Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാ​ന​റി ദ്വീ​പി​ൽ വ​ൻ...

കാ​ന​റി ദ്വീ​പി​ൽ വ​ൻ തീ​പി​ടി​ത്തം; 2,000 പേ​രെ ഒ​ഴി​പ്പി​ച്ചു

text_fields
bookmark_border
2000 evacuated in La Palma wildfire in Spains Canary Islands official says blaze out of control
cancel

ബാഴ്‌സലോണ: സ്‌പെയിനിലെ കാനറി ദ്വീപുകളിലെ ലാ പാൽമയിലുണ്ടായ കാട്ടുതീ നിയന്ത്രണാതീതമായതിനാൽ 2,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. തീ​പി​ടി​ത്ത​ത്തി​ൽ 11,000 ഏ​ക്ക​ർ വ​ന​ഭൂ​മി ക​ത്തി​ന​ശി​ച്ചു.

ലാ പാൽമയുടെ പടിഞ്ഞാറ് ഭാഗത്ത് വീടുകൾ നിറഞ്ഞ മരങ്ങളും കുന്നുകളും നിറഞ്ഞ ഭൂപ്രദേശത്താണ് തീപിടുത്തം. മേ​ഖ​ല​യി​ലെ ഒ​രു ഡ​സ​നോ​ളം വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വി​മാ​ന​ങ്ങ​ളി​ൽ നി​ന്നുൾപ്പെടെ വെ​ള്ളം ത​ളി​ച്ച് തീ ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും കാ​റ്റി​ന്‍റെ ദി​ശാ​മാ​റ്റം മൂ​ലം വ്യാ​പ​ക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

85,000 ജനസംഖ്യയാണ് കാനറി ദ്വീപിലുള്ളത്. കഴിഞ്ഞ വർഷവും സ്പെയിൻ റെക്കോർഡ് താപനിലയായിരുന്നു​. മാർച്ചിൽ തന്നെ രൂക്ഷമായ തീപിടിത്തം കണ്ടതിനെത്തുടർന്ന് കാട്ടുതീ പടർന്നുപിടിക്കാനുള്ള സാഹചര്യം രൂപപ്പെട്ടതായി അധികൃതരും വനം വിദഗ്ധരും ആശങ്കാകുലരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wildfireLa Palma
News Summary - 2,000 evacuated in La Palma wildfire in Spain's Canary Islands; official says blaze 'out of control'
Next Story