Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബ്ദാധിഷ്ഠിത പണമിടപാട് നടത്താം; പുത്തൻ ഫീച്ചറുമായി യു.പി.ഐ

text_fields
bookmark_border
UPI fraud
cancel

ന്യൂഡൽഹി: യു.പി.ഐ വഴിയുള്ള ഓൺലൈൻ ഇടപാടുകൾ കൂടുകൽ സുഗമമാക്കാൻ പുത്തൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് നാഷ്ണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ വെച്ച് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ഡിജിറ്റൽ പേയ്മെന്‍റ് രംഗത്ത് നടപ്പാക്കിയ പരിഷ്കാരങ്ങളുടെ കൂട്ടത്തിൽ പുത്തൻ ഫീച്ചറിനെ കുറിച്ച് വ്യക്തമാക്കിയത്.

ടെലികോം കോളുകൾ, ഐ.ഒ.ടി ഉപകരണങ്ങൾ എന്നിവ വഴി യു.പി. ഐ പണമിടപാട് നടത്താൻ കഴിയുന്നതാണ് ശബ്ദാധിഷ്ഠിത പണമിടപാട് ഫീച്ചർ. ഹിന്ദി, ഇംഗീഷ് എന്നിവക്ക് പുറമേ പ്രാദേശിക ഭാഷകളിലും ഇതിലൂടെ പണമിടപാട് നടത്താം.

ബില്ലുകൾ തരംതിരിക്കുന്നതടക്കമുള്ള നടപടികൾ ലഘൂകരിക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് റിപ്പോർട്ടുകൾ. യു.പി.ഐ വഴി ബാങ്കുകൾ അനുമതി നൽകിയ വായ്പകൾ ലഭിക്കുന്ന ക്രെഡിറ്റ് ലൈൻ, ഓഫ് ലൈനായി പണം ലഭിക്കുന്നതും അയക്കാൻ സാധിക്കുന്നതുമായ യു.പി.ഐ ലൈറ്റ് എന്നിവയാണ് യു.പി.ഐ അടുത്തിടെ പുറത്തിറക്കിയ ഫീച്ചറുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NPCI launches new products; users can now make voice-enabled UPI payments and three other features
Next Story