വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ലോജിസ്റ്റിക് ഹബ് സ്ഥാപിക്കാൻ തിരുവനന്തപുരം മംഗലപുരത്ത് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ അണിയറയിൽ ഒരുങ്ങുകയാണ്. എന്നാൽ, അദാനിക്ക് വേണ്ടി ഒരു തരി ഭൂമി ചോദിച്ചു വരേണ്ടതില്ല എന്ന നിലപാടിലാണ് ഗ്രാമവാസികൾ. വിഴിഞ്ഞം പോർട്ട് വന്നാൽ കേരളം ദുബൈ ആകുമെന്ന വാഗ്ദാനങ്ങളിൽ മയങ്ങിയ മലയാളി സമൂഹം മംഗലപുരം ഗ്രാമത്തെ സഹായിക്കുമോ? ഇതേ പോർട്ട് നിർമാണം മൂലം വീട് കടലെടുത്തു പോയതിനാൽ മത്സ്യത്തൊഴിലാളികൾ നേരിടുന്ന കുടിയിറക്കുഭീഷണി , മംഗലപുരത്തിനും ഏറ്റുവാങ്ങേണ്ടി വരുമോ?