You are here

45ാമത് യു.എസ് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു

21:50 PM
20/01/2017

വാഷിങ്ടണ്‍: അമേരിക്കയുടെ 45-ാം പ്രസിഡന്‍റായി ഡോണാള്‍ഡ് ട്രംപ് സ്ഥാനമേറ്റു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.30ഓടെയായിരുന്നു സത്യപ്രതിജ്ഞ. ഇതിന് തൊട്ടുമുമ്പായി വൈസ് പ്രസിഡന്‍റ് മൈക് പെന്‍സും അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചടങ്ങ് വീക്ഷിക്കാന്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രാഷ്ട്രനേതാക്കള്‍ എത്തിയിരുന്നു. പടിയിറങ്ങുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ള്യു. ബുഷ് തുടങ്ങിയ പ്രമുഖരും ട്രംപിന്‍െറ സ്ഥാനാരോഹണത്തിന് സാക്ഷിയായി. 

അധികാരം വാഷിങ്ടണ്‍ ഡി.സിയില്‍ നിന്ന് ജനങ്ങളിലേക്ക് എത്തുകയാണെന്ന് സത്യപ്രതിജ്ഞക്ക് ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു. ജനങ്ങള്‍ രാഷ്ട്രത്തിന്‍െറ അധികാരികളായി എന്ന നിലക്കായിരിക്കും ജനുവരി 20 ഓര്‍മിക്കപ്പെടുക. ഓരോ തീരുമാനവും അമേരിക്കയിലെ ജോലിക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം മുന്‍നിര്‍ത്തിയാകും. ഒറ്റക്കെട്ടായി അമേരിക്കയെ മുന്നോട്ട് നയിക്കുമെന്നും ഇസ്ലാമിക തീവ്രവാദത്തെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. 

2016 നവംബർ എട്ടിന് തെരഞ്ഞെടുപ്പ് നടന്ന് രണ്ടു മാസത്തിന് ശേഷമാണു പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേൽക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്തും വിജയത്തിനുശേഷവും വിവാദങ്ങള്‍ സൃഷ്ടിച്ച ട്രംപിന്റെ സ്ഥാനാരോഹണം എങ്ങനെയെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ലോകം. അമേരിക്കന്‍ ജനതയില്‍ ഭൂരിഭാഗവും ട്രംപ് പ്രസിഡന്‍റാകുന്നതില്‍ സന്തോഷിക്കുന്നില്ല. 40 വര്‍ഷത്തെ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ജനകീയത കുറഞ്ഞ പ്രസിഡന്‍റ് എന്നാണ് ലോകമാധ്യമങ്ങള്‍ ട്രംപിനെ വിശേഷിപ്പിക്കുന്നത്. 40 ശതമാനം പേരുടെ പിന്തുണയോടെയാണ് ട്രംപ് വൈറ്റ്ഹൗസിലേക്ക് കാലെടുത്തുവെക്കുന്നത്. 2009ല്‍ രണ്ടാമതും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമ 79 ശതമാനം ആളുകളുടെ പിന്തുണയോടെയാണ് വൈറ്റ്ഹൗസിലേക്ക് പ്രവേശിച്ചത്. ജോര്‍ജ് ഡബ്ള്യു. ബുഷിനെ 62 ശതമാനം പേര്‍ പിന്തുണച്ചു.

പ്രതിഷേധ പ്രകടനം
28,000ഓളം സുരക്ഷാ ഉദ്യോഗസ്ഥരുടെ കനത്ത നിരീക്ഷണത്തിലാണ് മണിക്കൂറുകള്‍ നീണ്ട ചടങ്ങ് പുരോഗമിച്ചത്. ഇന്ത്യന്‍ സമയം വൈകുന്നേരം നാലോടെതന്നെ ആളുകള്‍ കാപിറ്റോളിലേക്ക് പ്രവേശിച്ചുതുടങ്ങിയിരുന്നു. ഈ സമയം,  വൈറ്റ്ഹൗസിന് സമീപമുള്ള സെന്‍റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ ചര്‍ച്ചിലത്തെിയ ട്രംപും ഭാര്യ മെലാനിയ ട്രംപും പ്രാര്‍ഥന ചടങ്ങിനത്തെി. തുടര്‍ന്ന്, വൈറ്റ്ഹൗസില്‍ ഒബാമക്കും കുടുംബത്തിനുമൊപ്പം പ്രാതല്‍ കഴിച്ചു. രാത്രി പത്തോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്. മറൈന്‍ ബാന്‍ഡിന്‍െറ വാദ്യഘോഷങ്ങളോടെയായിരുന്നു തുടക്കം. തുടര്‍ന്നായിരുന്നു സത്യപ്രതിജ്ഞ. 

വ്യാഴാഴ്ച വൈകുന്നേരം, ലിങ്കണ്‍ മെമ്മോറിയല്‍ ഹാളില്‍ നടത്തിയ പ്രഭാഷണത്തില്‍ തന്‍െറ വലതുപക്ഷ നയങ്ങള്‍ ഏറ്റവും വേഗത്തില്‍ നടപ്പാക്കുമെന്ന സൂചന നല്‍കിയാണ് ട്രംപ് കാപിറ്റോളിലത്തെിയത്. അമേരിക്കയെ കൂടുതല്‍ ഉയരങ്ങളിലത്തെിക്കുമെന്ന് പറഞ്ഞ അദ്ദേഹം, വെള്ളക്കാരായ സദസ്യരെ നോക്കി ‘നിങ്ങളെ മറക്കില്ലെന്നും’ വ്യക്തമാക്കി. അതേസമയം, പുതിയ ഭരണത്തിന് കീഴിലുള്ള പ്രധാന സ്ഥാനങ്ങളില്‍ പ്രതിനിധികളെ നിയമിക്കാന്‍ ട്രംപിന് ഇനിയും സാധിച്ചിട്ടില്ല. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പാതിവഴിയിലാണ്.

ട്രംപിന്‍െറ അധികാര ആരോഹണത്തില്‍ പ്രതിഷേധിച്ച് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് ബറാക് ഒബാമ, ഭാര്യ മിഷേല്‍ എന്നിവര്‍ക്കൊപ്പം ട്രംപും ഭാര്യ മെലാനിയയും പ്രസിഡന്‍റിന്‍െറ ഗസ്റ്റ് ഹൗസായ ബ്ളയര്‍ ഹൗസില്‍ പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷമാണ് ഇരു കുടുംബങ്ങളും പെന്‍സില്‍വാനിയ അവന്യൂവിലേക്ക് പുറപ്പെട്ടത്. സംഗീതപരിപാടിയോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങിയത്.

2016 നവംബർ എട്ടിന് തെരഞ്ഞെടുപ്പ് നടന്ന് രണ്ടു മാസത്തിന് ശേഷമാണു പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേൽക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്തും വിജയത്തിനുശേഷവും വിവാദങ്ങള്‍ സൃഷ്ടിച്ച ട്രംപിന്റെ സ്ഥാനാരോഹണം എങ്ങനെയെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ലോകം. അമേരിക്കന്‍ ജനതയില്‍ ഭൂരിഭാഗവും ട്രംപ് പ്രസിഡന്‍റാകുന്നതില്‍ സന്തോഷിക്കുന്നില്ല. 40 വര്‍ഷത്തെ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ജനകീയത കുറഞ്ഞ പ്രസിഡന്‍റ് എന്നാണ് ലോകമാധ്യമങ്ങള്‍ ട്രംപിനെ വിശേഷിപ്പിക്കുന്നത്. 40 ശതമാനം പേരുടെ പിന്തുണയോടെയാണ് ട്രംപ് വൈറ്റ്ഹൗസിലേക്ക് കാലെടുത്തുവെക്കുന്നത്. 2009ല്‍  രണ്ടാമതും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമ 79 ശതമാനം ആളുകളുടെ പിന്തുണയോടെയാണ് വൈറ്റ്ഹൗസിലേക്ക് പ്രവേശിച്ചത്. ജോര്‍ജ് ഡബ്ള്യു. ബുഷിനെ 62 ശതമാനം പേര്‍ പിന്തുണച്ചു.

Loading...
COMMENTS