ഫേസ്ബുക്ക് ലൈക്കിനായി കുഞ്ഞിനെ 15ാം നിലയിൽ തൂക്കിയിട്ട് യുവാവ്
text_fieldsഅൽജീരിയസ്: ഫേസ്ബുക്ക് ലൈക്കിനായി നിങ്ങൾ എന്തൊക്കെ ചെയ്യും? ലൈക്കിനായി ഏതറ്റം വരെയും പോകാൻ തയാറാണെന്ന് തെളിയിച്ചിരിക്കുകയാണ് അൾജീരിയയിലെ ഒരു യുവാവ്. പതിനഞ്ച് നിലകളുള്ള കെട്ടിടത്തിെൻറ മുകളിൽ കയറി കുട്ടിയെ സാഹസികമായി തൂക്കിയിട്ടായിരുന്നു ലൈക്കിനായുള്ള യുവാവിെൻറ പ്രകടനം. യുവാവിെൻറ കൈയൊന്ന് പാളിയാൽ കുഞ്ഞ് പതിനഞ്ച് നിലയുടെ മുകളിൽ നിന്ന് താഴേക്ക് പതിച്ചേനേ.
എന്തായാലും യുവാവിെൻറ പ്രകടനം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ലൈക്കുകൾ മാത്രമല്ല കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം കേസും യുവാവിന് സമ്മാനമായി കിട്ടി.
എന്നാൽ ഫോട്ട്ഷോപ്പ് ചെയ്ത ചിത്രങ്ങളാണ് ഇതെന്നും ചിത്രമെടുക്കുേമ്പാൾ ആവശ്യത്തിന് സുരക്ഷയുണ്ടായിരുന്നതായും യുവാവ് വാദിച്ചു. എന്നാൽ ഇൗ വാദം മുഖവിലക്കെടുക്കാൻ കോടതി തയാറായിട്ടില്ല. സംഭവത്തിെൻറ പശ്ചാത്തലത്തിൽ കുട്ടിയുടെ അച്ഛനെ കോടതി നേരിട്ട് വിളിച്ച് വരുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.