Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightആപ്പ് നോക്കി മരുന്നു...

ആപ്പ് നോക്കി മരുന്നു വാങ്ങിയാല്‍ കീശ കീറാതെ നോക്കാം 

text_fields
bookmark_border
ആപ്പ് നോക്കി മരുന്നു വാങ്ങിയാല്‍ കീശ കീറാതെ നോക്കാം 
cancel

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: ഡോ​ക്ട​ര്‍മാ​ര്‍ കു​റി​ച്ചു​ന​ല്‍കു​ന്ന മ​രു​ന്നു ശീ​ട്ടു​മാ​യി മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ലേ​ക്ക് പോ​കു​ന്ന​തി​നു​മു​മ്പ് വ​ണ്‍എം​ജി ആ​പ്പി​ല്‍ സേ​ര്‍ച്ച് ചെ​യ്താ​ല്‍ കീ​ശ കാ​ലി​യാ​കാ​തെ നോ​ക്കാം. ജ​ന​റി​ക് മ​രു​ന്നു​ക​ളു​ടെ എ​ല്ലാ വി​വ​ര​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ന്ന നൂ​ത​ന ആ​പ്ലി​ക്കേ​ഷ​നാ​ണ് വ​ണ്‍എം​ജി. ഡോ​ക്ട​ര്‍ കു​റി​ച്ചു ത​രു​ന്ന മ​രു​ന്നി​നെ​ക്കു​റി​ച്ച് ഈ ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ അ​റി​യാ​ന്‍ സാ​ധി​ക്കും. മ​രു​ന്ന് ഏ​തു ക​മ്പ​നി​യു​ടേ​താ​ണ്, വി​ല എ​ത്ര​യാ​ണ്, അ​ട​ങ്ങി​യി​രി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ എ​ന്തൊ​ക്കെ​യാ​ണ് തു​ട​ങ്ങി​യ എ​ല്ലാ വി​വ​ര​ങ്ങ​ളും ല​ഭി​ക്കും. കൂ​ടാ​തെ മ​റ്റു ക​മ്പ​നി​ക​ളു​ടെ ഇ​തേ മ​രു​ന്ന് കു​റ​ഞ്ഞ വി​ല​ക്ക് ല​ഭ്യ​മാ​ണോ എ​ന്ന കാ​ര്യ​വും മ​ന​സ്സി​ലാ​ക്കാം. പി​ഫ്‌​സ​ര്‍ എ​ന്ന ക​മ്പ​നി​യു​ടെ ലി​റി​ക എ​ന്ന പേ​രു​ള്ള 14 ടാ​ബ്‌​ല​റ്റി​ന് 841 രൂ​പ​യാ​ണ് വി​ല. ഇ​തേ മ​രു​ന്നു സി​പ്ല ക​മ്പ​നി പ്രി​ബേ​ക്‌​സ് എ​ന്ന പേ​രി​ല്‍ ഉ​ല്‍പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ഈ ​മ​രു​ന്നി​ന് 64 രൂ​പ മാ​ത്ര​മെ വി​ല വ​രു​ന്നു​ള്ളു. ഇ​വ ര​ണ്ടി​നെ​ക്കു​റി​ച്ചും ആ​പ്ലി​ക്കേ​ഷ​നി​ല്‍നി​ന്നും വി​വ​രം ല​ഭി​ക്കും. 

മ​രു​ന്നു​ക​ളു​ടെ ജ​ന​റി​ക് നാ​മം എ​ഴു​ത​ണ​മെ​ന്ന് സ​ര്‍ക്കാ​ര്‍ നി​ബ​ന്ധ​ന വ​ന്ന​തോ​ടെ ഈ ​ആ​പ്ലി​ക്കേ​ഷ​ന് പ്രാ​ധാ​ന്യം ഏ​റി​വ​രി​ക​യാ​ണ്. ഹെ​ല്‍ത്ത് കാ​ര്‍ട്ട് പ്ല​സ് എ​ന്ന പേ​രി​ലാ​യി​രു​ന്നു വ​ണ്‍എം​ജി ആ​പ്ലി​ക്കേ​ഷ​ന്‍ ആ​രം​ഭി​ച്ച​ത്. നി​ല​വി​ല്‍ ഈ ​ര​ണ്ട് ആ​പ്ലി​ക്കേ​ഷ​നു​ക​ളും ല​ഭ്യ​മാ​ണ്. 2012ല്‍ ​ഹെ​ല്‍ത്ത് കാ​ര്‍ട്ട് പ്ല​സ് വ​ന്നെ​ങ്കി​ലും ശ്ര​ദ്ധ​യാ​ക​ര്‍ഷി​ക്കാ​നാ​യി​ല്ല. 2017 ആ​യ​പ്പോ​ഴേ​ക്കും പ​ത്ത് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ ഈ ​ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്തു. ആ​ന്‍ഡ്രോ​യി​ഡ്, വി​ന്‍ഡോ​സ്, ഐ ​ഫോ​ണ്‍ എ​ന്നി​വ​യി​ലെ​ല്ലാം ആ​പ്ലി​ക്കേ​ഷ​ന്‍ ഇ​ൻ​സ്​​റ്റാ​ള്‍ ചെ​യ്യാം.

ഹ​രി​യാ​ന കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ഓ​ണ്‍ലൈ​ന്‍ ഹെ​ല്‍ത്ത് കെ​യ​ര്‍ ക​മ്പ​നി​യാ​ണ് വ​ണ്‍എം​ജി. ഒ​രു പ്ര​ത്യേ​ക ക​മ്പ​നി​യു​ടെ മ​രു​ന്നു വാ​ങ്ങാ​ന്‍ രോ​ഗി​ക​ളെ നി​ര്‍ബ​ന്ധി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യാ​ണ് ജ​ന​റി​ക് നാ​മ​ങ്ങ​ള്‍ത​ന്നെ എ​ഴു​ത​ണ​മെ​ന്ന് ഡോ​ക്ട​ര്‍മാ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യ​ത്. അ​തേ​സ​മ​യം, കൂ​ടു​ത​ല്‍ ലാ​ഭം ല​ഭി​ക്കു​ന്ന ജ​ന​റി​ക് മ​രു​ന്നു​ക​ള്‍ മാ​ത്ര​മാ​ണ് മെ​ഡി​ക്ക​ല്‍ ഷോ​പ്പു​കാ​ര്‍ വി​ല്‍ക്കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. കു​റി​ച്ചു​ന​ല്‍കു​ന്ന മ​രു​ന്നി​ല്‍ ഏ​റ്റ​വും വി​ല​കു​റ​ഞ്ഞ​ത് ഏ​ത് ക​മ്പ​നി​യു​ടേ​താ​ണെ​ന്ന് അ​റി​യാ​ന്‍ സാ​ധി​ക്കു​ന്ന​തോ​ടെ ഈ ​മ​രു​ന്നു ത​ന്നെ മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ല്‍നി​ന്നും ആ​വ​ശ്യ​പ്പെ​ടാ​ന്‍ സാ​ധി​ക്കും. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം മ​രു​ന്നു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ ല​ഭ്യ​മാ​ണ്.

Show Full Article
TAGS:health cart plus app for medicine 
News Summary - app for medicine
Next Story