Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightകൂട്ടിലിട്ട...

കൂട്ടിലിട്ട കാഴ്​ചകളിലൂടെ ലക്​നൗവിൽ

text_fields
bookmark_border
കൂട്ടിലിട്ട കാഴ്​ചകളിലൂടെ ലക്​നൗവിൽ
cancel
camera_alt?????????????????? ????

ആഗ്രയിലെ മുറിയിൽ വൈദ്യുതി തകരാറു മൂലം ഫാൻ ഒാഫായി ചൂട്​ അറിഞ്ഞ്​ തുടങ്ങിയപ്പോഴാണ്​ എഴുന്നേൽക്കുന്നത്​. റിസപ്​ഷനിൽ കാര്യം പറഞ്ഞപ്പോൾ ഇപ്പോ ശരിയാക്കിത്തരാം എന്ന്​ പപ്പു സ്​റ്റൈലിൽ പറഞ്ഞ്​ പോയി. പത്ത്​ മിനിട്ടിന്​ ശേഷം റൂമിലെ ലൈറ്റുകൾ തെളിഞ്ഞു. രാവിലെ പതിനൊന്നു മണി കഴിഞ്ഞാണ്​ റൂം വിട്ടിറങ്ങിയത്​.

ആഗ്രയിൽ നിന്ന്​ ലക്​നൗ വരെ മുന്നൂറോളം കിലോ മീറ്റർ എക്​സ്​പ്രസ്​ ഹൈവേയായതിനാൽ പെ​െട്ടന്ന്​ ലക്ഷ്യസ്​ഥാനത്ത്​ എത്തിച്ചേരാൻ കഴിയുമെന്ന എ​​​​െൻറ പ്രതീക്ഷയുമാണ്​ യാത്ര വൈകാൻ കാരണമായത്​. ആഗ്രയിലെ മലിനമായ തെരുവീഥികൾ താണ്ടി എക്​സ്​പ്രസ്​ വേയിൽ കയറി. പിന്നെ ഒരു തടവറയിലൂടെ ഇടംവലം നോക്കതെ ‘സുഖയാത്ര’ ആണെന്നു പറയാം. ചുറ്റിനു​മുള്ള കാഴ്​ചകൾ ദൂരെ നിന്നു കാണാം. അങ്ങോട്ട്​ ഇറങ്ങിച്ചെല്ലാൻ യാതൊരു വഴിയുമില്ല. അവരാണോ നമ്മളാണോ അപ്പോൾ തടവിലെന്ന സംശയമേയുള്ളു. നൂറു കിലോ മീറ്ററിൽ ഒരിടത്ത്​ പെട്രോൾ പമ്പും ഹോട്ടലുകളും ഉള്ള ഒരു പൊതുസ്​ഥലം കാണും. അതിൽ പലതി​​​​െൻറയും പണി പുരോഗമിക്കുന്നതേയുള്ളു. ഹൈവേയുടെ പ്രധാനപ്പെട്ട ചില കേന്ദ്രങ്ങളിൽ മാത്രം ബൈ റോഡുകൾ കാണാം. അതും ഏതാനും കിലോ മീറ്ററുകൾ മാത്രം.

ലക്​നൗ നോക്കി ധൃതിയിൽ ​പോവുക എന്നതുമാത്രമാണ്​ ഇൗ വ​ഴിയുടെ ലക്ഷ്യം. റോഡിൽ പാർക്കിങ്​ പോയിട്ട്​ നിർത്താൻ പോലും പാടില്ലെന്ന്​ എല്ലായിടത്തും മുന്നറിയിപ്പ്​ ബോർഡുകൾ പതിച്ചിട്ടുണ്ട്​.

ആഗ്രയിൽനിന്ന്​ തുടങ്ങി ലക്​നൗ വരെ​െയത്തുന്ന 302കിലോ മീറ്റർ റോഡിൽ ടൂ വീലറുകൾക്ക്​ മാത്രം 285 രൂപയാണ്​ ടോളായി നൽകേണ്ടത്​
 

ആഗ്രയിൽനിന്ന്​ തുടങ്ങി ലക്​നൗ വരെ​െയത്തുന്ന 302കിലോ മീറ്റർ റോഡിൽ ടൂ വീലറുകൾക്ക്​ മാത്രം 285 രൂപയാണ്​ ടോളായി നൽകേണ്ടത്​. അതായത്​ ഒരു ബൈക്കി​​​​െൻറ ഇന്ധന ചിലവിനോട്​ അടുത്തുനിൽക്കുന്ന തുക നൽകിയാൽ മാത്രമേ അത്രയും ദൂരം ആ റോഡിലൂടെ സഞ്ചരിക്കാനാവൂ. ഇന്ധന വില കൂടി കണക്കിലെടുക്കു​മ്പോൾ നാലഞ്ച്​ മണിക്കൂറ യാത്രയ്​ക്ക്​ ഒരു ബൈക്ക്​ യാത്രികൻ 800 രൂപയിലധികം ചിലവാക്കണം. കാറിനും ട്രക്കിനുമൊക്കെ അതിലും എത്രയോ ഇരട്ടിയാണ്​ ടോൾ. ജനങ്ങളുടെ പണം കൊണ്ട്​ അവരു​െട ഭൂമിയിലൂടെ ഉണ്ടാക്കിയ റോഡുകളിൽ സഞ്ചരിക്കാൻ അവർക്കുപോലും കപ്പം കൊടുക്കേണ്ടിവരുന്ന ഗതികേടി​​​​െൻറ പേരാണ്​ എക്​സ്​പ്രസ്​ ഹൈവേ എന്ന്​ എനിക്ക്​ മനസ്സിലായി.. ജനങ്ങളെ മതിൽ കെട്ടിത്തിരിച്ച്​ അവരുടെ കൃഷിയിടങ്ങൾക്കു നടുവിലൂടെ കടന്ന​ുപോകുന്ന ഇൗ പാത കൊണ്ട്​ ഗുണം അതുണ്ടാക്കിയ കമ്പനികൾക്കാണ്​.

വൈകുന്നേരങ്ങളിൽ കൃഷി കഴിഞ്ഞ്​ കന്നുകാലികളുമായി മടങ്ങുന്നവരുടെ നിര തന്നെ കാണാം..
 

വൈകുന്നേരമായതിനാൽ ഹൈവേയുടെ വശങ്ങളിലെ വിശാലമായ ഗോതമ്പു പാടങ്ങളിൽ കർഷകർ സജീവമായിരുന്നു. സഞ്ചരിക്കുന്ന ഒരു പ്രദർശനശാലയിലെ ​േപാലെയാണ്​ ആ വഴിയോരക്കാഴ്​ചകൾ തോന്നിച്ചത്​.

കനത്ത വെയിലിലും വിശ്രമിക്കാൻ  ഇടമില്ലാതെ ഒരേ പാച്ചിലായിരുന്നു. അങ്ങനെ പോകുമ്പോൾ ഹൈവേയിൽനിന്നും വഴിമാറി ചെറുപട്ടണത്തിലേക്ക്​ പ്രവേശിക്കുന്ന റോഡ്​ കണ്ടു. ആ ചെറിയ റോഡിലേക്ക്​ പ്രവേശിച്ച്​ ഒരു മരത്തണലിൽ വിശ്രമിക്കാനായി തെരഞ്ഞെടുത്തു. അതിനടുത്ത്​ ഒരു ആളില്ലാ ലെവൽക്രോസിൽ ​െവച്ച്​ വിദ്യാസാഗർ എന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടു.

വിദ്യാ സാഗർ
 


‘എങ്ങോട്ടാ തിരക്കിട്ട്​ ബൈക്കിൽ പായുന്നത്​’ എന്നായിരുന്നു അയാളുടെ ചോദ്യം. എനിക്കെന്താ ഇൗഗ്രാമത്തിൽ കാര്യം എന്ന മട്ടിലായിരുന്നു അയാളുടെ ചോദ്യം. ലക്​നൗവിലേക്കുള്ള വഴി ഞാനയാളോട്​ ചോദിച്ചു. സുന്ദരമായ ഗോതമ്പു പാടങ്ങൾ കണ്ടതുകൊണ്ട്​ ഇതുവഴി വന്നതാണെന്ന്​ ഞാന​യാളോട്​ പറഞ്ഞു. എ​​​​െൻറ യാത്രയെക്കുറിച്ചു​ം ജോലിയെക്കുറിച്ചുമൊക്കെ അയാൾ നിരവധി ചോദ്യങ്ങൾ ചോദിച്ചു. ഒരു ജോലിയുമില്ലാതെ നടക്കുന്ന അയാൾക്ക്​ കേരളത്തിൽ വന്നാൽ എന്തെങ്കിലും ജോലി ​കിട്ട​ുമോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്​. ഇതര ദേശ തൊഴിലാളികൾക്ക്​ കേരളത്തിൽ ഒരുപാട്​ ജോലിയുണ്ടെന്ന്​ ഞാനയാളോട്​ പറഞ്ഞു. ബൈക്കിലെ കവറിൽ കെട്ടിവെച്ചിരുന്ന കാരറ്റ്​ നിറച്ച കവർ എനിക്കയാൾ വെച്ചുനീട്ടി. ഞാനതിൽനിന്ന്​ മൂന്ന്​ നാലെണ്ണം എടുത്ത്​ ബാക്കി തിരികെ കൊടുത്തു. കഴുകിയതി​​​​െൻറ നനവുണ്ടായിരുന്നതിനാൽ നല്ല തണുപ്പുണ്ടായിരുന്നു കാരറ്റിന​്​. അയാ​േളാട്​ യാത്ര പറഞ്ഞ്​ഞാൻ വുണ്ടു​ം അതിവേഗ പാതയിൽ കയറി.

ഗോതമ്പു പാടങ്ങളിൽ ഇത്​ കൊയ്​ത്ത്​ കാലമായിരുന്നു. കെയ്​തെടുത്ത കറ്റകൾ പാടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നതു കാണാം. അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണെങ്കിലും റോഡിലൂടെ പോകുന്നവരെ ആകർഷിക്കാൻ ആ കാഴ്​ചകൾക്കാകുന്നുണ്ട്​.

ഉച്ച കഴിഞ്ഞ നേരത്താണ്​ ഒരു മരത്തണലിൽ കസേരയിൽ ഒര​ു മുത്തച്ഛൻ മടിയിൽ ഒരു കുഞ്ഞുമായി ഇരിക്കുന്നതു കണ്ടത്​. ആ വൃദ്ധനു ചുറ്റും വേറെയുമുണ്ട്​ കുട്ടികൾ. അയാൾ അവർക്ക്​ കഥകൾ പറഞ്ഞുകൊടുക്കുകയാവണം. റോഡുകൾ വരുന്നതിനും മുമ്പ്​ ഇൗ വഴികളെല്ലാം ഗോതമ്പു പാടങ്ങളായിരുന്നുവെന്ന്​ അയാൾ പറയുന്ന കഥകളിൽ ഉണ്ടാവും. ആ പാടങ്ങളിൽ അതിവെയിലിൽ വിയർപ്പൊഴുക്കി പണിതു നടന്ന ത​​​​െൻറ യൗവനം ആ കഥകളിൽ കടന്നുവന്നിരിക്കാം.

കടുത്ത വെയിലിനെ ഉൗർജമാക്കി മാറ്റാൻ വഴിയരികിലെ ആ ഒറ്റമുറി വീടുകളുടെ മുകളിൽ സോളാർ പാനലുകൾ കാണാം. കുതിര, ആട്​, പശു, പട്ടി തുടങ്ങിയ ധാരാളം മൃഗങ്ങളും ആ പ്രദേശങ്ങളിൽ സ്വസ്​ഥമായി വിലസുന്നു. ബൈക്ക്​ നിർത്താൻ കഴിയുന്ന ഇടങ്ങളിൽ നിന്നെല്ലാം ഞാൻ കാഴ്​ചകൾ ഒപ്പിയെടുക്കാൻ ശ്രമിച്ചു.

വൈകുന്നേരമായപ്പോൾ ജോലിയൊക്കെ കഴിഞ്ഞ്​ സൈക്കിളും ചവിട്ടി പാടത്തിനരികിലെ ചെറു റോഡുകളിലൂടെ കർഷകർ വരുന്നതു കാണാം. തലയിൽ തോർത്തു മുണ്ടും ചുറ്റി ഹവായ്​ ചെരുപ്പിട്ട കാലുകൊണ്ട് സൈക്കിളി​​​​െൻറ പെഡലിൽ ഉയർന്നുനിന്ന്​ ചവിട്ടി അവർ സഞ്ചരിക്കുന്നു. കുട്ടികൾ ക്രിക്കറ്റ്​ ബാറ്റും ബോളുമായി കളിക്കുന്നു.  ബൈക്ക്​ നിർത്തുന്നിടത്തെല്ലാം ബൈക്കിൽ പോകുന്ന പ്രദേശവാസികൾ എല്ലാവരും ചോദ്യം ചെയ്യുന്ന മട്ടിലാണ്​ നേരിടുന്നത്​. എവിടെ പോകുന്നു എന്നൊക്കെയുള്ള വി​േശഷങ്ങൾ ചോദിക്കുന്നതു പോലും ഗൗരവത്തിലാണ്​. ചിലപ്പോൾ അപരിചിതരോടുള്ള അവരുടെ സ്​ഥായീഭാവമായിരിക്കണം.

 

ലക്​​നൗവിൽ എത്തിയപ്പോൾ എക്​സ്​പ്രസ്​ ഹൈവേയിൽ നിന്നും വിട്ട്​ പല റോഡുകളിലേക്കായി വഴി മാറി. ഇനി നേപ്പാളിലേക്ക്​ കടക്കാൻ ദിവസങ്ങൾ മാത്രമുള്ളതിനാൽ എഞ്ചിൻ ഒായിൽ മാറ്റിയാൽ നന്നായിരുന്നു എന്ന്​ തോന്നി. വൈകുന്നേരം ഹോണ്ട സർവീസ്​ സ​​​െൻററിൽനിന്നും ഒായിൽ മാറ്റിത്തരുമോ എന്ന്​ സംശയമായിരുന്നു. എന്തായാലും ഒായിൽവാങ്ങി കൈയിൽ വെക്കാം. പിന്നീട്​ എവിടെ നിന്നെങ്കിലും മാറ്റാം.യാത്രയ്​ക്കിടയിൽ അമൃത്​സറിൽനിന്നും ഒായിൽ മാറ്റിയിട്ട്​ ഏതാണ്ട്​ നാലായിരം കിലോ മീറ്റർ കഴിഞ്ഞിരിക്കുന്നു. തപ്പി പിടിച്ച്​ വൈക​ു​ന്നേരം ലക്​നൗവിലെ ഒരു ഹോണ്ട സ​​​െൻററിലെത്തി. അവിടുത്തെ സ്​റ്റാഫിനോട്​ കാര്യം പറഞ്ഞു. അര മണിക്കൂറിനുള്ളിൽ ഒായിൽ മാറ്റി തരാം എന്ന്​ അയാൾ പറഞ്ഞു. അപ്പോഴേക്കും സർവീസ്​ മാനേജർ വന്ന്​ കാര്യങ്ങൾ ഒന്നുകൂടി സ്​പീഡാക്കി ബൈക്ക്​ സർവീസ്​ ഭാഗത്തേക്ക്​ കൊണ്ടുപോയി. മിനിറ്റുകൾക്കകം ഒായിൽ മാറ്റിത്തന്നു​. കാര്യങ്ങൾ നല്ല രീതിയിലാണോ പോകുന്നതെന്നറിയാൻ ഞാനും സർവീസ്​ നടക്കുന്നിടത്തേക്ക്​ ചെന്നു. അവിടെ നിന്നുള്ള ഒരു ചെറിയ ചായ സത്​കാരത്തിനു ശേഷം ​വേഗം ​േജാലി തീർത്തുതന്നതിന്​ ഞാൻ എല്ലാവരോടും നന്ദി പറഞ്ഞ്​ റൂമിലേക്ക്​ തിരിച്ചു.

കുളിയും കഴിഞ്ഞ്​ റൂമിൽനിന്ന്​ ഞാൻ ലക്​നൗ നഗരത്തി​ലേക്ക്​ രാത്രിഭക്ഷണത്തിനായി ഇറങ്ങി. ഉത്തർപ്രദേശി​​​​െൻറ തലസ്​ഥാനമായ ലക്​നൗ നഗരം മാലിന്യത്തി​​​​െൻറ കൂടി ആസ്​ഥാനമായാണ്​ അനുഭവപ്പെട്ടത്​. റോഡി​​​​െൻറ ഒാരോ ഭാഗത്തും മാലിന്യ കൂമ്പാരങ്ങൾ. ചില ഭാഗങ്ങളിൽ മാത്രം അൽപസ്വൽപം വൃത്തിയുണ്ട്​. ഉച്ചഭക്ഷണം കഴിച്ചിട്ടില്ലാത്തതിനാൽ നല്ല വിശപ്പായിരുന്നു. വഴിയരികിലെ ഭക്ഷണശാലകളിൽ തിരഞ്ഞെങ്കിലും ഒന്നും മനസ്സിൽ പിടിച്ചില്ല. വഴിയരികിൽ ‘ചെന്നൈ ഫുഡ്​സ്​’ എന്നെരു ബോർഡ​ു കണ്ടപ്പോൾ ബൈക്ക്​ അവിടേക്ക്​ സൈഡാക്കി. തൃശൂരിൽനിന്നും ചെന്നൈയി​ലേക്ക്​ കുടിയേറി ഇപ്പോൾ ലക്​നൗവിൽ സ്​ഥിര താമസമാക്കിയ കണ്ണൻ - കമല ദമ്പതികളായിരുന്നു ആ ചെറിയ കട നടത്തിയിരുന്നത്​. രണ്ടുപേർക്കും പ്രായം അമ്പതിനു മുകളിൽ വരും. കടയിൽ വിവിധതരം ദോശയും ഇഢലിയും ഉണ്ടായിരുന്നു. ഞാൻ ഒരു ഒനിയൻ ദോശയും മുട്ട ദോശയും എഗ്​ ന്യൂഡിൽസും അവിടെ നിന്നും കഴിച്ചു. അത്രയും വിശപ്പുണ്ടായിരുന്നതുകൊണ്ടാണ്​ അതൊ​ക്കെ വാങ്ങിക്കഴിച്ചത്​. മാത്രവുമല്ല, ആദ്യത്തെ ദോശയ്​ക്ക്​ നല്ല രുചിയുമുണ്ടായിരുന്നത്​ കൂടുതൽ രുചികൾ പരീക്ഷിക്കാൻ പ്രചോദനവുമായി. അതിനടുത്തുള്ള മെഡിക്കൽ ഷോപ്പിൽനിന്നും കൊതുകിനെ തുരത്താൻ ദേഹത്തു പുരട്ടുന്ന ക്രീമും വാങ്ങി ഞാൻ റൂമിൽ തിരിച്ചെത്തി. കൊതുക്​ ആ നഗരത്തിലെ പ്രധാന വില്ലനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traveloguelucknowmalayalam newsaneesh's travelindian diarysolowithcbr150Solo bike tourUtar Pradesh india Tour
News Summary - A Young Man's All India Solo bike ride 44th Day in Lucknow
Next Story