ഐ.എസിന് ബംഗ്ളാദേശ് തീവ്രവാദികളുമായി ബന്ധമുണ്ട് –ജോണ്‍ കെറി
text_fieldsധാക്ക: ഐ.എസും ബംഗ്ളാദേശിലെ തീവ്രവാദികളും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖയുണ്ടെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഏകദിന സന്ദര്‍ശനത്തിനായി ബംഗ്ളാദേശിലത്തെിയതായിരുന്നു അദ്ദേഹം. ലോകത്ത് എട്ടു സംഘങ്ങളുമായി ഐ.എസിന് ബന്ധമുണ്ട്, അതിലൊന്ന് ദക്ഷിണേഷ്യയിലാണെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ ചില വിഷയങ്ങളില്‍ പരസ്പരം സഹകരിക്കുന്നുണ്ട്. ഇക്കാര്യം ഞങ്ങള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ തര്‍ക്കമില്ളെന്നും പ്രധാനമന്ത്രി ശൈഖ് ഹസീന, വിദേശകാര്യ മന്ത്രി എ.എച്ച്. മഹ്മൂദ് അലി എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഐ.എസിന് സ്വാധീനമില്ളെന്ന് നിരന്തരം നിഷേധിച്ച ഹസീന ഭരണകൂടത്തിന് വലിയ തിരിച്ചടിയാണ് കെറിയുടെ ഈ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.