െൻറ ലി​കു​ഡ്​ പാ​ർ​ട്ടി, എ​തി​രാ​ളി ബെ​ന്നി ഗാ​ൻ​റ്​​സി​​െൻറ ബ്ലൂ ​ആ​ൻ​ഡ്​​ വൈ​റ്റ്​ പാ​ർ​ട്ടി എ​ന്നി​വക്ക്​ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തി​രു​ന്ന​തി​നാൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണം പാ​ളി​. സെ​പ്​​റ്റം​ബ​റി​ൽ ജ​നം വീ​ണ്ടും ബൂ​ത്തി​ലെ​ത്തി. അ​പ്പോ​ഴും ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ്​ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ണ്ടി​വ​ന്ന​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ്​ ഇ​സ്രാ​യേ​ലി​ൽ ഇ​ത്ത​ര​മൊ​രു രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി. അ​ഴി​മ​തി​ക്കേ​സാ​ണ്​ നെ​ത​ന്യാ​ഹു​വി​നെ​തി​രാ​യ പ്ര​ധാ​ന വെ​ല്ലു​വി​ളി.

തെ​ര​ഞ്ഞെ​ടു​പ്പ്​ 2020 മാ​ർ​ച്ച്​ ര​ണ്ടി​ന്​
പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ 2020 മാ​ർ​ച്ച്​ ര​ണ്ടി​ന്​ ന​ട​ക്കും. പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം 94 വോ​ട്ടി​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ പാ​സാ​ക്കി​യ​ത്. ഇ​രു​ക​ക്ഷി​ക​ൾ​ക്കും സ​ർ​ക്കാ​​ർ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ന​ൽ​കി​യ സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​മേ​യം വോ​ട്ടി​നി​ട്ട​ത്. പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തു​വ​രെ നെ​ത​ന്യാ​ഹു പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രും.

പ്ര​ധാ​ന പാ​ർ​ട്ടി​ക​ൾ: ലി​കു​ഡ്, ബ്ലൂ ​ആ​ൻ​ഡ്​​​ വൈ​റ്റ്​ പാ​ർ​ട്ടി, ഷാ​സ്​ പാ​ർ​ട്ടി, യു​നൈ​റ്റ​ഡ്​ തോ​റ ജൂ​തായിസം, ലേ​ബ​ർ പാ​ർ​ട്ടി, ഇ​സ്രാ​യേ​ൽ ബീ​ത​നു, മാരറ്റ്​സ്​, യു​നൈ​റ്റ​ഡ്​ അ​റ​ബ്​ ലി​സ്​​റ്റ്, യൂ​നി​യ​ൻ ഓ​ഫ്​ റൈ​റ്റ്​ വി​ങ്​ പാ​ർ​ട്ടി.
ഡി​സം​ബ​ർ 26: ​ ലി​കു​ഡ്​ പാ​ർ​ട്ടി സ്​​ഥാ​നാ​ർ​ഥി മ​ത്സ​രം. മൂ​ന്നു ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി​യി​ട്ടും ഫ​ല​മി​ല്ലാ​െ​ത​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കു​റി നെ​ത​ന്യാ​ഹു​വി​നെ മാ​റ്റാ​നും ആ​ലോ​ച​ന

ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫലം: 2019 ഏ​പ്രി​ൽ: ലി​കു​ഡ്, ബ്ലൂ ​ആ​ൻ​ഡ്​​ വൈ​റ്റ്​ പാ​ർ​ട്ടി​ക​ൾ 35 സീ​റ്റു​ക​ൾ വീ​തം നേ​ടി ഒ​പ്പ​ത്തി​നൊ​പ്പം. എ​ന്നാ​ൽ, സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​നാ​യി​ല്ല.
​സെ​പ്​​റ്റം​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​

ഫ​ലം: ഗാ​ൻ​റ്​​സി​​െൻറ ബ്ലൂ ​ആ​ൻ​ഡ്​ വൈ​റ്റ്​ പാ​ർ​ട്ടി -33 സീ​റ്റ്, നെ​ത​ന്യാ​ഹു​വി​​െൻറ ലി​കു​ഡ്​ പാ​ർ​ട്ടി -32
ഐ​ക്യ​സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ പ്ര​സി​ഡ​ൻ​റ്​ റീ​വ​ൻ റി​വ്​​ലി​ൻ ഇ​രു​വ​രെ​യും സ​മീ​പി​ച്ചെ​ങ്കി​ലും അ​ഴി​മ​തി​ക്കാ​ര​നാ​യ നെ​ത​ന്യാ​ഹു​വു​മാ​യി ​കൂ​ട്ടു​കൂ​ടാ​ൻ ഗാ​ൻ​റ്​​സ്​ ത​യാ​റാ​യി​ല്ല.
പി​ന്നീ​ട്​ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ആ​ദ്യം നെ​ത​ന്യാ​ഹു​വി​ന്​ 21 ദി​വ​സ​ത്തെ സ​മ​യം ന​ൽ​കി. പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ​ഗാ​ൻ​റ്​​സി​ന്​ അ​വ​സ​രം ന​ൽ​കി. ഗാ​ൻ​റ്​​സി​ന്​ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ബു​ധ​നാ​ഴ്​​ച അ​വ​സാ​നി​ച്ചു.

നെ​സ​റ്റ്​: 120 അം​ഗ​ങ്ങ​ളാ​ണ്​ നെ​സ​റ്റ്​ എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​ർ​ല​മ​െൻറി​ലു​ള്ള​ത്. ഭൂ​രി​പ​ക്ഷ​ത്തി​ന്​ 61 സീ​റ്റു​ക​ൾ വേ​ണം. നിലവിൽ ഒ​രു ക​ക്ഷി​ക്കും ഇ​ത്ര​യേ​റെ സീ​റ്റു​ക​ൾ ഒ​റ്റ​ക്കു നേ​ടാ​ൻ ക​ഴി​യി​ല്ല. അ​തി​നാ​ൽ മ​റ്റു​ ചെ​റു​ക​ക്ഷി​ക​ളു​മാ​യി കൂ​ട്ടു​ക​ക്ഷി സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ക​യാ​ണ്​ പ​തി​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsisrael election
News Summary - israel again to booth
Next Story