Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഈജിപ്ഷ്യന്‍...

ഈജിപ്ഷ്യന്‍ വിമാനത്തിന്‍െറ ബ്ളാക്ബോക്സ് കണ്ടത്തെി

text_fields
bookmark_border
ഈജിപ്ഷ്യന്‍ വിമാനത്തിന്‍െറ ബ്ളാക്ബോക്സ് കണ്ടത്തെി
cancel

കൈറോ: അന്വേഷണത്തിന് പുതിയ വഴിത്തിരിവൊരുക്കി മെഡിറ്ററേനിയന്‍ കടലില്‍നിന്ന് ഈജിപ്ഷ്യന്‍ എയര്‍ വിമാനത്തിന്‍െറ  കോക്പിറ്റ് വോയ്സ് റെക്കോഡറുള്‍പ്പെടുന്ന ബ്ളാക്ബോക്സ് കണ്ടത്തെി. സമുദ്രത്തിന്‍െറ 13000 അടി താഴ്ചയില്‍ നിന്നാണ് ഇത് കണ്ടെടുത്തത്.
ബ്ളാക്ബോക്സില്‍നിന്നുള്ള സിഗ്നലുകള്‍ നേരത്തെ സംഘത്തിന് ലഭിച്ചിരുന്നുവെങ്കിലും റെക്കോഡര്‍ തകര്‍ന്നു വീണ കൃത്യമായ സ്ഥലം കണ്ടത്തൊന്‍ സാധിച്ചിരുന്നില്ല.  

അത്യാധുനിക സൗകര്യമുള്ള കപ്പലിന്‍െറ സഹായത്തോടെ നടന്ന അന്വേഷണത്തിലാണ് വിമാനം തകര്‍ന്നുവീണ സ്ഥലം തിരിച്ചറിഞ്ഞത്. ഡാറ്റാ റെക്കോഡറില്‍നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാന്‍ കടലിന്‍െറ അടിത്തട്ടില്‍ ഇനിയും പരിശോധന നടത്തേണ്ടിവരും. വിമാനം തകര്‍ന്നുവീണതിന്‍െറ കാരണം അജ്ഞാതമായി തുടരുകയാണ്. വിമാനം തകര്‍ത്തതിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടുമില്ല. പൈലറ്റിന്‍െറ പിഴവോ സാങ്കേതിക തകരാറുകളോ ആവാം അപകടത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്‍െറ നിഗമനം. കഴിഞ്ഞ മാസമായിരുന്നു 66 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടം. പാരിസില്‍നിന്ന് ഈജിപ്ത് തലസ്ഥാനമായ കൈറോയിലേക്കുള്ള യാത്രാമധ്യേയാണ് ഈജിപ്ഷ്യന്‍ എയര്‍ വിമാനം എ-320 മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#egypthain air flight
Next Story