Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Keeping your heart healthy
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightഹൃദയംകൊണ്ട്...

ഹൃദയംകൊണ്ട് സംസാരിക്കൂ...

text_fields
bookmark_border
Listen to this Article

ചെറിയൊരു പിണക്കത്തിനുപോലും ചില​പ്പോൾ 'നിനക്ക് ഹൃദയമു​ണ്ടോ​​​​?' എന്ന് ചോദിക്കുന്നവരാണ് എല്ലാവരും. ഈ അവധിക്കാലത്ത് എല്ലാ കൂട്ടുകാരോടും ഹൃദയംകൊണ്ട് സംസാരിക്കാൻ ശ്രമിക്കൂ. മനസുതുറന്ന് സന്തോഷത്തോടെ സംസാരിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. മാനസിക -ശാരീരിക ആരോഗ്യങ്ങൾ പരസ്പര പൂരകങ്ങളാണെന്ന് അറിയാമല്ലോ. മാനസിക അസ്വസ്ഥതകൾ ചിലപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഇടവരു​ത്തിയേക്കാം. അതിൽ ​പ്രധാനമാണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ. എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ അടിസ്ഥാനമാണ് ഹൃദയം. എന്നാൽ ഹൃദയത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞാലോ.

ഹൃദയത്തെ സൂക്ഷിക്കാം

മനുഷ്യന്റെ രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമായ ഹൃദയത്തിന് 300 ഗ്രാം ഭാരമുള്ള നാല് അറകളുണ്ട്. വലതുവശത്തെ അറകളിൽ അശുദ്ധരക്തവും ഇടതു വശത്തെ അറകളിൽ ശുദ്ധരക്തവും എത്തിച്ചേരുന്നു. ഭക്ഷണം കഴിക്കുന്നതുൾപ്പെടെ മനുഷ്യൻ ഏർപ്പെടുന്ന എല്ലാ പ്രവൃത്തികൾക്കും ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്ന് രക്തം എത്തിക്കുന്നത് ഹൃദയമാണ്.

ആരോഗ്യത്തിന്

പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഉപേക്ഷിക്കുക എന്നതാണ് ഹൃദയ ആരോ​ഗ്യം കാത്തുസൂക്ഷിക്കാനുള്ള പ്രധാനമാർഗം. പുകയില ഉപയോഗം അർബുദം ഉൾപ്പെടെ പല രോ​ഗങ്ങൾക്കും കാരണമാകുന്നു. കൂടാതെ രക്തസമ്മർദം വർധിപ്പിക്കുന്നതിനും ഹൃദയാ​ഘാതത്തിനും ഇടയാക്കും.

ഹൃദയാരോ​ഗ്യത്തിന് നാരുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം ശരീരത്തിലെത്തുന്നു​ണ്ടെന്ന് ഉറപ്പുവരുത്തണം. ഉറക്കകുറവ് ഹൃദയാരോ​ഗ്യത്തിനെ പ്രതികൂലമായി ബാധിക്കും. സ്ഥിരമായി ആറ് മണിക്കൂറിൽ കുറവ് ഉറക്കം ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കും.

ഹൃദയ രോ​ഗങ്ങൾ

ധമനികളിലെ രക്തസമ്മർദം, സെറിബ്രോവാസ്കുലർ രോ​ഗം, ഹൃദയസ്തംഭനം, റുമാറ്റിക് ഹൃദ്രോ​ഗം, കാർഡിയോമിയോപ്പതികൾ എന്നിങ്ങനെ വിവിധതരം ഹൃദയരോ​ഗങ്ങളുണ്ട്. മർദത്തിൻെ അളവ് കുറഞ്ഞ് 140 എം.എം.എച്ച്.ജി സിസ്റ്റോളിക് രേഖപ്പെടുത്തുമ്പോഴാണ് രക്ത സമ്മർദം ഉണ്ടാകുക. രക്തത്തിന്റെ സഞ്ചാരം ശരിയായരീതിയിൽ സംഭവിക്കാത്തതാണ് ഇതിന്റെ കാരണം. സ്ഥിരമായി രക്തം പമ്പ് ചെയ്യാനുള്ള മസിൽ പമ്പിലെ ബുദ്ധിമുട്ടാണ് ഹൃദയസ്തംഭനം.

സ്റ്റെതസ്കോപ് എന്താണെന്നറിയാമോ?

ഹൃദയമിടിപ്പ് അറിയാൻ ഉപയോ​ഗിക്കുന്ന ഉപകരണമാണ് സ്റ്റെതസ്കോപ്. ഇത് ആദ്യമായി നിർമിച്ചത് റെനെ ലനക് എന്ന ശാസ്ത്രജ്ഞനാണ്. ചെറിയ ഡിസ്ക് ആക‍ൃതിയിലുള്ള റെസൊണേറ്ററും ഇയർപീസുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ട്യൂബുകൾ വഴി ഹൃദയമിടിപ്പ് അറിയാൻ സാധിക്കും.

എല്ലാ ജീവികൾക്കും ഹൃദയമുണ്ടോ?

ഹൃദയമോ രക്തചംക്രമണ സംവിധാനങ്ങളോ ഇല്ലാത്ത ജീവികളും നമുക്കിടയിലുണ്ട്. ജെല്ലിഫിഷ്, അനിമോണുകൾ, സ്റ്റാർഫിഷ്, കടൽ വെള്ളരികൾ, പരന്ന പുഴുക്കൾ എന്നിവക്ക് ഹൃദയമില്ല. വളരെ ചെറിയ ജീവികൾക്ക് പോഷകങ്ങൾ എത്തിക്കുന്നതിന് ഒരു അവയവത്തിന്റെ ആവശ്യമില്ല, വ്യാപനമാണ് നടക്കുന്നത്. ജെല്ലിഫിഷുകൾ, വിരകൾ എന്നിവ ശരീരത്തിന് ചുറ്റും പോഷകങ്ങൾ വിതരണം ചെയ്യാൻ ഹൃദയത്തിന് പകരം കുടൽ ഉപയോ​ഗിക്കുന്നു.

എല്ലാ ജീവികളുടെയും ഹൃദയത്തിന് നാല് അറകളാണോ?

മനുഷ്യരെ പോലെ തന്നെ മുതലക്കും പക്ഷികൾക്കും ഹൃദയത്തിന് നാല് അറകളുണ്ട്. മണ്ണിരകൾക്ക് അഞ്ച് ഹൃദയമാണുള്ളത്. പാറ്റയുടെ ഹൃദയത്തിന് 13 അറകളുണ്ട്. ‍നീരാളിക്ക് മൂന്ന് ഹൃദയവും. മത്സ്യങ്ങൾക്ക് രണ്ട് അറകളുള്ള ഹൃദയമാണ് ഉള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart
News Summary - Keeping your heart healthy
Next Story