സാമ്പത്തിക പ്രതിസന്ധി പാകിസ്താനെ ബാധിക്കില്ല –ഐ.എം.എഫ്
text_fieldsഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് പാകിസ്താന് ഒഴിഞ്ഞുനില്‍ക്കുന്നതായി അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന ലഗാര്‍ഡെ. പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.
വര്‍ഷങ്ങള്‍ക്കുശേഷമാണ് ഐ.എം.എഫിന്‍െറ മേധാവി ദ്വിദിന സന്ദര്‍ശനത്തിനായി പാകിസ്താനില്‍ എത്തിയത്. ഐ.എം.എഫില്‍നിന്ന് എടുത്ത വായ്പയുടെ അവസാനത്തെ വിഹിതവും പാകിസ്താന് അടച്ചുതീര്‍ത്ത് രണ്ടു മാസത്തിനുശേഷമാണ് ലഗാര്‍ഡെയുടെ സന്ദര്‍ശനം. മൂന്നു വര്‍ഷത്തെ കാലയളവുണ്ടായിരുന്ന വായ്പാ കുടിശ്ശിക രണ്ടു വര്‍ഷംകൊണ്ട് തീര്‍ത്തതായും ഇത് വളരെ അസാധാരണമായ ചുവടുവെപ്പാണെന്നും പറഞ്ഞ അവര്‍ പാകിസ്താന് സാമ്പത്തികമായി കൂടുതല്‍ മികവുറ്റതും സുസ്ഥിരവുമായ നേട്ടം കൈവരിച്ചതായും കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പാകിസ്താന് പ്രതീക്ഷിക്കുന്നതില്‍ പകുതിയോളം നികുതി മാത്രമാണ് ജനങ്ങളില്‍നിന്ന് പിരിഞ്ഞുകിട്ടുന്നതെന്നും നികുതി ശൃംഖലയിലേക്ക് കൂടുതല്‍ ജനങ്ങളെ എത്തിക്കുന്നതിന്‍െറ ശ്രമങ്ങള്‍ തുടരേണ്ടതുണ്ടെന്നും അവര്‍ പിന്നീട് നടന്ന സെമിനാറില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.