Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബിഗ്​ മാക്​​ ബർഗർ...

ബിഗ്​ മാക്​​ ബർഗർ സ്രഷ്​ടാവ്​ മൈക്കിൾ ജെയിംസ്​ അന്തരിച്ചു

text_fields
bookmark_border
ബിഗ്​ മാക്​​ ബർഗർ സ്രഷ്​ടാവ്​ മൈക്കിൾ ജെയിംസ്​ അന്തരിച്ചു
cancel

ന്യൂയോർക്ക്: ലോകത്തിലെ പ്രമുഖ ഫുഡ്​​റീട്ടെയിൽ ശൃംഖലയായ മക്​ഡോണാൾഡി​െൻറ ബിഗ്​ മാകിന്​ പിന്നിൽ പ്രവർത്തിച്ച മൈക്കിൾ ജെയിംസ്​ ഡെലിഗറ്റി അന്തരിച്ചു. അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ച്​ തിങ്കളാഴ്​ച സ്വവസതിയിൽ വെച്ചായിരുന്ന ഡെലിഗറ്റിയുടെ അന്ത്യം.

ബുധനാഴ്​ച മക്​ഡോണാൾഡ് ​ഫ്രാഞ്ചസി ഉടമ എന്ന നിലയിൽ ഡെലിഗറ്റി മക്​ഡോണാൾഡിനായി ചെയ്​ത സേവനങ്ങളെ അനുസ്​മരിച്ചു. ഇന്ന്​ ഡെലിഗറ്റിയുടെ പ്രചോദനപരമായ 98 വർഷങ്ങൾ മക്​ഡോണാൾഡ്  ഒാർമ്മിക്കുന്നു. ഞങ്ങൾ എന്നു അദ്ദേഹത്തോട്​ കടപ്പെട്ടവരായിരിക്കുമെന്നും മക്​ഡോണാൾഡ്​ ട്വിറ്ററിൽ കുറിച്ചു.

രണ്ട്​ ഹാംബർഗുകൾക്കിടയിൽ കുറച്ച്​ ബീഫ്​ കഷ്​ണങ്ങൾവെച്ച്​ 1967ലാണ്​ ഡെലിഗറ്റി ബിഗ്​ മാക് ​ഉണ്ടാക്കിയത്​. മക്​ഡോണാൾഡി​െൻറ പെൻസിൽവാനിയയിലെ ഷോപ്പിൽ വെച്ചായിരുന്നു അദ്ദേഹം ഇൗ പുതിയ പരീക്ഷണം നടത്തിയത്​.

2007ൽ റോയിറ്റേഴ്​സിന്​ നൽകിയ അഭിമുഖത്തിൽ പുതിയ ബർഗിറി​െൻറ ​െഎഡിയ മക്​ഡോൾഡി​െൻറ മെനുവിൽ കൊണ്ട്​ വരുന്നതിനായി രണ്ട്​ വർഷം പരിശ്രമിച്ചതായി ഡെലിഗറ്റി പറഞ്ഞിട്ടുണ്ട്​. എന്നാൽ, പിന്നീട്​ മക്​ഡോണാൾഡി​െൻറ ഉൽപ്പന്നങ്ങളിൽ ഉപഭോക്​താക്കൾക്ക്​ ഏറ്റവും പ്രിയപ്പെട്ട ഉൽപ്പന്നമായി ബിഗ്​ മാക്​ മാറുകയായിരുന്നു.

രണ്ട്​ ഹാംബർഗറുകൾക്കിടയിൽ ബീഫും അതി​െൻറയൊപ്പം ചീസ്​, അച്ചാറുകൾ, ഉള്ളി, സോസ്​ എന്നിവയും കൂടിച്ചേർന്നതാണ്​ മക്​ഡോണാൾഡി​െൻറ ബിഗ്​ മാക്​ ബർഗർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Big Mac burger
News Summary - Creator of McDonald’s iconic Big Mac burger dies at 98
Next Story