Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightധൂര്‍ത്ത്: ടോക്യോ...

ധൂര്‍ത്ത്: ടോക്യോ ഗവര്‍ണര്‍ രാജിവെച്ചു

text_fields
bookmark_border
ധൂര്‍ത്ത്: ടോക്യോ ഗവര്‍ണര്‍ രാജിവെച്ചു
cancel

ടോക്യോ: പൊതുപണം ധൂര്‍ത്തടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ടോക്യോ ഗവര്‍ണര്‍ യോഷി മസൂസോയ് രാജിവെച്ചു. അവധിക്കാലം ചെലവഴിക്കാനും കുട്ടികള്‍ക്ക് കോമിക് പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കാനും കരകൗശലവസ്തുക്കള്‍ വാങ്ങാനും അമിതമായി പൊതുഫണ്ട് ചെലവഴിച്ചെന്നായിരുന്നു ആരോപണം. ബുധനാഴ്ച പാര്‍ലമെന്‍റില്‍ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ യോഷിക്ക് ഭൂരിപക്ഷം ലഭിക്കില്ളെന്ന് ഉറപ്പായിരുന്നു. വിവാദം അടുത്തമാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍  പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിച്ഛായയെതന്നെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ യോഷി നിയമം മറികടന്ന് ഒന്നും ചെയ്തിട്ടില്ളെന്ന് വ്യക്തമാക്കിയിരുന്നു. അതോടൊപ്പം തന്‍െറ ദുര്‍വ്യയം അദ്ദേഹം തുറന്നുസമ്മതിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tokyo's governor
Next Story