Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയമന്‍: സഖ്യസേന...

യമന്‍: സഖ്യസേന ബ്രിട്ടീഷ് ക്ളസ്റ്റര്‍ ബോംബുകളുടെ ഉപയോഗം നിര്‍ത്തി

text_fields
bookmark_border
യമന്‍: സഖ്യസേന ബ്രിട്ടീഷ് ക്ളസ്റ്റര്‍ ബോംബുകളുടെ ഉപയോഗം നിര്‍ത്തി
cancel

സന്‍ആ: യമനില്‍ ഹൂതി വിമതര്‍ക്കെതിരായ പോരാട്ടത്തില്‍ സഖ്യസേന ബ്രിട്ടീഷ് നിര്‍മിത ക്ളസ്റ്റര്‍ ബോംബുകളുടെ ഉപയോഗം നിര്‍ത്തി.
ഇക്കാര്യം ബ്രിട്ടീഷ് പ്രതിരോധമന്ത്രി മൈക്കിള്‍ ഫാലനും ശരിവെച്ചു. സൗദി മന്ത്രാലയം സംഭവം ശരിവെച്ച് പ്രസ്താവനയിറക്കി. ക്ളസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതായി ആദ്യമായാണ് സൗദി സമ്മതിക്കുന്നത്.

നിരോധിക്കപ്പെട്ട ബി.എല്‍-755 ആയുധങ്ങള്‍ യമനില്‍ ഉപയോഗിച്ചതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വളരെ ചുരുക്കം സമയങ്ങളില്‍ മാത്രമാണ് ഇത്തരം ബോംബുകള്‍ ഉപയോഗിച്ചതെന്നും ജനവാസമേഖലയില്‍ അത് പ്രയോഗിച്ചിട്ടില്ളെന്നും സൗദി ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി പറഞ്ഞു. 2008ലെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ അനുസരിച്ചാണ് ഈ ആയുധങ്ങള്‍ നിരോധിക്കാന്‍ തീരുമാനമായത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cluser bombes
News Summary - britan baned cluster bomb usage in yeman
Next Story