Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightകൽപേനിയുടെ...

കൽപേനിയുടെ ഉൾത്തുടിപ്പുകൾ

text_fields
bookmark_border
kalpeni1
cancel
camera_alt????????? ?????????? ???????? ?????????????? ???????? ?????????????? ??????????

ൽപേനിയിലെ രണ്ടാംദിവസമാണ്. സമീപത്തെ പള്ളിയിൽനിന്ന് അതിരാവിലെ​ ബാങ്ക് കേട്ടാണ്​ എഴുന്നേൽക്കുന്നത്​. അ ംഗശുദ്ധിയെടുത്ത് നേരെ പള്ളിയിലേക്ക് പോയി. പ്രാർഥന കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നാട്ടുകാർ കുശലാന്വേഷണവുമായി അട ുത്തേക്ക്​ വന്നു. അവരുടെ മുഖത്തും ഒട്ടും അപരിചതത്വം ഉണ്ടായിരുന്നില്ല. തങ്ങളുടെ നാട്ടിലേക്ക്​ വരുന്ന ഒാരോരുത ്തരോടും എത്ര സ്​നേഹത്തോടെയാണ്​ അവർ പെരുമാറുന്നത്​. പള്ളിയുടെ വെളിയിൽ ഒരു മൊബൈൽ ഫോൺ ഇരിക്കുന്നു.

അതെടുത ്ത് അവിടെയുള്ളവരോട് ഞാൻ ആരുടേതാണെന്ന് ചോദിച്ചു. ഒരു ചെറുപുഞ്ചിരിയോടെ ഒരാൾ പറഞ്ഞു, ‘അത് അവിടെ തന്നെ വെച്ചോളൂ. ഉ ടമസ്​ഥൻ വന്നോളും. വേറെ ആരും എടുക്കില്ല’. അതെ, കള്ളന്‍മാരില്ലാത്ത നാടാണ് ലക്ഷദ്വീപ്. മോഷണം നടത്തിയാൽ തന്നെ തൊ ണ്ടിമുതൽ ഒളിപ്പിക്കാനുള്ള സ്ഥലം പോലുമില്ലാത്ത നാട്​​. ചെറിയ പൊലീസ്​ സ്​റ്റേഷനും ഏതാനും പൊലീസുകാരുമാണ്​ ക ൽപേനിയിലുള്ളത്​. കേസുകളും അപൂർവമായേ ഉണ്ടാകാറുള്ളൂ. പള്ളിയിൽ നിന്നിറങ്ങി മണൽപ്പരപ്പിലൂടെ റൂമിലേക്ക് നടന്നു. ന േരം പുലർന്ന്​ തുടങ്ങിയിട്ടുണ്ട്​. ബോട്ടുകൾ മീൻപിടിക്കാൻ പോകുന്നത്​ കാണാം. ചിലർ ചൂര മത്സ്യമെല്ലാം പിടിച്ച്​ തിരിച്ച്​ വരുന്നു​. ഇൗ മത്സ്യം കടൽത്തീരത്ത്​​ ഉണക്കും​. എന്നിട്ട്​ സംസ്​കരിച്ച്​ കയറ്റി അയക്കാറാണ്​ പതിവ്​. ഇ ങ്ങനെ ഉണക്കി തയാറാക്കിയ​ അച്ചാറാണ്​ കഴിഞ്ഞദിവസം സ്​പോൺസർ ഇർഫാ​​​​​​െൻറ വീട്ടിൽനിന്ന്​ ലഭിച്ചത്​.

kalpeni2
കടൽത്തീരത്ത ്​ ഉണക്കാനിട്ട ചൂരമീൻ

എട്ട് മണി ആയപ്പോഴേക്കും റൂമിന് പുറത്ത് ഇർഫാനും നംഷാദും എത്തി. കൂടെ പ ുതിയ ഒരാളുമുണ്ടായിരിന്നു -റഹ്​മാൻ. കുവൈത്തിലായിരുന്നു ജോലി. ഇപ്പോൾ നാട്ടിൽ സ്ഥിരമാക്കി. സ്വന്തമായി ഗുഡ്സ് ഓട് ടോയുണ്ട്. ഗൾഫിൽ ജോലി ചെയ്യുന്ന ദ്വീപുകാർ വളരെ അപൂർവമാണ്. ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശമായതിനാൽ വലിയൊരു വിഭാഗം ആൾക്കാർ കേന്ദ്ര സർക്കാർ ജീവനക്കാരാണ്. പിന്നെയുള്ള അധികപേർക്കും മത്സ്യബന്ധനമാണ്​ ജോലി. ലക്ഷദ്വീപുകാരുടെ പ്ര ധാന വരുമാന മാര്‍ഗമാണിത്.

ചെറിയം ദ്വീപിലേക്ക്
​ചെറിയം ദ്വീപിലേക്കാണ്​ ഇന്നത്തെ യാത്ര. ആള്‍ താമസമില്ലാത്ത ദ്വീപാണത്​. റോബിൺസൺ ക്രൂസോയെപ്പോലെ കഥകളിൽ മാത്രം വായിച്ചറിഞ്ഞ ജീവിതം ഇന്ന്​ നേരിൽ കാണാൻ പോ വുകയാണ്​. ആധുനിക ലോകം നിർമിച്ചെടുത്ത കൃത്രിമത്വങ്ങളും ബഹളങ്ങളൊന്നുമില്ലാത്ത ഏകാന്തമായ ദ്വീപ്. കല്‍പേനിയില ്‍നിന്ന് വടക്ക് ഭാഗത്തായി മൂന്ന് കിലോമീറ്റര്‍ അകലെയാണ് ചെറിയം. രാവിലെ തന്നെ ഒരു പയ്യൻ ബോട്ടുമായെത്തി. കഴിക് കാനുള്ള ഭക്ഷണവും സാധന സാമഗ്രികളും ഞങ്ങൾ കരുതിയിരുന്നു. കടലിനെയും കീറിമുറിച്ച് കൊണ്ട് ബോട്ട് കുതിക്കാൻ തുടങ്ങ ി. ഇളം നീലനിറമുള്ള വെള്ളത്തിനടിയിലൂടെ വലിയ ആമകൾ പോകുന്നത് തെളിഞ്ഞ് കാണാം. ബോട്ട് മുക്കാൽ മണിക്കൂര്‍ കൊണ്ട് ചെ റിയത്ത് എത്തി.

kalpeni3
ചെറിയം ദ്വീപിലേക്കുള്ള ബോട്ട്​ യാത്ര

ആഴം കുറവായതിനാൽ ബോട്ട് ദ്വീപിലേക്ക് അട ുപ്പിച്ചില്ല. വെള്ളത്തിലൂടെ നടന്നാണ് കര പറ്റിയത്. വൈകുന്നേരം ​വരാമെന്ന്​ പറഞ്ഞ്​ പയ്യൻ​ പോയി. സുന്ദരമായ കടൽ ത ീരമാണ് ചെറിയത്ത്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വൃത്തിയും വെടിപ്പുമുള്ള കടൽത്തീരം കാണുന്നത്. ജനവാസമില്ല ാത്തത്​ തന്നെയാവാം ഈ സൗന്ദര്യം നിലനിന്ന് പോകുന്നതി​​​​​​െൻറ രഹസ്യം. ടൂറിസ്​റ്റ്​ രാജ്യമായ മാലിദ്വീപിലെ കടൽത്തീരങ്ങളുടെ ചിത്രങ്ങൾ കണ്ട് മാത്രം പരിചയമുള്ള എനിക്ക് ചെറിയം അദ്​ഭതുമായി തോന്നി.

നിറയെ തെങ്ങിന്‍തോപ്പുകളും കുറ്റിക്കാടുകളുമാണ്​ ഇവിടെ. മുമ്പ്​ ചെറിയവും കൽപേനിയും ഒരു ദ്വീപായിരുന്നുവത്രെ. ഏകദേശം 150 വർഷങ്ങൾക്ക് മുമ്പുണ്ടായ വലിയ ചുഴലിക്കാറ്റിൽ ഇവ വേർപെട്ട് പോവുകയായിരുന്നു. ദ്വീപിലെത്തിയ ഉടനെ നംഷാദും ഇർഫാനും ഇളനീർ ഇടാൻ പോയി. ചെറിയ തെങ്ങുകളായതിനാൻ നിമിഷ നേരം കൊണ്ട് ഇളനീരിട്ട്​ അവർ വന്നു. ചെറിയത്തെ തെങ്ങുകൾക്ക് പ്രത്യേകിച്ച് അവകാശികളൊന്നുമില്ലാത്തതിനാൽ ഇവിടെ വരുന്നവരൊക്കെ ഇളനീർ ഇടാറുണ്ട്. ഇളനീര് വെട്ടി അവർ എനിക്ക് സ്​നേഹത്തോടെ തന്നു. രണ്ട്​ ദിവസത്തെ പരിചയമേ ഉള്ളൂവെങ്കിലും ഞങ്ങൾ തമ്മിൽ വർഷങ്ങളുടെ ആത്മബന്ധമുള്ളതുപോലെ. അവർ ഇടക്ക് പരസ്​പരം​ ദ്വീപിലെ ഭാഷയായ ജസ്​രിയാണ്​ സംസാരിക്കുക. തമിഴും മലയാളവുമെല്ലാം കൂടിച്ചേർന്നതുപോലെ. ഇതിന്​ പ്രത്യേകിച്ച്​ ലിപിയില്ല. അവർ തമ്മിലുള്ള സംസാരം പലപ്പോഴും എനിക്ക്​ മനസ്സിലാകാറില്ല. ഒട്ടുമിക്ക ദ്വീപുകാരും കേരളത്തിൽ പോയി പഠിച്ചതിനാൽ മലയാളം നന്നായി അറിയാം. ഹയർ സെക്കൻഡറി സ്​കൂളിന്​ പുറമെ ഏതാനും പ്രൈമറി സ്​കൂൾ കൂടി കൽപേനിയിലുണ്ട്​. എന്നാൽ, ഉന്നതപഠനത്തിന്​ അധികപേരും കേരളമാണ്​ ആശ്രയിക്കാറ്​.

kalpeni4
ചെറിയം ദ്വീപ്​

വല്ലാത്താരു ഫീലായിരുന്നു ആ ഇളനീരിന്​​. മുന്നിൽ വിശാലമായ കടൽ. അതി​​​​​​െൻറ തീരത്ത്​ വെള്ള മണൽത്തരികളിലിരുന്ന്​ ഇളനീർ കുടിക്കു​മ്പോൾ സ്വപ്​നലോകത്തിലെത്തിയ അനുഭവം. ഇനി ചായ ഉണ്ടാക്കലാണ് പരിപാടി. ഞാൻ ചായ ഉണ്ടാക്കാമെന്ന് അവരോട് പറഞ്ഞു. അപ്പോഴേക്കും മൂന്ന് പേരും കഴിക്കാനുള്ള ഭക്ഷണമൊക്കെ എടുത്ത് വെച്ചു. വരുന്നതിന് മുമ്പ് കൽപേനിയിലെ ഹോട്ടലിൽനിന്ന് പൊറോട്ടയും ചിക്കൻ കറിയുമാണ്​ വാങ്ങിയിരുന്നത്​. കൂടെ ചൂരമീൻ അച്ചാറും. നമ്മുടെ ‘ദേശീയ ഭക്ഷണ’മായ പൊറോട്ട ആ ഏകാന്ത ദ്വീപിലിരുന്ന്​ കഴിക്കു​മ്പോൾ പ്രത്യേകമായൊരു രുചി തോന്നി. അതാണ്​ ചെറിയത്തി​​​​​​െൻറ പ്രത്യേകത. ചുറ്റും സുന്ദരമായ കാഴ്​ചകളായതിനാൽ കഴിക്കുന്ന ഭക്ഷണത്തിലേക്കും ആ അനുഭവം പകരുന്നു. ഭക്ഷണശേഷം ദ്വീപിലൂടെ നടക്കാന്‍ തീരുമാനിച്ചു. പാല്‍ പോലെ വെളുത്ത മണല്‍ത്തരികള്‍. നീലയും പച്ചയും കലർന്ന കടൽ വെള്ളം പ്രദേശത്തിന്​ കൂടുതൽ ചന്തമേകുന്നു.

ചെറിയത്തി​​​​​​െൻറ അധികഭാഗവും കാടുമൂടിക്കിടക്കുകയാണ്. കാട്ടിലൂടെ നടക്കാൻ തുടങ്ങിയപ്പോൾ എ​​​​​െൻറ ഉള്ളിൽ ചെറിയ പേടിയുണ്ടായിരുന്നു. എന്നാൽ, ലക്ഷദ്വീപില്‍ പാമ്പുകളും നായകളൊന്നുമില്ല എന്നറിഞ്ഞതോടെ പേടിയെല്ലാം അറബിക്കടലി​​​​​​െൻറ ആഴങ്ങളിൽപോയി ഒളിച്ചു. കുറെനേരം നടന്ന് ഞങ്ങൾ ദ്വീപി​​​​​​െൻറ മറുവശത്തെത്തി. ഞങ്ങൾ ഇറങ്ങിയ ഭാഗത്തെ പോലെയായിരുന്നില്ല ഇവിടെ വെള്ളത്തി​​​​​​െൻറ നിറം. കടും നീലനിറമാണ്​. ഇൗ ഭാഗത്ത്​ ആഴം കൂടുതലാണെന്ന് ഇർഫാനാണ്​ പറഞ്ഞത്​. പിന്നെ പവിഴപ്പുറ്റുകളുടെ സംരക്ഷണവുമില്ല. അതിനാൽ തിരയടിക്കുന്നുണ്ട്​. അവിടുന്ന് നടന്ന് തിരിച്ച് ബോട്ട് ഇറങ്ങിയ സ്ഥലത്തേക്ക് വന്നു.

kalpeni7
കടലിനടിയിലെ കാഴ്​ചകൾ

സ്​നോർക്കലിങ്
​അടുത്ത പരിപാടി സ്നോർകലിങ് ആണ്​. കടലിനടിയിലെ അത്ഭുതങ്ങളെ കൺനിറയെ കാണാൻ വഴികൾ ഒരുപാടുണ്ട്. ഗ്ലാസ് ബോട്ടിലെ യാത്ര മുതൽ സ്കൂബ ഡൈവിങ്​ വരെ ഇഷ്​ടംപോലെ കാര്യങ്ങള്‍. അതി​ലൊന്നാണ്​ സ്​നോർക്കലിങ്​. നീന്തൽ അറിയില്ലെങ്കിൽ പോലും ഭയപ്പെടാതെ കടലി​​​​​​െൻറ കാഴ്​ചകളിലേക്ക്​ കൊണ്ടുപോകുന്ന മായാവിദ്യ. വാട്ടർപ്രൂഫ്​ ഗ്ലാസ്​ അണിഞ്ഞാണ് വെള്ളത്തിന്​​ അടിയിലേക്ക്​ പോവുക. ശ്വാസമെടുക്കാൻ പ്രത്യേക കുഴൽ ഉണ്ടാകും. അദ്ഭുതങ്ങളുടെ മായാലോകമാണ് കടലി​​​​​​െൻറ അടിത്തട്ടില്‍. പല നിറത്തിലും രൂപത്തിലുമുള്ള കടല്‍ജീവികള്‍, വര്‍ണമത്സ്യങ്ങള്‍, ചെടികള്‍, പാറക്കല്ലുകള്‍, പവിഴപ്പുറ്റുകള്‍... ഇങ്ങനെ നീളുന്ന ആ നിര. ഒന്നര മണിക്കൂറോളം ആ വിസ്മയലോകത്ത് ചെലവഴിച്ചു. അപ്പോഴേക്കും നന്നായി ക്ഷീണിച്ചിരുന്നു. കരയിലേക്ക് വന്ന് കുറച്ച് നേരം വിശ്രമിച്ചു.

അടുത്ത കലാപരിപാടി പാട്ട് പാടലാണ്​. വലിയ ബോക്സും മൈക്ക് സെറ്റുമൊക്കെ കൽപേനിയിൽനിന്ന് വരുമ്പോഴേ കരുതിയിരുന്നു. നംഷാദ് നല്ലൊരു ഹിന്ദി പാട്ട് പാടി. ‘ജബ്​ കോയി ബാത്ത്​ ഭിഗഡ് ജായെ, ജബ്​ കോയി മുഷ്​കിൽ പാഡ്​ ജായെ’’ എന്ന്​ തുടങ്ങുന്ന ഗാനം പടിഞ്ഞാറൻ കാറ്റിനൊപ്പം കടൽത്തീരത്ത്​ അലയൊലികൾ സൃഷ്​ടിച്ചു. അവരുടെ നിർബന്ധം മൂലം എനിക്കും ഒരു പാട്ട് പാടേണ്ടി വന്നു. ബീച്ച്​ ഗാനമേള കഴിഞ്ഞപ്പോഴേക്കും ഉച്ചഭക്ഷണ സമയമായി. അതിനുശേഷം ചെറുതായൊന്ന്​ മയങ്ങി. ഏകാന്തമായ ആ ലോകത്ത്​ ലഭിച്ച ഉറക്കം സ്വപ്​നലോകത്തേക്ക്​ കൂട്ടിക്കൊണ്ടുപോകുന്നാതായിരുന്നു. വൈകുന്നേരം നാല് മണിക്ക് എല്ലാവരും എഴുന്നേറ്റു. തിരിച്ച് കൽപേനിയിലേക്ക് പോകാനുള്ള ബോട്ട് എത്തിയിട്ടുണ്ട്​. കടലിലൂടെ നടന്ന്​ ബോട്ടിൽ കയറി. നല്ലൊരു ദിനം സമ്മാനിച്ച ചെറിയം ദ്വീപിനോട്​ യാത്ര പറഞ്ഞു.

kalpeni9

ലൈറ്റ്​ ഹൗസിന്​ മുകളിൽനിന്നുള്ള കാഴ്​ച
അഞ്ച്​ മണിയോടെ വീണ്ടും കൽപേനിയിലെത്തി. അടുത്ത ലക്ഷ്യം ലൈറ്റ്ഹൗസായിരുന്നു. റൂമിന് തൊട്ടടുത്ത് തന്നെയാണ് ഇൗ പ്രകാശ ഗോപുരം​. വൈകുന്നേരം ആറിന്​ ശേഷമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ. ഇതിന് ചെറിയ ടിക്കറ്റും ഉണ്ട്. ഒരുപാട്​ പടികൾ കയറിയാണ്​ മുകളിലെത്തിയത്​. അവിടെയെത്തു​മ്പോൾ കിതക്കാൻ തുടങ്ങി. ലൈറ്റ് ഹൗസിന് മുകളിലെ കാഴ്ച അതിഗംഭീരമായിരുന്നു. ഞാൻ ആദ്യമായാണ് ഒരു ലൈറ്റ് ഹൗസിന് മുകളിൽ കയറുന്നത്. നാട്ടിൽ അടുത്ത് തന്നെ കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ ലൈറ്റ് ഹൗസ് ഉണ്ടെങ്കിലും ഇത് വരെ കയറിയിട്ടില്ല. അതിനാൽ തന്നെ എനിക്ക് ഇത് വലിയ കൗതുകമായി തോന്നി. ലൈറ്റ് ഹൗസിന് മുകളിൽ നിന്നാൽ കല്‍പേനി ദ്വീപ് മൊത്തമായിട്ട് കാണാം. താഴെ നോക്കുമ്പോള്‍ തെങ്ങിന്‍ തോപ്പുകള്‍ നിറഞ്ഞിരിക്കുന്നു. കല്‍പേനിയും ആളില്ലാത്ത ദ്വീപുകളായ തിലാക്കവും ചെറിയവും ഒക്കെ ഒരു കാഴ്ചയിൽ വരുന്നു. വൈകുന്നേരം ആറ് മുതല്‍ രാവിലെ വരെയാണ് ലൈറ്റ് പ്രകാശിപ്പിക്കുക. കിലോമീറ്റര്‍ താണ്ടുന്ന ഈ പ്രകാശമാണ് മത്സ്യത്തൊഴിലാളികള്‍ക്കും കപ്പല്‍ സഞ്ചാരികള്‍ക്കും വഴികാട്ടുന്നത്. ലൈറ്റ് ഹൗസിന് മുകളിൽ നിന്നിറങ്ങി നേരെ ഇർഫാ​​​​​​െൻറ സുഹൃത്തി​​​​​​െൻറ ചായക്കടയിലേക്ക് പോയി. കുറെനേരം കടലും നോക്കി സുലൈമാനിയും കുടിച്ച് അവിടെയിരുന്നു.

കടലിനടിയിലെ വിസ്​മയങ്ങൾ
അടുത്തദിവസം നേരത്തെ തന്നെ എണീറ്റു. ഇന്ന് പ്രധാനമായുമുള്ളത് സ്കൂബ ഡൈവിങ് ആണ്. കടലിനടിയിലെ വിസ്മയലോകം തേടിപ്പോകണം. മുമ്പ് ലക്ഷദ്വീപിൽ വന്നവരുടെ സ്കൂബ ഡൈവിങ് വീഡിയോയും ഫോട്ടോകളും ഫേസ്ബുക്കിലൂടെ കാണാൻ സാധിച്ചിരുന്നു. അന്ന് മുതൽ ആഗ്രഹിക്കുന്നതാണ് ലക്ഷദ്വീപ് സന്ദർശനവും സ്കൂബാ ഡൈവിങും. സ്കൂബ ചെയ്യാൻ റാഹത്ത് ബീച്ചിൽനിന്നാണ്​ ബോട്ട്​ പോവുക. ആവശ്യമായ ഉപകരണങ്ങളുമായി ഡൈവിങ്​ ഇന്‍സ്ട്രക്ടര്‍മാര്‍ എത്തി. കടലില്‍ പോകുന്നതിന് മുമ്പ് ഡൈവിങി​​​​​െൻറ പ്രാഥമിക കാര്യങ്ങള്‍ അവര്‍ പഠിപ്പിച്ചുതന്നു. ശ്വാസമെടുക്കുക, വിവിധ സിഗ്നലുകള്‍ മനസ്സിലാക്കുക എന്നിവയാണ് അതില്‍ പ്രധാനം. നമ്മുടെ പുറത്തുവെക്കുന്ന ഓക്സിജന്‍ സിലിണ്ടറില്‍നിന്ന് വായയിലൂടെയാണ് ശ്വാസമെടുക്കേണ്ടത്. അതുപോലെ താഴേക്ക് പോകാന്‍, മുകളിലേക്ക് വരാന്‍, എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, എല്ലാം റെഡിയാണ് എന്നിവയെല്ലാം കടലിനടിയില്‍ കൈകൊണ്ടുള്ള ആക്ഷന്‍ വഴിയാണ് ഇന്‍സ്ട്രക്ടറെ അറിയിക്കേണ്ടത്.

kalpeni10
സ്​കൂബ ഡൈവിങ്ങിനിടെ

നീന്തല്‍വശമില്ലാത്തവര്‍ക്കും ഇവരുടെ സഹാത്തോടെ ഡൈവിങ് ചെയ്യാവുന്നതാണ്. സ്കൂബ ചെയ്യാൻ തയാറാണെന്ന ഫോം പൂരിപ്പിച്ചുകൊടുത്ത് ബോട്ടില്‍ കയറി. കരയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ഓടിയപ്പോഴേക്കും ഡൈവിങ് ചെയ്യേണ്ട സ്ഥലമെത്തി. രണ്ട് ഇൻസ്ട്രക്ടർമാർ ബോട്ടിൽനിന്ന്​ ഇറങ്ങി വെള്ളത്തിനടിയിലേക്ക് പോയി. അവർ തിരിച്ച് വന്നത് വലിയ പവിഴപ്പുറ്റും കൊണ്ടായിരുന്നു. കടലിനടിയിലെ പാറക്കെട്ടിനടിയിൽ നിന്നുമാണ് അതെടുത്ത് കൊണ്ട് വന്നത്. എന്നെ കൂടാതെ വേറെ രണ്ടുപേർ കൂടെയുണ്ടായിരുന്നു സ്കൂബ ചെയ്യാൻ. ഓരോരുത്തരുടെയും കൂടെ ഇന്‍സ്ട്രക്ടറുമുണ്ട്. സ്കൂബ ചെയ്യാൻ മൂന്ന് പേരുള്ളതിനാൽ ഓരോരുത്തരായി ഇറങ്ങാൻ തീരുമാനിച്ചു. മാസ്ക്കും ഓക്സിജന്‍ സിലിണ്ടറുമെല്ലാം അണിഞ്ഞു. ആദ്യത്തെ പരിപാടി ഫോട്ടോ, വീഡിയോ എന്നിവയെടുക്കലാണ്. ഇതിനായി അവരുടെ കൈയില്‍ ഗോപ്രോയുടെ വാട്ടര്‍പ്രൂഫ് കാമറയുമുണ്ട്. വെള്ളത്തിൽ ഇറങ്ങും മുമ്പ് ചെറിയ ഭയവും വലിയ ആകാംക്ഷയും എനിക്കുണ്ടായിരുന്നു. ഞാൻ പതുക്കെ വെള്ളത്തിലിറങ്ങി. കൂടെ ഇൻസ്ട്രക്ടറും. ആഴങ്ങളിലേക്ക് പോകുന്നതോടെ വിവിധതരം വർണ്ണ മൽസ്യങ്ങൾ വിരുന്നുകാരായി കൺമുന്നിലെത്തി. പവിഴപ്പുറ്റുകളുടെയും കടൽചെടികളുടെയും ഒരു ലോകം തന്നെയായിരുന്നു അവിടം.

ദൈവത്തി​​​​​​െൻറ ഇത്രയും സൗന്ദര്യമുള്ള സൃഷ്​ടിപ്പുകളെയോർത്ത് അദ്​ഭുതം തോന്നി. ചെറുപ്പത്തിൽ വീട്ടിലെ ചെറിയ ഗ്ലാസ്​ ടാങ്കിലാണ് ഇതുപോലെയുള്ള വർണ്ണ മൽസ്യങ്ങളെ മുമ്പ് കണ്ടിട്ടുള്ളത്. ഇടക്ക് മൽസ്യത്തെ കൈയിലൊതുക്കാൻ ശ്രമിച്ചെങ്കിലും ഇൻസ്ട്രക്ടർ അതിനെ വിലക്കി. മത്സ്യങ്ങള്‍ക്കൊപ്പം ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ എടുത്തശേഷം ഇന്‍സ്ട്രക്ടര്‍ കുറച്ച് ദൂരേക്ക് കൊണ്ടുപോകാന്‍ തുടങ്ങി. 30 മിനിറ്റിനടുത്ത് ആ വിസ്മയലോകത്ത് ചെലവഴിച്ചു. വെള്ളത്തിന് മുകളിൽ എത്തിയിട്ട് ഓക്സിജൻ സിലിണ്ടർ അഴിച്ച് കുറച്ച് ബോട്ടിൽ വിശ്രമിച്ചു. പിന്നെ വീണ്ടും വെള്ളത്തിലേക്ക് ചാടി നീന്തിക്കളിച്ചു.

kalpeni11
തിലാക്കം ദ്വീപിലേക്ക്​ കയാക്കിങ്​ ബോട്ടിൽ തുഴഞ്ഞുപോകുന്നു

എല്ലാവരും വന്നതോടെ ബോട്ട് കരയെ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. അവിടെനിന്ന്​ വീഡിയോയും ഫോട്ടോയും മെമ്മറി കാർഡിലേക്ക്​ കോപ്പി ചെയ്തു. സ്കൂബ ഡൈവിങിന് മൊത്തം 2100 രൂപയാണ് ചെലവ് വന്നത്. സ്കൂബ ഡൈവിങ് കഴിഞ്ഞശേഷം രണ്ട്​ കയാക്കിങ് ബോട്ടുമെടുത്ത് നംഷാദും ഇർഫാനും വന്നു. അടുത്ത ലക്ഷ്യം തെക്ക്​ ഭാഗത്തെ ആൾതാമസമില്ലാത്ത തിലാക്കം ദ്വീപായിരുന്നു. 15 മിനിറ്റോളം തുഴഞ്ഞ് തിലാക്കമെത്തി. അവിടെ വെച്ച്​ ഒരു മണിക്കോറോളം സ്നോർക്കലിങ് ആസ്വദിച്ചു. സത്യത്തിൽ എനിക്ക് സ്കൂബ ഡൈവിങിനേക്കാൾ ഇഷ്​ടമായത് സ്നോർക്കലിങായിരിന്നു. ശ്വാസമെടുക്കാനുള്ള എളുപ്പവും കൂടുതൽ ആഴത്തിൽ പോകണ്ട എന്നതുമാണ് അതിനുള്ള കാരണം. പിന്നെ കടലിനടയിലെ കാഴ്​ചകൾ കണ്ട്​ കൊതിതീർന്നിട്ടുമുണ്ടായിരുന്നില്ല. വൈകുന്നേരം വേലിയിറക്കം ഉണ്ടാകാറുണ്ട്​. അപ്പോൾ കിലോമീറ്ററുകൾ നീളത്തിൽ പവിഴപ്പുറ്റുകൾ ദൃശ്യമാവും. വെള്ളം താഴുന്നതിന്​ മുമ്പ്​ ഞങ്ങൾ കൽപേനിയിലേക്ക്​ ബോട്ട്​ തുഴഞ്ഞു.

മടക്കയാ​ത്ര
കരയിൽ എത്തിയ ഉടൻ തന്നെ തിരിച്ചുപോകാനുള്ള കപ്പലി​​​​​െൻറ ടിക്കറ്റ് ഇർഫാൻ കൈയിൽ തന്നു. ദ്വീപിലെ താമസം തീരാറായിരിക്കുന്നു. അടുത്തദിവസം രാവിലെയാണ് കപ്പല്‍. നാട്ടിലേക്ക് കൊണ്ടുപോകാന്‍ കുറച്ച് ദ്വീപുണ്ടയും ചൂരമീൻ അച്ചാറുമൊക്കെ വാങ്ങണം. കൈയിലുള്ള പണമൊക്കെ തീർന്നിട്ടുണ്ട്​. സിൻഡിക്കേറ്റ്​ ബാങ്കി​​​​​​െൻറ എ.ടി.എമ്മിലേക്ക് നംഷാദിനൊപ്പം പോയി. ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപമാണ് ബാങ്കുള്ളത്. പൈസ ലഭിച്ചതോടെ ആദ്യം ദ്വീപ് ഉണ്ട വാങ്ങി. സമീപത്തെ കടയില്‍നിന്ന് മാസ് അപ്പവും അച്ചാറും ലഭിച്ചു. നാട്ടിലേക്ക് തിരിച്ച് പോകുന്നതി​​​​​​െൻറ വിഷമം ഉള്ളിൽ​ നിറയാൻ തുടങ്ങി. അത്രത്തോളം ആ ദ്വീപും നാട്ടുകാരും മനസ്സ്​ കീഴടക്കിയിരുന്നു. രാത്രി എല്ലാവരും ഒരുമിച്ച് റാഹത്ത് ബീച്ചിൽനിന്ന് ഭക്ഷണം കഴിച്ചു. എന്നിട്ട്​ റഹ്​മാ​​​​​െൻറ ഒംനി വാനിൽ ടിപ് ബീച്ചിലേക്ക്​ പോയി. രാത്രി 11 വരെ കടൽക്കാറ്റി​​​​​​െൻറ താളത്തിനൊപ്പം പാട്ടൊക്കെ കേട്ട് അവിടെയിരുന്നു.

kalpeni12
കൽപേനി സീനിയർ സെക്കണ്ടറി സ്​കൂൾ

പിറ്റേന്ന്​ അതിരാവിലെ തന്നെ എഴുന്നേറ്റു. വസ്ത്രങ്ങളെല്ലാം ബാഗിൽ നിറച്ചുവെച്ചിരുന്നു. രാവിലെ ആറ് മണിക്കാണ് കപ്പൽ പുറപ്പെടുക. ഇർഫാനും നംഷാദും വന്നിട്ടുണ്ട്​. റൂം പൂട്ടി നേരെ ബോട്ട് ജെട്ടി ലക്ഷ്യമാക്കി നീങ്ങി. അവിടെ നിറയെ ആൾക്കാരുണ്ട്​. എന്നെപ്പോലെ ദ്വീപ് കാണാൻ വന്നവരും പല ആവശ്യങ്ങൾക്കായി കൊച്ചിയിലേക്ക് പോകുന്ന ദ്വീപുകാരുമെല്ലാമായിരിന്നു അവർ. കടലിൽ നങ്കൂരമിട്ട കപ്പലിന്​ അടുത്തേക്ക് ബോട്ട്​ ഞങ്ങളെ കൊണ്ടുപോയി. ആറരയോടെ കപ്പല്‍ അനങ്ങാന്‍ തുടങ്ങി. മറ്റു ദ്വീപുകളിലൂടെയെല്ലാം കറങ്ങിയാണ്​ കപ്പൽ കൽപേനിയിലെത്തിയത്​. അതുകൊണ്ട്​ തന്നെ ലക്ഷദ്വീപി​​​​​​െൻറ ഒരു പരിഛേദം തന്നെയാണ്​ ഇൗ കപ്പലും അതിലെ യാത്രക്കാരും. വൈകുന്നേരം കൊച്ചിയിലെത്തും. ഇത്രയും ദിവസം വിരുന്നൂട്ടിയ ആ സ്വപ്നലോകം മായാൻ തുടങ്ങി. മനസ്സില്‍ വല്ലാത്ത സങ്കടം. എന്നും ഓര്‍ക്കാന്‍ നല്ലതുമാത്രം സമ്മാനിച്ച ലക്ഷദ്വീപ് കണ്ണിൽനിന്ന്​ മറയും വരെ ഞാൻ കപ്പലിന് മുകളിൽ തന്നെ നിന്നു.

(അവസാനിച്ചു)

എങ്ങനെ ലക്ഷദ്വീപിലെത്താം?

*വിസിറ്റിങ്ങ് പെര്‍മിറ്റ് എടുത്തും സര്‍ക്കാറിന് കീഴില്‍ നടത്തുന്ന ടൂര്‍ പാക്കേജുകള്‍ വഴിയും ലക്ഷദ്വീപിലെത്താം. ജോലിക്ക് പോകുന്നവര്‍ക്കായി ലേബര്‍ പെര്‍മിറ്റും ലഭിക്കും.

* 15 ദിവസമാണ് വിസിറ്റിങ് പെര്‍മിറ്റി​​​​​െൻറ കാലാവധി. ഈ ദിവസത്തിനുള്ളില്‍ ലക്ഷദ്വീപില്‍ പോയി തിരിച്ചുവരണം. ആറ് മാസമാണ് ലേബർ പെർമിറ്റി​​​​​​െൻറ കാലാവധി. പെര്‍മിറ്റ് ലഭിച്ച ദ്വീപുകളില്‍ മാത്രമേ സന്ദര്‍ശിക്കാന്‍ കഴിയൂ.

* ദ്വീപുകാരായ സ്പോണ്‍സര്‍ വഴി മാത്രമാണ് വിസിറ്റിങ് പെര്‍മിറ്റ് ലഭിക്കുക. നാല് ഫോട്ടോ, അറ്റസ്​റ്റ് ചെയ്ത ആധാറി​​​​​​െൻറ കോപ്പി, രണ്ട് അയല്‍വാസികളുടെ വിലാസം, തിരിച്ചറിയാനുള്ള അടയാളം, പൊലീസ് ക്ലിയറൻസ്​ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് പെര്‍മിറ്റ് ലഭിക്കാന്‍ ആവശ്യമായ രേഖകള്‍.

kalpeni13
മടക്കയാത്രക്കായി കടലിൽ നങ്കൂരമിട്ട കപ്പൽ

* രേഖകളെല്ലാം നല്‍കി അപേക്ഷ കൊടുത്തുകഴിഞ്ഞാല്‍ ഒരു മാസം കൊണ്ട് പെർമിറ്റ് ലഭിക്കും.

* പെര്‍മിറ്റ് ശരിയായാൽ പിന്നെ കപ്പല്‍ ടിക്കറ്റെടുക്കണം. 15 ദിവസം മുമ്പ് വിവിധ കപ്പലുകളുടെ ഷെഡ്യൂള്‍ ചാര്‍ട്ട് ചെയ്യും. എന്നാല്‍, അഞ്ച് ദിവസം മുമ്പ് മാത്രമാണ് ടിക്കറ്റ് നല്‍കാന്‍ തുടങ്ങുക.

* കൊച്ചിയില്‍നിന്ന് വലിയ കപ്പലുകളും ബേപ്പൂര്‍, മംഗലാപുരം തുറമുഖങ്ങളില്‍നിന്ന് ചെറിയ കപ്പലുകളും ലക്ഷദ്വീപിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്. അഗത്തി ദ്വീപിലേക്ക് കൊച്ചിയില്‍നിന്ന് വിമാനവുമുണ്ട്.

* ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുയോജ്യം. മഴക്കാലത്ത് കപ്പലുകള്‍ കുറവായിരിക്കും. കടല്‍ പ്രക്ഷുബ്​ധമാകുന്നതിനാല്‍ യാത്രയും ബുദ്ധിമുട്ടാണ്.

Show Full Article
TAGS:mdmlakshadweep Kalpeni cheriyam lakshwadweep travel 
News Summary - travel to kalpeni
Next Story