Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇതിലൂടെ റെഡ്മി തിരിച്ചുവരും’ ! നോട്ട് 13 സീരീസ് എത്തി, വിലയും വിശേഷങ്ങളും അറിയാം

text_fields
bookmark_border
‘ഇതിലൂടെ റെഡ്മി തിരിച്ചുവരും’ ! നോട്ട് 13 സീരീസ് എത്തി, വിലയും വിശേഷങ്ങളും അറിയാം
cancel

റെഡ്മി നോട്ട് 12 സീരീസിന്റെ പിൻഗാമികളായ നോട്ട് 13 സീരീസ് ചൈനയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി. റെഡ്മി ഫാൻസ് ഏറ്റവും ആവേശത്തോടെ കാത്തിരിക്കാറുള്ള ലൈനപ്പാണ് നോട്ട് സീരീസ്. ഗംഭീര ഫീച്ചറുകൾ കുറഞ്ഞ വിലയ്ക്ക് റെഡ്മി അവതരിപ്പിക്കാറുള്ളത് നോട്ട് സീരീസിന് കീഴിലാണ്. ഒരു കാലത്ത് ചൂടപ്പം പോലെ വിറ്റിരുന്ന​ മോഡലാണ് റെഡ്മി നോട്ടുകൾ. എന്നാൽ, നോട്ട് 10 ഫോണുകൾ വലിയ വിജയം നേടിയെങ്കിലും നോട്ട് 11, നോട്ട് 12 എന്നിവക്ക് അത്രയും വലിയ സ്വീകാര്യത ലഭിച്ചില്ല, നോട്ട് 13 സീരീസിലൂടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് ഷവോമിയുടെയും റെഡ്മിയുടെയും ശ്രമം.

നോട്ട് 13 പ്രോ+ ഫീച്ചറുകൾ

റെഡ്മി നോട്ട് 12 പ്രോ പ്ലസിന്റെ രൂപകൽപനയിലാണ് പുതിയ നോട്ട് 13 പ്രോ+ ഡിസൈൻ ചെയ്തിരിക്കുന്നത്. പിൻ ക്യാമറ ഒരു ത്രികോണത്തിൽ ക്രമീകരിച്ചിരിക്കുന്നു. പിൻ പാനലിന് ലെതർ ഫിനിഷാണ് നൽകിയിരിക്കുന്നത്. മനോഹരമായ ഡിസൈനാണ് ഫോണിന്. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിന് IP68 റേറ്റിങ്ങും നൽകിയിട്ടുണ്ട്. ഫ്ലാഗ്ഷിപ്പ് ഫോണുകളിലുള്ള ഈ ഫീച്ചർ മിഡ് റേഞ്ച് മോഡലിലേക്ക് കൊണ്ടുവരികയാണ് ഷവോമി.


1.5K റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് AMOLED കർവ്ഡ് ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. അതിന് 120Hz റിഫ്രഷ് നിരക്ക്, 1800 nits പീക്ക് ബ്രൈറ്റ്നസ്, 1920Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിങ്, HDR10+ എന്നിവയുടെ പിന്തുണയുമുണ്ട്. ഡിസ്‍പ്ലേ സംരക്ഷണത്തിനായി കോർണിങ് ഗൊറില്ല വിക്ടസിന്റെ സുരക്ഷയും ഇതിലുണ്ട്.

നേരത്തെ വെളിപ്പെടുത്തിയതുപോലെ, നോട്ട് 13 പ്രോ+ ഏറ്റവും പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7200 അൾട്രാ ചിപ്‌സെറ്റുമായാണ് വരുന്നത്. 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമുണ്ട്. മികച്ച പവർ മാനേജ്‌മെന്റിനായി P1 ചാർജിങ് ചിപ്പുള്ള 5,000mAh ബാറ്ററിയും 120W ഫാസ്റ്റ് ചാർജിങ്ങും നിങ്ങൾക്ക് ലഭിക്കും. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറ വിഭാഗത്തിലും ഒരു വിട്ടുവീഴ്ചയും ഷവോമി വരുത്തിയിട്ടില്ല. സാംസങ് HP3 സെൻസറും OIS ഉം ഉള്ള 200MP മെയിൻ സ്‌നാപ്പർ, 8MP അൾട്രാ വൈഡ് ലെൻസ്, 2MP മാക്രോ ക്യാമറ എന്നിവയാണ് ബാക് ക്യാമറാ വിശേഷങ്ങൾ. മുൻ ക്യാമറ 16MP ആണ്. 4K വീഡിയോ റെക്കോർഡിംഗ്, ഫിലിം ക്യാമറ, മൈക്രോ മൂവി, ലോംഗ് എക്‌സ്‌പോഷർ എന്നിവയടക്കം നിരവധി ക്യാമറ ഫീച്ചറുകളാണുള്ളത്.

5G, Wi-Fi 6, ബ്ലൂടൂത്ത് 5.3, NFC, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

റെഡ്മി നോട്ട് 13 പ്രോ ഫീച്ചറുകൾ


ഡിസ്‍പ്ലേ നോട്ട് 13 പ്രോ+ -ന് സമാനമാണ് എന്ന് പറയാം. എന്നാൽ, 13 പ്രോയിൽ കർവ്ഡ് ഡിസ്‍പ്ലേയില്ല. കൂടാതെ ലെതർ ഫിനിഷും നൽകിയിട്ടില്ല. ക്യാമറാ സവിശേഷതകളിലും കാര്യമായ മാറ്റമില്ല. അതേസമയം, ഫോണിന് നൽകിയിരിക്കുന്ന ചിപ്സെറ്റ് സ്നാപ്ഡ്രാഗൺ 7എസ് ജെൻ 2 ആണ്. റാം സ്റ്റോറേജ് ഫീച്ചറുകളും നോട്ട് 13 പ്രോ+ ന് സമാനമാണ്. എന്നാൽ, 5100 എംഎഎച്ച് ബാറ്ററിയും 67 വാട്ട് ഫാസ്റ്റ് ചാർജിങ്ങുമായാണ് ഫോൺ എത്തുന്നത്. ഫോണിനൊപ്പം 3.5 എംഎം ഓഡിയോ ജാക്ക് ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്.

റെഡ്മി നോട്ട് 13 5ജി ഫീച്ചറുകൾ

വനില മോഡലായ റെഡ്മി നോട്ട് 13 6.67 ഇഞ്ച് അമോലെഡ് ഫ്ലാറ്റ് ഡിസ്‌പ്ലേയുമായാണ് വരുന്നത്. ഫുൾ എച്ച്‌ഡി+ റെസല്യൂഷൻ, 120 ഹെർട്‌സ് റിഫ്രഷ് നിരക്ക്, 1000 നിറ്റ് ബ്രൈറ്റ്നസ് എന്നിവയുമുണ്ട്. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 6080 SoC ആണ് കരുത്തേകുന്നത്.

100എംപി പ്രധാന ക്യാമറയും 2എംപി ഡെപ്ത് സെൻസറും 16എംപി സെൽഫി ഷൂട്ടറും ഇതിലുണ്ട്. 33W ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നത്.

വില വിവരങ്ങൾ

റെഡ്മി നോട്ട് 13 സീരീസിന് ചൈനയിൽ നൽകിയിരിക്കുന്ന വിലയും അത് ഇന്ത്യൻ രൂപയിലേക്ക് മാറ്റിയ വിവരങ്ങളുമാണ് ചുവടെ നൽകിയിരിക്കുന്നത്. ഇന്ത്യയിലേക്ക് ഈ ഫോണുകൾ വരുമ്പോൾ ചിലപ്പോൾ വിലയിൽ മാറ്റം വന്നേക്കാം.

റെഡ്മി നോട്ട് 13 പ്രോ

  • 8GB+128GB: 1,499 യുവാൻ (~ 17,200 രൂപ)
  • 8GB+256GB: 1,699 യുവാൻ (~ 19,600 രൂപ)
  • 12GB+256GB: 1,899 യുവാൻ (~ 21,900 രൂപ)
  • 12GB+512GB: 1,999 യുവാൻ (~ 23,000 രൂപ)
  • 16GB+512GB: 2,099 യുവാൻ (~ 24,200 രൂപ)

റെഡ്മി നോട്ട് 13 പ്രോ+

  • 12GB+256GB: 1,999 യുവാൻ (~ 23,000 രൂപ)
  • 12GB+512GB: 2,199 യുവാൻ (~ 25,300 രൂപ)
  • 16GB+512GB: 2,299 യുവാൻ (~ 26,400 രൂപ)

റെഡ്മി നോട്ട് 13

  • 6GB+128GB: 1,199 യുവാൻ (~ 13,800 രൂപ)
  • 8GB+128GB: 1,299 യുവാൻ (~ 14,900 രൂപ)
  • 8GB+256GB: 1,499 യുവാൻ (~ 17,200 രൂപ)
  • 12GB+256GB: 1,699 യുവാൻ (~ 19,500 രൂപ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Return of Redmi: Introduced the Note 13 Series with Pricing and Specifications
Next Story