Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ്യാന്മറില്‍ സംഘര്‍ഷം

മ്യാന്മറില്‍ സംഘര്‍ഷം

text_fields
bookmark_border
മ്യാന്മറില്‍ സംഘര്‍ഷം
cancel

യാംഗോന്‍: മ്യാന്മറിലെ ജനാധിപത്യ സര്‍ക്കാറിന് കനത്ത തലവേദനസൃഷ്ടിച്ച്  മതസംഘര്‍ഷം പുകയുന്നു. ബോഗോ പ്രവിശ്യയില്‍ മുസ്ലിം വിദ്യാലയ നിര്‍മാണത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഒരുസംഘം ബുദ്ധമതാനുയായികള്‍ ആക്രമണം നടത്തുകയും പള്ളി നശിപ്പിക്കുകയും ചെയ്തതോടെയാണ്  പ്രദേശത്ത് സമാധാനം തകര്‍ന്നത്.മധ്യ മ്യാന്മറില്‍ സംഭവം നടന്ന ഗ്രാമത്തിന് പൊലീസ് കാവല്‍ തുടരുന്നുണ്ടെന്നും 100 പൊലീസ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍  സംഘര്‍ഷമേഖലയില്‍  പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ബുദ്ധിസ്റ്റ് ദേശീയവാദികളുടെ ഭാഗത്തുനിന്നുള്ള അക്രമങ്ങള്‍ സര്‍ക്കാറിനു മുന്നിലും വെല്ലുവിളിയാണ്. 2012 മുതല്‍ വര്‍ഗീയ ലഹളകള്‍ രക്തച്ചൊരിച്ചിലിന് ഇടയാക്കിയിട്ടുണ്ട്. ശനിയാഴ്ചയും സംഘര്‍ഷം തുടരുകയാണെന്ന് പ്രാദേശിക പൊലീസ് മേധാവി ഒൗണ്‍ ല്വിന്‍ അറിയിച്ചു.പ്രദേശത്തെ മുസ്ലിം സമൂഹം ഭീതിയിലാണ് കഴിയുന്നതെന്നും സമാധാനം കൈവരിക്കുന്നതു വരെ സമീപത്തൈ നഗരത്തിലേക്ക് മാറിത്താമസിക്കാനാണ്  ആലോചിക്കുന്നതെന്നും മസ്ജിദ് സെക്രട്ടറി വിന്‍ ഷ്വവ് എ.എഫ്.പിയോട് പറഞ്ഞു. തങ്ങള്‍ ഇവിടെ ഒട്ടും സുരക്ഷിതരല്ളെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:myanmar masjid attack
Next Story