Begin typing your search above and press return to search.
exit_to_app
exit_to_app
ചരിത്രത്തിലേക്ക്​ ഒരു സ്​കൂട്ടർ സഞ്ചാരം
cancel

ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര ബൈ​​​​ക്ക്​ യാ​​​​ത്ര ട്രെ​​​​ൻ​​​​ഡാ​​​​യ കാ​​​​ല​​​​മാ​​​​ണി​​​​ത്. ​വേ​​​​റി ​​​​ട്ട അ​​​​നു​​​​ഭ​​​​വ​​​​ം ആസ്വദിക്കാനും ​േപാ​​​​കു​​​​ന്ന വ​​​​ഴി​​​​യും സ്​​​​​ഥ​​​​ല​​​​വും പ​​​​രി​​​​ച​​​​യ​​​​​പ്പെടാ​​​നും ​ഇ​​​​ത്ര​​​​യും ന​​​​ല്ല രീ​​​​തി​​​​ വേ​​​​റെ​​​​യി​​​​ല്ല. ഇ​​​​തു​​​​മൊ​​​​രു ബൈ​​​​ക്ക്​ യാ​​​​ത്ര​​​​യാ​​​​ണ്. കോ​​​​ഴി​​​​ക്കോ​​​​ട്​ ക​​​​ട​​​​പ്പു​​​​റ​​​​ത്തുനി​​​​ന്ന്​ തു​​​​ട​​​​ങ്ങി, ഇ​​​​ന്ത്യ^​​​​ഭൂ​​​​ട്ടാ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലേ​​​​ക്കും ജീ​​​​വി​​​​ത​​​​രീ​​​​തി​​​​യി​​​​ലേ​​​​ക്കും ക​​​​ട​​​​ന്നു​​​​ചെ​​​​ല്ലാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന 20 വ​​​​യ​​​​സ്സു​​​​കാ​​​​രാ​​​​യ ര​​​​ണ്ടു ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രു​​​​ടെ ചേ​​​​ത​​​​ക്​ സ്​കൂട്ടർ യാ​​​​ത്ര.

േകാ​​​ഴി​​​ക്കോ​​​ട്​ ജില്ലയിലെ കട്ടാങ്ങൽ സ്വദേശി ആനന്ദും തിരുവമ്പാടി സ്വദേശി ഹസീബ്​ അഹ്​മദുമാണ്​ യാത്രികർ. പ്ര​​​​കൃ​​​​തി​​​​യോ​​​​ടൊ​​​​പ്പം സ​​​​ഞ്ച​​​​രി​​​​ക്കു​​​​ക എ​​​​ന്ന മു​​​​​ദ്ര​​​​ാവാ​​​​ക്യം ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കു​​​​ന്ന അ​​ഞ്ചുല​​​​ക്ഷം പേ​​​​രോ​​​​ളം അ​​​​ട​​​​ങ്ങി​​​​യ 'സ​​​​ഞ്ചാ​​​​രി' ഫേ​​​​സ്​​​​​ബു​​​​ക്ക്​ കൂ​​​​ട്ടാ​​​​യ്​​​​​മ​​​​യാ​​​​ണ്​ ഹ​​​​സീ​​​​​ബ്​ അ​​​​ഹ്​​​​​മ​​​​ദി​​​​നും ആ​​​​ന​​​​ന്ദി​​​​നും എ​​​​ല്ലാ​​​​വി​​​​ധ​​ പി​​​​ന്തു​​​​ണ​​​​യും ന​​​​ൽ​​​​കി​​​​യ​​​​ത്. കൃ​​​​ത്യ​​​​മാ​​​​യ ആസൂത്രണം​ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ദീ​​​​ർ​​​​ഘ​​​​യാ​​​​ത്ര​​​​ക്ക്​ അനിവാര്യമാണ്​. മ​​ന​​സ്സും ശ​​രീ​​ര​​വും ഒ​​രു​​പോ​​ലെ സ​​ജ്ജ​​മാ​​ക്കണം. അ​​​​തി​​​​നു​​​​വേ​​​​ണ്ടി മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ലു​​​​ള്ള യാത്രവഴി അവർ തയാറാക്കി. യാ​​ത്ര​​യോ​​​ടു​​ള്ള അ​​തി​​യാ​​യ ആ​​ഗ്ര​​ഹ​​മാ​​ണ്​ ഇരുവരെയും മുന്നോട്ട്​ നയിച്ചത്​. വെ​​​​റു​​​​തെ ഇ​​​​ത്ര കി​​​​ലോമീ​​​​റ്റ​​​​ർ താ​​​​ണ്ട​ി​​​​യേ​​​​ക്കാ​​​​മെ​​​​ന്ന ചി​​​​ന്താ​​​​ഗ​​​​തി​​​​യ​​​​ല്ല ​​​യാ​​​​ത്ര​​​​ക്കു പി​​​​ന്നി​​​​ൽ. വെ​​​​ള്ള​​​​മി​​​​ല്ലാ​​​​തെ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യും ഒ​​​​രു​​​​നേ​​​​രം​​​​പോ​​​​ലും ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​ത്ത​​​​വ​​​​രുടെ​​​​യും കാ​​​​ടി​​​​നോ​​​​ട്​ ചേ​​​​ർ​​​​ന്ന്​ ജീ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെയും ഹൃ​​​​ദ​​​​യ​​​​മി​​​​ടി​​​​പ്പ്​ തൊ​​​​ട്ട​​​​റി​​​​യാ​​​​നും എല്ലാമായിരുന്നു ഇൗ പുറപ്പാട്​. അ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള എങ്ങും ദൈന്യത മാത്രമുള്ള പാതകളിലൂടെയായിരുന്നു ഹ​​​​സീ​​​​ബി​െ​​​​ൻ​​​​റയും ആ​​​​ന​​​​ന്ദി​െ​​​​ൻ​​​​റ​​​​യും സ്​കൂട്ടർ സഞ്ചാരം. ദീർഘസഞ്ചാരത്തി​​െൻറ ഒ​​രു​​പാ​​ട്​ ക​​ഥ​​കൾ പ​​റ​​യാനുള്ള കോ​​​​ഴി​​​​ക്കോ​​​​ട്​ ക​​​​ട​​​​പ്പു​​​​റ​​​​ത്തു​​​​നി​​​​ന്ന്​ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി അ​​തു​​വ​​ഴി പോ​​യ മോ​േ​​ട്ടാ​​ർ വാഹന വകുപ്പ്​ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​നാ​​ണ്​ യാ​​ത്ര​​ ഫ്ലാ​​ഗ്​ ഒാ​​ഫ്​ ചെ​​യ്​​​ത​​ത്. ക​​ട​​പ്പു​​റ​​ത്തുനി​​ന്ന്​ വ​​യ​​നാ​​ട്​ ചു​​ര​​ത്തി​െ​​ൻ​​റ മ​​നോ​​ഹ​​ാരി​​ത​​യും ക​​ട​​ന്ന്​ ഗു​​ണ്ട​​ൽ​​പേ​​ട്ട-​​മൈ​​സൂ​​ർ-​​മാ​​ണ്ഡ്യ വ​​ഴി നേ​​​​രെ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലേ​​​​ക്ക്. തങ്ങൾ താണ്ടിയ വഴികൾ പറയുകയാണ്​ ഇരുവരും.
'' ബാംഗ്ലൂർ ഡെ​​യ്​​​സ്​ സി​​നി​​മ​​യി​​ൽ ഫ​​ഹ​​ദ്​ ഫാ​​സി​​ൽ പ​​റ​​യു​​ന്ന ഡ​​യ​​ലോ​​ഗ്​ പോ​​ലെ 'ഇ​​ത്​ ബം​​ഗ​​ളൂ​​രാ​​ണ്​, ഇ​​വി​​ടെ ആ​​ർ​​ക്കും ഒ​​ന്നി​​നും സ​​മ​​യ​​മി​​ല്ല'. ചീ​​റിപ്പായു​​ന്ന വി​​വി​​ധ​​ത​​ര​​ം വാ​​ഹ​​ന​​ങ്ങ​ളാ​​ണ്​ ആ​​ദ്യം ന​​മ്മു​​ടെ ക​​ണ്ണി​​ൽ നി​​റ​​ഞ്ഞു​​നി​​ൽ​​ക്കു​​ക.


ഒാ​​രോ യാ​​ത്ര​​ക്കും ഒ​​ാരോ കാ​​ര​​ണ​​മു​​ണ്ടാ​​വു​​മ​​ല്ലോ. അ​​ങ്ങ​​നെ​​യു​​ള്ള എ​​ണ്ണി​​യാ​​ലൊ​​ടുങ്ങാ​​ത്ത ഒ​​രു​​പാ​​ട്​ ജീ​​വി​​ത​​യാ​​ത്ര​​ക​​ൾ​​കൊ​​ണ്ട്​ നി​​റ​​ഞ്ഞ​​താ​​യി തോ​​ന്നി ബം​​ഗ​​ളൂ​​രു ന​​ഗ​​രം. അ​​തി​​ഥി​​ക​​ളെ സ്വീ​​ക​​രി​​ക്കു​​ന്നതി​​ൽ പേ​​രും ​പെ​​രു​​മ​​യു​​ള്ള രാ​​ജ്യ​​മാ​​ണ​​ല്ലോ ഇ​​ന്ത്യ. അ​​ത്​ നേ​​രി​​ട്ട്​ അ​​നു​​ഭ​​വി​​ച്ചു​​തു​​ട​​ങ്ങി​​യ​​തും ഇ​​വി​​ടെ​​നി​​ന്നാ​​ണ്. ഭ​​ക്ഷ​​ണ​​വും വേ​​ണ്ട സൗ​​ക​​ര്യ​​ങ്ങ​​ളും ഒ​​രു​​ക്കി​​യാ​​ണ്​ ബം​​​​ഗ​​​​ളൂ​​​​രുവിലെ 'സ​​​​ഞ്ചാ​​​​രി​​' ഗ്രൂ​​പ്​ അംഗങ്ങൾ ഞ​​ങ്ങ​​ളെ സ്വീ​​​​ക​​​​രി​​ച്ച​​ത്. ഒ​​രി​​ക്ക​​ൽ ക​​ണ്ട കാ​​ഴ്​​​ച​​യു​​ടെ ഭം​​ഗി പി​​ന്നെ കാ​​ണാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്നാ​​ണ​​ല്ലോ? ​ഫോ​േ​​ട്ടാ എ​​ടു​​ക്കാ​​ൻ ആ​​കെ കൈ​​യി​​ൽ ക​​രു​​തി​​യി​​രു​​ന്ന​​ത്​ മൊ​​ബൈ​​ൽ ഫോ​​ണാ​​ണ്. പ​​ക്ഷേ, സ​​​​ഞ്ചാ​​​​രി അംഗം മൃ​​​​ദു​​​​ല​​ചേ​​ച്ചി ഞ​​ങ്ങ​​ൾ​​ക്കൊ​​രു ഡി​​​​ജി​​​​റ്റ​​​​ൽ കാമ​​റ സ​​മ്മാ​​നി​​ച്ചു. പ​​രി​​ച​​യ​​മി​​ല്ലെ​​ങ്കി​​ലും ഇ​​തൊ​​ക്കെ​​യാ​​ണ്​ സ്​​​നേ​​ഹ​​ത്തി​െ​​ൻ​​റ വി​​വി​​ധ​​ ഭാ​​വ​​ങ്ങ​​ൾ​​ക്കെ​​ന്ന്​ തോ​​ന്നി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു അ​​വ​​രു​​ടെ​​യൊ​​ക്കെ പെ​​രു​​മാ​​റ്റ​​ം. ഭ​​​​ക്ഷ​​​​ണ​​​​വും ക​​​​ഴി​​​​ച്ച്​ നേ​​​​രെ ബം​​​​ഗ​​​​ളൂ​​​​രു ഹൈ​​​​വേ​​​​യി​​​​ലൂ​​​​ടെ ബെ​​ഗ​​പ​​ള്ളി-​​അ​​ന​​ന്ത​​പുർ-​​സ​​ദ്​​​ന​​ഗ​​ർ വ​​ഴി ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലേ​​​​ക്ക്. താ​​​ണ്ടി​​​യ 600 കി​​​​ലോ​​​​മീ​​​​റ്റ​​​​റിൽ മ​​​​ഴ, ചൂ​​​​ട്, ത​​​​ണു​​​​പ്പ്, വെ​​​​യി​​​​ൽ ഇ​​​തി​െ​​​ൻ​​​റ​​​യെ​​​ല്ലാം വേ​​​റി​​​ട്ട ആ​​​സ്വാ​​​ദ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഒ​​​​രു​​​​ ദി​​​​വ​​​​സ​​​​ത്തെ യാ​​​​ത്ര​​​​ വേ​​​​ണ്ടി​​​​വ​​​​ന്നു അ​​​​വി​​​​ടെ​​​​യെ​​​​ത്താ​​​​ൻ. അ​​​​വി​​​​ടെ സെ​​​​ക്കന്ദരാ​​ബാ​​​​ദ്​ റെ​​​​യി​​​​ൽ​​​​വേ സ്​​​​​റ്റേ​​​​ഷ​​​​നി​​​​ൽ റൂ​​​​മെ​​​​ടു​​​​ത്ത്​ താ​​​​മ​​​​സി​​​​ച്ചു. ഹൈ​​ദ​​രാ​​ബാ​​ദ് ന​​ഗ​​ര​​ത്തി​െ​​ൻ​​റ ഇ​​ര​​ട്ട​​ന​​ഗ​​രം എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്നു സെ​​ക്കന്ദരാ​​ബാ​​ദ്. ബ്രി​​ട്ടീ​​ഷ് സൈ​​ന്യം ത​​മ്പ​​ടി​​ച്ച ക​​േ​​ൻ​​റാ​​ൺ​​മെ​​ൻ​​റ്​ മേ​​ഖ​​ല വി​​ക​​സി​​ച്ചാ​​ണ് സെ​​ക്കന്ദരാ​​ബാ​​ദ് ന​​ഗ​​ര​​മാ​​യി മാ​​റി​​യ​​ത്​ എ​​ന്ന്​​ ച​​രി​​ത്രം. കാ​​​​ച്ചി ബി​​​​രി​​​​യാ​​​​ണി, പെ​​​​സ​​​​രാ​​​​ട്ടു, ദി​​​​ൽ കു​​​​ഷ്, ചി​​​​ല്ലി സ​​​​ലാ​​​​ൻ, ബോ​​​​ട്ടി കെ​​​​ബാ​​​​ബ്, കോ​​​​ങ്ങു​​​​ര അ​​​​ച്ചാ​​​​ർ... ഇ​​​​തൊ​​​​ക്കെ​​​​യാ​​​​ണ്​ ഇ​​​​വി​​​​ടെ ല​​​ഭ്യ​​മാ​​കു​​ന്ന രു​​​​ചി​​​​യാ​​​​ർ​​​​ന്ന ഭ​​​​ക്ഷ​​​​ണ​​​​​ത്തി​െ​​​​ൻ​​​​റ നീ​​​ണ്ട​​​നി​​​ര​​​ക​​​ൾ. ഇ​​​​തി​​​​ൽ ബോ​​​​ട്ടി ക​​​​ബാ​​​​ബാ​​​​ണ്​ സെ​​​​ക്ക​​​​ന്ദ​​​​രാ​​​​ബാ​​​​ദു​​​​കാ​​​​ർ​​​​ക്ക്​ പ്രി​​​​യഭ​​​​ക്ഷ​​​​ണം. ചെ​​​​റി​​​​യ ക​​​​ഷണ​​​​ങ്ങ​​​​ളാ​​​​ക്കി​​​​യ മ​​​​ട്ട​​​​നി​​​​ൽ തൈ​​​​രും ചെ​​​​റു​​​​താ​​​​ക്കി അ​​​​രി​​​​ഞ്ഞ ഉ​​​​ള്ളി​​​​യും ചേ​​​​ർ​​​​ത്തു​​​​ള്ള ഗ്രി​​​​ൽ​​​​ഡ്​ ​െഎ​​​​റ്റ​​​​മാ​​​​ണ്​ ബോ​​​​ട്ടി ക​​​​ബാ​​​​ബ്.

അഞ്ചു മ​​ണി​​ക്കൂ​​ർ യാ​​ത്ര​​യു​​ണ്ട്​ വി​​ജ​​യ​​വാ​​ഡ​​യി​​ലേ​​ക്ക്​്. ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലെ മൂ​​ന്നാ​​മ​​ത്തെ വ​​ലി​​യ ന​​ഗ​​ര​​മാ​​ണ് ബേ​​സ​​വാ​​ഡ എ​​ന്നും അ​​റി​​യ​​പ്പെ​​ടു​​ന്ന വി​​ജ​​യ​​വാ​​ഡ. ചെ​​ന്നൈ-​​ഡ​​ൽ​​ഹി റെ​​യി​​ൽ​​പാ​​ത​​യി​​ൽ സ്ഥി​​തി ചെ​​യ്യു​​ന്ന ഈ ​​ന​​ഗ​​രം ഇ​​ന്ത്യ​​ൻ റെ​​യി​​ൽ‌​​വേ​​ സൗ​​ത്ത് സെ​​ൻ​​ട്ര​​ൽ റെ​​യി​​ൽ‌​​വേ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ജങ്​ഷ​​നാ​​ണ്. ഇ​​വി​​ടത്തെ മാ​​ങ്ങ​​ക​​ളും അ​​ച്ചാ​​റും വ​​ള​​രെ പ്ര​​സി​​ദ്ധ​​മാ​​ണ്. മാ​​വ്​കൃ​​ഷി​​ക്ക് വ​​ള​​രെ അ​​നു​​യോ​​ജ്യ​​മാ​​യ സ്ഥ​​ല​​മാ​​ണ് വി​​ജ​​യ​​വാ​​ഡ തീരം. ഒ​​​​രു​​​​പാ​​​​ട്​ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ള്ള സ്​​​​​ഥ​​​​ലം. അ​​വി​​ടെ​​യെ​​ത്തി​​യ​​തും പ​​രി​​ച​​യ​​പ്പെ​​ട്ട മ​​ല​​യാ​​ളി​​ക​​ൾ​​ക്ക്​ കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​ശേ​​​​ഷ​​​​ങ്ങ​​​​ളാ​​​​ണ്​ ചോ​​​​ദി​​​​ക്കാ​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. കൂ​​ടു​​ത​​ലും അ​​റി​​യേ​​ണ്ട​​ത്​ കേ​​ര​​ള​​ത്തി​​ലെ രാ​​ഷ്​​​ട്രീ​​യ​​ത്തെ​​ക്കു​​റി​​ച്ചാ​​യി​​രു​​ന്നു. പ​​ച്ചമ​​​​നു​​​​ഷ്യ​​​​രെ​​​​യാ​​​​ണ്​ കാ​​​​ണാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത്. ജീ​​​​വി​​​​ക്കാ​​​​ൻവേ​​​​ണ്ടി സ്വ​​​​ന്തം മ​​​​ണ്ണു വി​​​​ട്ട്​ ചേ​​​​ക്കേ​​​​റി​​​​യ പ​​​​ച്ച​​​​യാ​​​​യ മ​​​​നു​​​​ഷ്യ​​​​ർ. അ​​​​വി​​​​ടെ കേ​​​​ര​​​​ള മ​​​​സ്​​​​​ജി​​​​ദി​​​​ന്​ സ​​​​മീ​​​​പ​​​​ത്താ​​​യി​​​രു​​​ന്നു മു​​​​റി​​​​യെ​​​​ടു​​​​ത്ത​​​ത്. വി​​​​ജ​​​​യ​​​​വാ​​​​ഡ​​-​​വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം ​യാ​ത്രക്കിടെ​ ​ചേതക്​ ര​​​​ണ്ടു​​​​മൂ​​​​ന്നു ത​​​​വ​​​​ണ ഒാ​​​​ഫായെങ്കി​​​​ലും യാ​​​​ത്ര​​​​ക്ക്​ അ​​​​തൊ​​​​രു ത​​​​ട​​​​സ്സ​​​​മാ​​​​യി തോ​​​​ന്നി​​​​യി​​​​ല്ല. ബം​​ഗ​​ളൂ​​രു​​വി​​ൽ​​നി​​ന്ന്​ ല​​ഭി​​ച്ച സ്വീ​​ക​​ര​​ണ​​ത്തി​​ൽ​​നി​​ന്ന്​ തീ​​ർ​​ത്തും വ്യ​​ത്യ​​സ്​​​ത​​മാ​​യി​​രു​​ന്നു വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണ​​​​ത്തു ഞ​​​​ങ്ങ​​​​ൾ​​​​ക്ക്​ ല​​​​ഭി​​​​ച്ച​​ത്. മി​​​​ലി​​​​ട്ട​​​​റി​​​​യി​​​​ലെ കു​​​​റ​​​​ച്ച്​ മ​​​​ല​​​​യാ​​​​ളി സി​​​​വി​​​​ലി​​​​യ​​​​ന്മാ​​​​രു​​​​ടെ കൂ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ഒ​​​​രു ദി​​​​വ​​​​സം. അ​​​​വി​​​​ടെ​​​​നി​​​​ന്നാ​​​​ണ്​ ഡി​​​​സ്​​​​​പ്ലേ പോ​​​​യ ​പ​ഴ​യ ​െഎ​​​​ഫോ​​​​ൺ ന​​​​ന്നാ​​​​ക്കു​​​​ന്ന​​​​ത്. സ​​​​ർ​​​​വിസ്​ ചാ​​​​ർ​​​​ജ് കേ​​​​ര​​​​ള​​​​ത്തി​​​​നെ​​​​ക്കാ​​​​ളും കു​​​​റ​​​​ച്ച​​​​ധി​​​​കം കു​​റ​​വാ​​ണെ​​ന്ന്​ പ​​റ​​ഞ്ഞ​​തു​​കൊ​​ണ്ടാ​​ണ്​ അ​​വി​​ടെ​​നിന്ന്​ മാ​​റ്റി​​യ​​ത്.

​പ്ര​​​​ശ​​​​സ്​​​​​ത​​​​മാ​​​​യ ജ​​​​ഗ​​​​ന്നാഥ​ ക്ഷേ​​​​ത്രം, വി​​​​മ​​​​ല ക്ഷേ​​​​ത്രം, ലിം​​​​ഗ​​​​രാ​​​​ജ ക്ഷേ​​​​ത്ര​​​​ം എന്നിവയൊ​​​​ക്കെ സ​ന്ദ​ർ​ശി​ച്ചുള്ള യാ​ത്ര​യാ​യി​രു​ന്നു പുരി​യി​ൽ​നി​ന്ന്​ ഒ​​​​ഡി​​​​ഷ വ​രെ​. മ​ഹാ​ന​ദി വ്യൂ​ഹം ഉ​ൾ​പ്പെ​ടെ വ​ലു​തും ചെ​റു​തു​മാ​യ നി​ര​വ​ധി ന​ദി​ക​ൾ ഒ​ഡിഷ​യെ ജ​ല​സ​മ്പു​ഷ്​ടമാ​ക്കു​ന്നു. മ​നോ​ഹ​ര​മാ​യ ക​ട​ൽ​ത്തീ​ര​ങ്ങ​ൾ​ക്കും പ്ര​ശ​സ്ത​മാ​ണ് പു​രി. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളാ​ൽ പു​രി ക​ട​പ്പു​റ​ത്തു​നി​ന്ന്​ സൂ​ര്യാ​സ്ത​മ​യ​വും സൂ​ര്യോ​ദ​യ​വും കാ​ണാ​ൻ സാ​ധി​ക്കു​ന്നു. പ്ര​ശ​സ്​​ത​മാ​യ ജ​ഗ​ന്നാഥ​ ക്ഷേ​ത്ര​മു​ള്ള പു​ണ്യ​ഭൂ​മി​യാ​യ പു​രി​​ ശ്രീ​ക്ഷേ​ത്ര, ശം​ഖ​ക്ഷേ​ത്ര, പു​രി, നീ​ലാ​ച​ല, നീ​ലാ​ദ്രി, പു​രു​ഷോ​ത്ത​മ ധാ​മ, പു​രു​ഷോ​ത്ത​മ​ക്ഷേ​ത്ര, പു​രു​ഷോ​ത്ത​മ പു​രി, ജ​ഗ​ന്നാ​ഥ​പു​രി തു​ട​ങ്ങി​യ​ പേ​രു​ക​ളി​ൽ പു​രാ​ണ​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്നു. ഇതെല്ലാം ചരിത്രത്തിലും പുസ്​തകങ്ങളിലും ഉണ്ടെങ്കിലും അവിടത്തുകാർക്ക്​ ഒാരോന്നും പറഞ്ഞുതരാൻ വലിയ ആവേശമാണ്​​.

ഉ​​​​ണ​​​​ങ്ങി​​​​യ​​​​തും പച്ചപ്പ്​ നിറഞ്ഞതുമായ വൈവിധ്യ കാ​​​​ഴ്​​​​​ചയാ​​​യി​​​രു​​​ന്നു ഒഡി​​​​ഷ^​​​​കൊ​​​​ൽ​​​​ക്ക​​​​ത്ത യാത്രയിൽ​​​നി​​​ന്ന്​​​​ ല​​​ഭി​​​ച്ച​​​ത്. നോ​​​​ർ​​​​ത്ത്​ 24 പ​​​​ർ​​​​ഗ​​​​ാനാ​​​​സ്​ ജി​​​​ല്ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു താ​​​​മ​​​​സം. ഒ​​​​രു​​​​വ​​​​ശം കൊ​​​​ൽ​​​​ക്ക​​​​ത്ത​​​​യു​​​​ടെ ന​​​​ഗ​​​​ര​​​​വും മ​​​​റു​​​​ഭാ​​​​ഗ​​​​ത്ത്​ സു​​​​ന്ദ​​​​ർ​​​​ബ​​​​സി​​​​ലെ ന​​​​ദീ​​​​ത​​​​ട ഗ്രാ​​​​മ​​​​ങ്ങ​​​​ളും. കൊ​​​​ൽ​​​​ക്ക​​​​ത്ത​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ചെ​റി​യ സം​സ്​​ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യ സി​​​​ക്കി​മി​ലേ​ക്കാണ്​ യാത്ര. ഹി​മാ​ല​യ​താ​ഴ്‌​വാ​ര​ങ്ങ​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഈ ​ചെ​റു​സം​സ്ഥാ​നം പ്ര​കൃ​തി​ര​മ​ണീ​യ​ കാഴ്​ചകളാ​ൽ സ​മ്പ​ന്ന​മാ​ണ്. കാ​ഴ്​​ച​ തേ​ടി പ്രത്യേകിച്ചൊരു സ്​ഥലത്തേക്ക്​ പോ​വേ​ണ്ട​തി​ല്ലെ​ന്ന്​ സാ​രം. ​ഇ​​​​ന്ത്യ^​​​​ചൈ​​​​ന (നാഥുല പാ​​​​സ്) ഒാ​​​​ൾ​​​​ഡ്​ സി​​​​ൽ​​​​ക്​ റൂ​​​​ട്ട്​, അ​​​​വി​​​​ടെനി​​​​ന്ന്​ നേ​​​​രെ ബു​​​​ദ്ധ​​​​മ​​​​ത​​​​ക്കാ​​​​രു​​​​ടെ നാ​​​​ടാ​​​​യ ഭൂ​​​​ട്ടാ​​​​നി​​​​ലേ​​​​ക്ക്​. എ​​​​വി​​​​ടെ​​​​ പോ​​​​യാ​​​​ലും ഒ​​​​രു മ​​​​ല​​​​യാ​​​​ളി ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന്​ പ​​​​റ​​​​യു​​​​ന്നു​​​​ത​​​ു​പോ​​​​ലെ, കോ​​​​ഴി​​​​ക്കോ​​​​ട്​ ജി​​​​ല്ല​​​​യി​​​​ലെ ചെ​​​​ല​​​​വൂ​​​​ർ സ്വദേശിയായ സു​​​​ലാ​​​​ൻ 25 വ​​​​ർ​​​​ഷ​​​​മാ​​​​യി ഭൂ​​​​ട്ടാ​​​​നി​​​​ലെ അതിർത്തിയിൽ ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണ്. കൂ​​​​ട്ടി​​​​ന്​ ക​​​​ണ്ണൂ​​​​രുകാര​​​​നാ​​​​യ സാ​​​​ബി​​​​ത്തും. താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വുമെ​ല്ലാം അ​വ​രു​ടെ വ​ക​യാ​യി​രു​ന്നു.''

ത​​​​ള​​​​രാ​​​​ത്ത മ​​​​ന​​​​സ്സു​​​​ണ്ടെ​​​​ങ്കി​​​​ൽ ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ വ​​​​ലു​​​​ത​​​​ല്ല എ​​​​ന്നാ​​​​ണ്​ ഇ​​​​വരുടെ യാ​​​​ത്ര​​​​ ന​​​​മുക്ക്​ മ​​​​ന​​​​സ്സി​​​​ലാ​​​​ക്കിത്തരു​​​​ന്ന​​​​ത്. ടൂ​​​​റി​​​​സം വി​​​​ക​​​​സ​​​​ന​​​​ത്തി​െ​​​​ൻ​​​​റ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​രു​​​​ച​​​​ക്ര ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര യാ​​​​​ത്ര​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ​​​​ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. സ്​​​​​പോ​​​​ൺ​​​​സ​​​​ർ​​​​മാ​​​​രെ ല​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ഏഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ബൈ​​​​ക്കി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ക്കാ​​​​നാ​​​​ണ്​ ഇൗ ​​​​ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രു​​​​ടെ അ​​​​ടു​​​​ത്ത ആ​​​​ഗ്ര​​​​ഹം. കു​​​​ടും​​​​ബ​​​​ത്തി​​െൻറ മി​​​​ക​​​​ച്ച പി​​​​ന്തു​​​​ണ​​​​ ഇ​​​​വ​​​​ർക്ക്​ യാ​​​​ത്ര​​​​ക്കു​​​​ള്ള ഉൗ​​​​ർ​​​​ജമാണ്​.
l

Show Full Article
TAGS:travel 
Next Story