ച​ല​ന​ശേ​ഷി​യി​ല്ലാ​ത്ത​വ​ർ ആ​ഗ്ര​ഹി​ച്ചാ​ൽ മതി; കൈ​ക​ൾ ച​ലി​പ്പി​ക്കും

  • തലച്ചോറിലെ തരംഗങ്ങൾ വായിക്കുന്ന ​​െബ്രയിൻ-കമ്പ്യൂട്ടർ ഇൻറർഫേസ്​ (ബി.സി.​െഎ) എന്ന സാ​േങ്കതികവിദ്യ കൃത്രിമക്കൈക്ക്​ നിർദേശം നൽകി ചലനം സാധ്യമാക്കു​െമന്നാണ്​ ​​ശാസ്​ത്രജ്​ഞരുടെ സംഘം തെളിയിച്ചത്

08:16 AM
01/01/2019
exosceleton

ന്യൂഡൽഹി: ചലനശേഷി നഷ്​ടപ്പെട്ട്​ കിടക്കുന്നയാൾ കൈകൊണ്ട്​ ഒരു ഗ്ലാസ്​ വെള്ളമെടുക്കണമെന്ന്​ മനസ്സിൽ കരുതിയാൽ അത്​ സാധിച്ചുതരുന്ന യന്ത്രക്കൈയോ? മനസ്സി​​െൻറ ചിന്ത കമ്പ്യൂട്ടർ പിടിച്ചെടുത്ത്​ യന്ത്രക്കൈക്ക്​ നിർദേശം നൽകി ഇത്തരം ചലനങ്ങൾ സാധ്യമാക്കുന്ന റോബോട്ടിക്​ സംവിധാനം വികസിപ്പിച്ചിരിക്കുകയാണ്​ ഇന്ത്യക്കാരടങ്ങുന്ന ഒരു കൂട്ടം ശാസ്​ത്രജ്​ഞർ.

തലച്ചോറിലെ തരംഗങ്ങൾ വായിക്കുന്ന ​​െബ്രയിൻ-കമ്പ്യൂട്ടർ ഇൻറർഫേസ്​ (ബി.സി.​െഎ) എന്ന സാ​േങ്കതികവിദ്യ കൃത്രിമക്കൈക്ക്​ നിർദേശം നൽകി ചലനം സാധ്യമാക്കു​െമന്നാണ്​ ​​െഎ.​െഎ.ടി കാൺപൂരിലെ ഗവേഷകർ അടക്കമുള്ള ശാസ്​ത്രജ്​ഞരുടെ സംഘം തെളിയിച്ചത്​. ‘ചലനശേഷി നഷ്​ടപ്പെട്ട അനേകം മനുഷ്യർക്ക്​ നല്ല ജീവിതം തിരിച്ചുനൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു ഗ്ലാസ്​ വെള്ളമെടുക്കാനോ സ്​ക്രീനിൽ ടൈപ്പ്​ ചെയ്യാനോ ഒക്കെ അത്തരക്കാരെ പ്രാപ്​തരാക്കുന്നതാണ്​ ബി.സി.​െഎ എന്ന റോബോട്ടിക്​ സംവിധാനം’ - ഗവേഷണ സംഘാംഗമായ, ബ്രിട്ടനിലെ എസ്സെക്​സ്​ സർവകലാശാല ഫാക്കൽറ്റിയും ഇന്ത്യൻ വംശജനുമായ ഡോ.ഹൈദർ റാസ പറഞ്ഞു.

ബി.സി.​െഎ സാ​േങ്കതികവിദ്യ വഴി കമ്പ്യൂട്ടറിനെ മനസ്സുകൊണ്ട്​ നിയന്ത്രിക്കാൻ സാധിക്കും. ന​െട്ടല്ലിന്​ ക്ഷതമേറ്റും മസ്​തിഷ്​കാഘാതം സംഭവിച്ചും  ചലനശേഷി നഷ്​ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കഴിയുമെന്നതാണ്​ ഇൗ കണ്ടെത്തലി​​െൻറ നന്മ.  ഫിസിയോതെറപ്പിസ്​റ്റുകൾ ഇത്തരം രോഗികളെ ചികിത്സിക്കു​േമ്പാൾ ചലനമറ്റ ഭാഗങ്ങൾ ചലിപ്പിക്കുന്നതായി ഭാവനയിൽ കാണാൻ ആവശ്യപ്പെടാറുണ്ട്​. 
ഇൗ തത്ത്വം അടിസ്​ഥാനമാക്കിയാണ്​ ബി.സി.​െഎ സാ​േങ്കതിക വിദ്യയും പ്രവർത്തിക്കുക. കൈ ചലിപ്പിക്കുന്നതായി ഭാവനയിൽ കണ്ടാൽ തലച്ചോറി​ലെ ഒരു നിശ്ചിത ഭാഗം സജീവമാകും. ഇങ്ങനെ സ്​ഥിരമായി ചെയ്യു​േമ്പാൾ തലച്ചോറിലെ പ്രസ്​തുത ഭാഗത്തെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നും ഡോ. റാസ പറയുന്നു. 

ഇങ്ങനെ പ്രവർത്തിക്കു​േമ്പാൾ ബി.സി.​െഎയുടെ അൽഗോരിതം ഇൗ സിഗ്​നലുകൾ പിടിച്ചെടുത്ത്​ യന്ത്രക്കൈക്ക്​ ചലിക്കാൻ നിർദേശം നൽകുന്നു. വെറും ഭാവന മാത്രം പോരാ, ഫിസിയോതെറപ്പിസ്​റ്റുമാർ ചെയ്യുന്നപോലെ നിരന്തര പരിശീലനം നൽകണമെന്നും അദ്ദേഹം വ്യക്​തമാക്കുന്നു. സംവിധാനത്തിൽനിന്ന്​ നിർദേശം സ്വീകരിച്ച്​ ചലനം നിർവഹിക്കാൻ കൈയുടെ ഒരു പുറം അസ്​ഥികൂടം (എക്​സോസ്​കെലിറ്റൺ) ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്​. മുഴുവൻ ശരീരത്തി​​െൻറയും എക്​സോസ്​കെലിറ്റൺ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്​ ഗവേഷകർ ഇപ്പോൾ. ഗവേഷണ ഫലം ​ബയോമെഡിക്കൽ ഹെൽത്ത്​ ഇൻഫർമാറ്റിക്​സ്​, ജേണൽ ഒാഫ്​ ന്യൂറോസയൻസ്​ മെത്തേഡ്​സ്​ തുടങ്ങിയ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Loading...
COMMENTS