Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാത്യു ചുഴലിക്കാറ്റ്:...

മാത്യു ചുഴലിക്കാറ്റ്: ഹെയ്തിയില്‍ 14 ലക്ഷം ജനങ്ങള്‍ ദുരിതത്തിലെന്ന് യു.എന്‍

text_fields
bookmark_border
മാത്യു ചുഴലിക്കാറ്റ്: ഹെയ്തിയില്‍ 14 ലക്ഷം ജനങ്ങള്‍ ദുരിതത്തിലെന്ന് യു.എന്‍
cancel
ഹെയ്തി: മാത്യു ചുഴലിക്കാറ്റ് കടുത്ത നാശംവിതച്ച ഹെയ്തിയില്‍ 14 ലക്ഷം ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്ന് ഐക്യരാഷ്ട്ര സഭ. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും യു.എന്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു.
ദുരന്തത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടതായി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സ്ഥലങ്ങളിലെ  മരണസംഖ്യകൂടി ലഭിക്കുന്നതോടെ ഇത് കൂടാനുള്ള സാധ്യതയുണ്ട്. ഹെയ്തിയിലെ പല പട്ടണങ്ങളും ഗ്രാമങ്ങളും പൂര്‍ണമായും ചുഴലിക്കാറ്റില്‍ ഇല്ലാതായതായും ഐക്യരാഷ്ട്രസഭാ വൃത്തങ്ങള്‍ പറഞ്ഞു.
ഈ മാസം നാലിന് ഹെയ്തിയിലത്തെിയ മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് അമേരിക്കയിലും നാശം വിതച്ചിരുന്നു. ഹെയ്തിയില്‍ സ്കൂളുകളും കൃഷിയിടങ്ങളും ഭക്ഷ്യകേന്ദ്രങ്ങളും ചുഴലിക്കാറ്റില്‍ നശിച്ചിട്ടുണ്ട്.  മൂന്നു ലക്ഷത്തിലധികം ജനങ്ങളെ ഇതിനകം രാജ്യത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. റോഡുകളക്കമുള്ള ഗതാഗത സംവിധാനങ്ങളും റേഡിയോ, ടെലിഫോണ്‍ അടക്കമുള്ള ആശയവിനിമയോപാധികളും തീര്‍ത്തും നിശ്ചലമായിരിക്കയാണെന്നും യു.എന്‍ വൃത്തങ്ങള്‍ പറയുന്നു.
അമേരിക്ക, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങള്‍ ഭക്ഷ്യവസ്തുക്കളടക്കമുള്ളവ വിതരണം ചെയ്യുന്നുണ്ട്. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ വ്യാപകമായി കോളറ പടരുന്നതായും റിപ്പോര്‍ട്ടുണ്ട്. 2010ല്‍ രാജ്യത്ത് ഭൂകമ്പമുണ്ടായതിനുശേഷമുള്ള ഏറ്റവും ഭീകരമായ പ്രകൃതി ദുരന്തമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hurricane mathew
Next Story