HOME SPORTS WEB SPECIAL

എ​െൻറ എറ്റവും മികച്ച ട്രോഫി; ചിരിപടർത്തി രഹാനെയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്​
15, JUL 2020 - 21:11 PM

മുംബൈ: സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത ഇന്ത്യൻ​ താരങ്ങളിലൊരാളാണ്​​ അജിൻക്യ രഹാനെ. എന്നാൽ, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ രഹാനെ തരംഗമായിരിക്കുകയാണ്​. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ്​ താരത്തെ വൈറലാക്കിയത്​. തനിക്ക്​ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച കിരീടമെന്ന അടിക്കുറിപ്പോടെ ട്രോഫികൾ സൂക്ഷിക്കുന്ന അലമാരിക്കുള്ളില്‍ ഇരിക്കുന്ന മകളുടെ ചിത്രമാണ് രഹാനെ പങ്കുവെച്ചത്. മകൾ ആര്യയുടെ മനോഹരമായ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

ചിത്രത്തിന്​ താഴെ വന്ന കമൻറുകൾ എല്ലാം തന്നെ രസകരമാണ്​. മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങ്​ ‘രണ്ടാമതൊരു ട്രോഫിക്കു കൂടി സ്ഥലം കാണുന്നുണ്ടെ’ന്നായിരുന്നു കമൻറ്​ ചെയ്​തത്​. ആയിരത്തിലേറെ ലൈക്കുകളാണ്​ ഭാജിയുടെ കമൻറിന്​ ലഭിച്ചത്​. ത​​​െൻറ ബാല്യകാല സുഹൃത്തായ രാധികയെ 2014ലാണ് രഹാനെ വിവാഹം കഴിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇരുവര്‍ക്കും ആര്യയെന്ന പെണ്‍കുഞ്ഞ് പിറന്നത്.