Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെറ്റാവേഴ്സിൽ വെച്ച് ലൈംഗികാതിക്രമം; ഗവേഷകയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ഇന്റർനെറ്റ്
cancel
Homechevron_rightTECHchevron_rightTech Newschevron_right'മെറ്റാവേഴ്സിൽ വെച്ച്...

'മെറ്റാവേഴ്സിൽ വെച്ച് ലൈംഗികാതിക്രമം'; ഗവേഷകയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ഇന്റർനെറ്റ്

text_fields
bookmark_border
Listen to this Article

മാർക്ക് സക്കർബർഗിന്റെ മെറ്റയുടെ വെർച്വൽ റിയാലിറ്റി സ്‌പേസ് ആയ ഹൊറൈസൺസ് വേൾഡിൽ സംഭവിച്ച ലൈംഗികാതിക്രമമാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചാവിഷയം. ഗവേഷകയായ സ​്ത്രീയാണ് തനിക്ക് നേരെ ഒരു അപരിചൻ ലൈംഗികാതിക്രമം നടത്തിയ കാര്യം വെളിപ്പെടുത്തിയത്. ഈ സമയം, അവിടെയുണ്ടായിരുന്ന മറ്റുള്ളവർ അത് കണ്ടുനിൽക്കുകയായിരുന്നുവെന്നും അവർ പരസ്പരം വോഡ്ക കൈമാറുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.

പൊതുവിഷയങ്ങളില്‍ ഇടപെടാറുള്ള പ്രമുഖ നോൺ-പ്രൊഫിറ്റ് കൂട്ടായ്മയായ സം ഓഫ് അസിന്റെ (SumOfUs) പ്രവർത്തകയാണ് 21 കാരിയായ ഗവേഷക. ത്രിമാന ലോകമായ മെറ്റയുടെ ഹൊറൈസണെ കുറിച്ച് പഠിക്കാൻ കൂടിയാണ് ഗവേഷകയെ സംഘടന അവിടേക്ക് അയച്ചത്.

എന്നാൽ, പ്രവേശിച്ച് രണ്ട് മണിക്കൂർ ആകുന്നതിന് മുമ്പ് തന്നെ പ്ലാറ്റ്​ഫോമിലെ അവരുടെ അവതാറിന് നേരെ അജ്ഞാതസംഘം ലൈംഗികാതിക്രമം ആരംഭിക്കുകയായിരുന്നു. ഒരു പ്രൈവറ്റ് റൂമിലേക്ക് യുവതിയുടെ അവതാറിനെ ക്ഷണിക്കുകയും ശേഷം അവിടെവെച്ച് ഒരാൾ മോശമായി പെരുമാറുകയുമായിരുന്നു.

"വെർച്വൽ റിയാലിറ്റിയിൽ ലൈംഗികമായി ആക്രമിക്കപ്പെട്ട അനുഭവത്തെക്കുറിച്ച് ഗവേഷക പറയുന്നത് ഇങ്ങനെ: 'തുടക്കത്തിൽ ഒന്നും മനസിലാക്കാനായില്ല, വളരെ പെട്ടെന്നാണ് എല്ലാം സംഭവിക്കുന്നത്. എന്ത് ഭീകരമായ കാര്യമാണ് അവിടെ സംഭവിക്കുന്നതെന്നായിരുന്നു ആദ്യം ചിന്തിച്ചത്. എന്നാൽ, അത് തന്റെ യഥാർഥ ശരീരമല്ല എന്നതിലേക്കും എന്റെ ചിന്ത​പോയി. പ്രധാനപ്പെട്ട ഒരു ഗവേഷണത്തിന്റെ ഭാഗമായിട്ടാണല്ലോ ഞാനിവിടെയുള്ളത് എന്നും ഓർത്തുപോയി''.

മെറ്റാവേർസ്: വിഷമയായ ഉള്ളടക്കത്തിന്റെ മറ്റൊരു ചവറ്റുകൂന (Metaverse: another cesspool of toxic content) എന്ന പേരിൽ തനിക്ക് സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ഒരു റിപ്പോർട്ടും ഗവേഷക പുറത്തുവിട്ടു. അതേസമയം, മുമ്പും സ്ത്രീകൾ ഈ പ്ലാറ്റ്ഫോമിൽ വെച്ചുണ്ടായ മോശം അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. പലരും

എന്താണ് മെറ്റാവേഴ്സ്

ത്രീഡി വെർച്വൽ റിയാലിറ്റി, ഓഗ്മെന്‍റഡഡ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യകൾ സംയോജിപ്പികൊണ്ടുള്ള വെർച്വൽ ലോകമാണ് മെറ്റാവേഴ്സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകൾക്ക് ഈ വെർച്വൽ ലോകത്ത് പ്രവേശിക്കാനും ഓരോരുത്തർക്കും ഡിജിറ്റൽ അവതാറുകളായി പരസ്പരം ഇടപഴകാനും സാധിക്കും. വിർച്വല്‍ ലോകത്ത് പരസ്പരം സാധാരണ ജീവിതത്തിലെന്ന പോലെ ഇടപെടാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണിത്. വി.ആര്‍ ഹെഡ്‌സെറ്റുകളിലൂടെയാവും ഇത് സാധ്യമാവുക. ഓഫിസില്‍ പോകാതെ സഹപ്രവർത്തകരെ കണ്ടുകൊണ്ട് യോഗം ചേരാനും സുഹൃത്തുക്കളുമായി സായാഹ്ന നടത്തത്തിൽ ഏർപെടാനുമെല്ലാം മെറ്റാവേഴ്‌സില്‍ സാധ്യമാവും.

Show Full Article
TAGS:metaverserapeMETAWomanVirtual Reality
News Summary - Woman says she was virtually ‘raped’ in the metaverse
Next Story