Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅമേരിക്ക ചൊവ്വ...

അമേരിക്ക ചൊവ്വ പര്യവേക്ഷണ വാഹനം വിക്ഷേപിച്ചു

text_fields
bookmark_border
അമേരിക്ക ചൊവ്വ പര്യവേക്ഷണ വാഹനം വിക്ഷേപിച്ചു
cancel

ന്യൂയോർക്​: ചൊവ്വ ഗ്രഹത്തിലെ ജീവ​​െൻറ അടയാളങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പര്യവേക്ഷണ വാഹനം വിക്ഷേപിച്ചു.

കാറി​​െൻറ വലുപ്പമുള്ള ബഹിരാകാശ വാഹനത്തിൽ കാമറകൾ, മൈക്രോ​ഫോണുകൾ, പ്രതലം തുരക്കാനുള്ള ഡ്രില്ലുകൾ, ലേസറുകൾ തുടങ്ങിയവയുണ്ട്​. ചുവന്ന ഗ്രഹത്തിൽ ജീവ​​െൻറ അടയാളങ്ങൾ ഉണ്ടായിരുന്നോ എന്ന്​ പരിശോധിക്കാൻ പാറക്കഷണങ്ങൾ തിരികെയെത്തിക്കുന്ന ദീർഘകാല പദ്ധതിക്കാണ്​ വ്യാഴാഴ്​ച തുടക്കമായത്​. അറ്റ്​ലസ്​ 5 റോക്കറ്റ്​ ഉപയോഗിച്ച്​ വിക്ഷേപിച്ച പര്യവേക്ഷണ വാഹനം ഏഴ്​ മാസമെടുത്ത്​ 480 ദശലക്ഷം കിലോമീറ്ററുകൾ സഞ്ചരിച്ചാണ്​ ചൊവ്വയിലെത്തുക.

ആറ്​ ചക്രങ്ങളുള്ള റോവർ (പര്യവേക്ഷണ വാഹനം) ചൊവ്വയു​െട ഉപരിതലം കുഴിച്ച്​ പാറക്കഷണങ്ങൾ 2031ഒാടെ ഭൂമിയിലെത്തിക്കുകയും ചെയ്യും. ഇൗ ദൗത്യം വിജയിച്ചാൽ ഭൂമിക്ക്​ പുറത്തുള്ള ഗ്രഹങ്ങളിൽ ജീവനുണ്ടായിരുന്നോയെന്ന ചോദ്യങ്ങൾക്ക്​ അവസാനമാകും. കഴിഞ്ഞയാഴ്​ച യു.എ.ഇയും ചൈനയും ചൊവ്വ പര്യവേക്ഷണ ദൗത്യം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:132
News Summary - amrican space
Next Story