Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
akkamma cheriyan
cancel
Homechevron_rightVelichamchevron_rightGK Cornerchevron_rightസ്വാതന്ത്ര്യസമര...

സ്വാതന്ത്ര്യസമര കാലത്തെ പ്രധാന വനിതകൾ

text_fields
bookmark_border

സ്വാതന്ത്ര്യസമര കാലത്തും സ്വാതന്ത്ര്യാനന്തര ഇന്ത്യയില​ും ജനാധിപത്യ രാഷ്​ട്രം പടുത്തുയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വനിതകളുടെ എണ്ണം ചെറുതല്ല. പല താളുകളായി വിസ്​മരിക്കപ്പെട്ട ശക്തരായ ആ സ്​ത്രീകളെ പരിചയപ്പെടുത്തുന്നു.

പെറിൻബെൻ ക്യാപ്​റ്റൻ (1888 ^ ഫെബ്രുവരി 1958)

ദാദാഭായ്​ നവറോജിയുടെ ഏകമകനായ ഡോ. അർദേഷിറി​െൻറ മകളാണ്​ പെറിൻബെൻ ക്യാപ്​റ്റൻ. ബോം​െബയിലെ ആദ്യകാല വനിത പ്രസ്ഥാനമായ രാഷ്​ട്രീയ സ്​ത്രീസഭ രൂപവത്​കരണത്തി​ൽ നിർണായക പങ്കുവഹിച്ചു. ഉപ്പുസത്യഗ്രഹ കാലത്ത്​ പെറിൻബെൻ, ലീലാവതി ബെൻ മുൻഷി, കമലാദേവി ചതോപാധ്യായ, തത്തൻ ബെൻ മേത്ത തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദേശമദ്യ ഷാപ്പുകളിൽ വ്യാപകമായ പിക്കറ്റിങ്​ നടത്തുകയും തടവറയിലാവുകയും ചെയ്​തു. കോൺഗ്രസി​െൻറ ഡിക്​ടേറ്റർ സ്​ഥാനവും വഹിച്ചിട്ടുണ്ട്​.

നെല്ലി സെൻഗുപ്​ത (12 ജനുവരി 1886^23 ഒക്​ടോബർ1973)

കേംബ്രി​ജിൽ ജനിച്ച നെല്ലി , അവരുടെ അമ്മ എഡിത്തി​െൻറ വിദ്യാർഥിയായിരുന്ന ജിതേ​ന്ദ്ര മോഹെൻ സൻഗുപ്​തയുമായി സൗഹൃദത്തിലാവുകയും ​െസൻഗുപ്​തയെ വിവാഹം ചെയ്​തശേഷം ഇന്ത്യയിലെത്തുകയുമായിരുന്നു. നിസ്സഹകരണ സമരത്തിലുൾപ്പെടെ പ​​െങ്കടുത്തിട്ടുള്ള ഇവർ തടവറയിൽ കിടന്നിട്ടുണ്ട്​. 1936, 1940, 1946 വർഷങ്ങളിൽ ബംഗാൾ നിയമസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. വിഭജനത്തിനുശേഷം ഭർതൃഗൃഹമായ ചിറ്റഗോങ്ങിൽ തുടരാൻതന്നെ അവർ തീരുമാനിച്ചു.

മീര ​െബഹൻ ((22 നവംബർ 1892 – 20 ജൂലൈ1982)

ബ്രിട്ടീഷ്​​ നേവി ഉദ്യോഗസ്ഥ​െൻറ മകളായ മെഡലിൻ ഗാന്ധിജിയോടുള്ള ആരാധനയെ തുടർന്ന്​ അദ്ദേഹത്തി​​െൻറ ശിഷ്യയായി മാറുകയായിരുന്നു. സബർമതിയിലെത്തി അവിടത്തെ അന്തേവാസിയായ അവരെ ഗാന്ധിജി തന്നെയാണ്​ 'മീര ബെഹൻ' എന്ന്​ വിളിച്ചത്. 1960ൽ 'സ്​പിരിറ്റ്​സ്​ ഒാഫ്​ പിൽഗ്രിമേജ്'​ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു.

അക്കാമ്മ ചെറിയാൻ (15 ഫെബ്രുവരി 1909^5 മേയ്​ 1982)

കാഞ്ഞിരപ്പള്ളിക്കാരിയായ അക്കാമ്മ ചെറിയാൻ 1938ലെ കാഞ്ഞിരപ്പള്ളിയിലെ സ്​ത്രീകളുടെ സമരത്തി​െൻറ നേതാവായിരുന്നു. ചിത്തിരതിരുനാൾ രാജാവിന്​ നിവേദനം സമർപ്പിക്കുന്നത്​ തടയാൻ തോക്കുമായെത്തിയ കേണൽ വാട്​കിസി​െൻറ തോക്കിൻമുനയിലേക്ക്​ സ​െധെര്യം കടന്നുചെന്ന ധീരവനിതയാണ്​ അക്കാമ്മ ചെറിയാൻ. 1942ൽ സ്​റ്റേറ്റ്​ കോൺഗ്രസി​െൻറ ആക്​ടിങ്​​പ്രസിഡൻറായി. സ്വാതന്ത്ര്യാനന്തര തിരുവിതാംകൂർ നിയമസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു.

ആനി മസ്​ക്രീൻ (6 ജൂൺ 1902^19 ജൂലൈ 1963)

തിരുവിതാംകൂർ സ്​റ്റേറ്റ്​ കോൺഗ്രസി​െൻറ സജീവ പ്രവർത്തകയായിരുന്നു ആനി മസ്​ക്രീൻ. സിവിൽ നിയമലംഘന പരിപാടിയിൽ പ​െങ്കടുത്ത ആനി മസ്​ക്രിന്​ 18 മാസത്തെ കഠിനതടവും 1000 രൂപ പിഴയും വിധിച്ചു. 1944ൽ സ്​റ്റേറ്റ്​ കോൺഗ്രസ്​ സെക്രട്ടറിയായി. 1948ൽ നിയമസഭയിലേക്ക്​ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ഹാജിറ ബീഗം (10 ഡിസംബർ 1910 -20 ജനുവരി 2003)

കോളജ്​ പഠനകാലത്തുതന്നെ വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വിവിധ സത്യഗ്രഹ സമരങ്ങളിൽ പ​െങ്കടുത്തു. കമ്യൂണിസ്​റ്റ്​​ പാർട്ടിയുടെ ജില്ല സെക്രട്ടറിയായിരുന്ന ഹാജിറ 'പ്രഭ' എന്നപേരിൽ ഒരു ഹിന്ദി മാസിക പുറത്തിറക്കി.

1940ലെ അഖിലേന്ത്യ വിമൻസ്​ കോൺഫറൻസി​െൻറ ഒാർഗനൈസിങ്​ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1954ൽ കോപൻ​േഹഗനിൽ നടന്ന വിമൻസ്​ വേൾഡ്​ കോൺഗ്രസിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചു.

എ.വി. കുട്ടിമാളു അമ്മ (23 ഏപ്രിൽ 1905-14 ഏപ്രിൽ 1985)

നിയമലംഘന സമരത്തിൽ പ​െങ്കടുത്ത്​ അറസ്​റ്റിലായി. 1936ൽ മദ്രാസ് നിയമസഭയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ മലബാറിലെ അർബൻ നിയോജക മണ്ഡലത്തിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടു. 1937ൽ ഡി.സി .സിയുടെ ട്രഷററായി. പലതവണ ജയിൽവാസമനുഷ്​ഠിച്ചു​. ഒ​േട്ടറെ ജീവകാരുണ്യ പ്ര്വർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു.

കൽ​പന ദത്ത്​ (27 ജൂലൈ 1914 -9 ഫെബ്രുവരി 1995)

കൽക്കത്തയിലെ ആദ്യ വിദ്യാർഥി സംഘടനയായ 'ഛാത്രിസംഘ'യിൽ അംഗമായി. സൂര്യസെന്നും സംഘവും നടത്തിയ ആയുധപ്പുര ആക്രമണത്തി​െൻറ ഗൂഢാലോചനയിൽ പ​ങ്കാളിയാവുകയും തുടർന്ന്​ തടവനുഭവിക്കുകയും ചെയ്​ത കൽപന ഉജ്ജ്വല പ്രവർത്തനങ്ങൾ നടത്തിയ വിപ്ലവകാരിയാണ്​. റഷ്യൻ ഭാഷാപഠന ഇൻസ്​റ്റിറ്റ്യൂട്ടി​െൻറ സഥാപക ഡയറക്​ടറായിരുന്നു കൽ​പന.

കെ.പി. ജാനകി അമ്മാൾ (1917-1 മാർച്ച്​ 1992)

നാടകം എന്ന മാധ്യമത്തെ ദേശീയത വളർത്തുന്നതിൽ ഒരു ജനകീയായുധമാക്കി മാറ്റിയ ധീരയായ കലാകാരിയും വിപ്ലവകാരിയുമായിരുന്നു ജാനകി അമ്മാൾ. അന്ന്​ നാടകത്തിൽ സ്​ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്​ പുരുഷന്മാരായിരുന്നു. ഇൗ സമ്പ്രദായം തകർത്തത്​ തമിഴ്​ ജനതയുടെ മനസ്സിൽ ദേശീയ ബോധം വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

അരുണ ആസഫലി (16 ജൂ​െലെ 1909 – 29 ജൂലൈ 1996)

ഉപ്പുസത്യഗ്രഹ കാലത്ത്​ ഗാന്ധി^ഇർവിൻ ഉടമ്പടിയുടെ ഭാഗമായി തടവറയിലെ രാഷ്​ട്രീയ നേതാക്കളെല്ലാം മോചിതരായ​പ്പോഴും അരുണ​െയ വിട്ടയച്ചില്ല. ക്വിറ്റിന്ത്യ സമരകാലത്ത്​ പ്രമുഖരായ കോൺഗ്രസ്​ പ്രവർത്തകരെല്ലാം അറസ്​റ്റിലായ​േപ്പാൾ അരുണയടക്കമുള്ള സോഷ്യലിസ്​റ്റ്​ നേതാക്കളാണ്​ സ്വാതന്ത്ര്യ പ്രസ്​ഥാനത്തെ ധീരമായി നയിച്ചത്​. 'ഇൻക്വിലാബ്​' എന്ന പ്രസിദ്ധീകരണം ആരംഭിച്ചു.

ബീന ദാസ്​ (1911 ആഗസ്​റ്റ്​ 24 ^ 1986 ഡിസംബർ 26)

അച്ഛനും അമ്മയും സാമൂഹിക പ്രവർത്തകരായിരുന്ന ബീനയുടെ കുഞ്ഞുനാളിൽ തന്നെ അവർ ഗാന്ധിശിഷ്യയായി മാറി. 'ഛാത്രിസംഘ' എന്ന പെൺകുട്ടികളുടെ സംഘടനയുടെ സജീവ ​പ്രവർത്തകയായിരുന്ന​ 1926ലെ കൽക്കത്ത കോൺഗ്രസിൽ വളൻറിയറായും പ്രവർത്തിച്ചിട്ടുണ്ട്​. കൽക്കത്ത യൂനിവേഴ്​സിറ്റി ബിരുദദാന ചടങ്ങിനിടയിൽ ബീന ബംഗാൾ ഗവർണർ സ്​റ്റാൻലി ജാക്​സനു നേരെ നിറയൊഴിച്ചു. തുടർന്ന്​ ഒമ്പതുവർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ടു. ഗാന്ധിജിയുടെ ശ്രമഫലമായി 1939ൽ മോചിതയായ ശേഷം വീണ്ടും കോൺഗ്രസിൽ സജീവമായി. 1946 മുതൽ 1951 വരെ ബംഗാൾ നിയമസഭ സാമാജികയായിരുന്നു.

ദുർഗാവതിദേവി (7 ഒക്​ടോബർ1907 – 15 ഒക്​ടോബർ1999)

ബ്രിട്ടീഷ്​ ഭരണത്തിനെതി​െര സായുധകലാപം നയിച്ച വിപ്ലവകാരിയായിരുന്നു ദുർഗാവതിദേവി. സാൻഡേഴ്​സ്​ വധത്തിനുശേഷം ലാഹോറിൽനിന്ന്​ രക്ഷ​പ്പെട്ട്​ സാഹസികമായ രീതിയിൽ ഭഗത് ​സിങ്ങിനെ സഹായിച്ചതോടുകൂടിയാണ്​ ദുർഗാവതിദേവി ചരിത്രത്തിലിടം നേടുന്നത്​. അതിനുശേഷം നിരവധി തവണ വിപ്ലവകരമായ പ്രവർത്തനങ്ങൾ നടത്തി. സ്വാതന്ത്ര്യാനന്തരം മറ്റ്​ സമരസേനാനികളിൽനിന്ന്​ തികച്ചും വ്യത്യസ്​തയായി ദുർഗാവതിദേവി ഗാസിയാബിൽ സാധാരണ ജീവിതം നയിക്കാൻ തീരുമാനിച്ചു. അവിടെ തന്നെ നിർധനരായ വിദ്യാർഥികൾക്കായി​ വിദ്യാലയം ആരംഭിക്കുകയും ചെയ്​തു.

സുചേത കൃപലാനി (1908 ജൂൺ 25^1974 ഡിസംബർ 1)

അലഹബാദിലെ കോൺഗ്രസ്​ ഒാഫിസ്​ കേന്ദ്രീകരിച്ചായിരുന്നു സുചേത കൂടുതൽ പ്രവർത്തനങ്ങളും നടത്തിയത്​. രണ്ടുവർഷം തടവിലായി. 1959ൽ കോൺഗ്രസ്​ ജനറൽ സെക്രട്ടറിയും1963ൽ ഉത്തർപ്രദേശ്​ മുഖ്യമ​ന്ത്രിയും.

ഉഷ മേത്ത (25 മാർച്ച്​ 1920–11 ആഗസ്​റ്റ്​ 2000)

എട്ടാം വയസ്സിൽ വിദേശമദ്യഷാപ്പ്​ പിക്കറ്റ്​ ചെയ്​തതിനെ തുടർന്ന്​ മർദനമേറ്റു. ഗാന്ധിയുടെ ശിഷ്യയായിരുന്ന ഇവർ ആഡംബര ജീവിതത്തിൽനിന്ന്​ വിട്ടുനിന്നു. പ്രമുഖ കോൺഗ്രസ്​ നേതാക്കളെല്ലാം അറസ്​റ്റ്​ ചെയ്യപ്പെട്ടപ്പോൾ 1942 ആഗസ്​റ്റ്​ ഒമ്പതിന്​ ബോംബെ ഗോവാലിയ ടാങ്ക്​ ഗ്രൗണ്ടിൽ ഉഷയടക്കമുള്ള രണ്ടാംനിര നേതാക്കൾ കോൺഗ്രസ്​ പതാകയുയർത്തി സമരത്തിന്​ ആവേശം പകർന്നു. അക്കാലത്ത്​ തരംഗമായിരുന്ന കോൺഗ്രസ്​ റേഡിയോയുടെ പിറകിൽ ഉഷ മേത്തയുമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence dayBest of bharatnari shaktinari shakti
News Summary - women freedom fighters of india
Next Story