Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ധോണിക്ക്​ 41-ാം പിറന്നാൾ; 41 അടി വലിപ്പമുള്ള കട്ടൗട്ടുമായി ആരാധകർ
cancel
Homechevron_rightSportschevron_rightSports Specialchevron_rightധോണിക്ക്​ 41-ാം...

ധോണിക്ക്​ 41-ാം പിറന്നാൾ; 41 അടി വലിപ്പമുള്ള കട്ടൗട്ടുമായി ആരാധകർ

text_fields
bookmark_border
Listen to this Article

ടീം ഇന്ത്യക്ക്​ സ്വപ്​ന നേട്ടങ്ങളെല്ലാം നേടിക്കൊടുത്ത മുൻ നായകൻ സാക്ഷാൻ മഹേന്ദ്ര സിങ്​ ധോണി ഇന്ന്​ 41-ാം പിറന്നാൾ ആഘോഷിക്കുകയാണ്​​. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനായി വിലയിരുത്തപ്പെടുന്ന താരം കളത്തിലെ പെരുമാറ്റത്തി​െൻറ പേരിൽ ക്യാപ്​റ്റൻ കൂൾ എന്നാണ്​ അറിയപ്പെടുന്നത്​. ക്രിക്കറ്റിൽ നിന്ന്​ വിരമിച്ച്​ വർഷങ്ങളായിട്ടും ധോണിക്ക്​ ക്രിക്കറ്റ്​ പ്രേമികളിൽ നിന്ന്​ ലഭിക്കുന്ന സ്വീകാര്യത അളവറ്റതാണ്​. അത്​ തെളിയിക്കുന്ന ഒരു സംഭവവും ഇന്നുണ്ടായി.

41-ാം പിറന്നാൾ ആഘോഷിക്കുന്ന ധോണിയുടെ 41 അടി പൊക്കമുള്ള കട്ടൗട്ട്​ ഉയർത്തിയിരിക്കുകയാണ്​ ആന്ധ്രപ്രദേശിലെ ധോണി ആരാധകർ. വിജയവാഡയിലെ ധോണി ഫാൻസാണ്​ 'തല'യ്​ക്ക്​ ഗംഭീരമായ പിറന്നാൾ സമ്മാനം ഒരുക്കിയത്​.

2011 ലോകകപ്പ്​ ഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്ക്​ നയിച്ച ധോണിയുടെ ഫേമസ്​ ഹെലിക്കോപ്​റ്റർ ഷോട്ടി​െൻറ ചിത്രമാണ്​ കട്ടൗട്ടിനായി ഉപയോഗിച്ചത്​.

ഇന്ത്യയ്ക്ക് ഐസിസിയുടെ എല്ലാ കിരീടങ്ങളും സമ്മാനിച്ചെന്ന റെക്കോര്‍ഡിനുടമയാണ്​ ധോണി. 2007ല്‍ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ധോണി ഇന്ത്യൻ ടീമിന്​ നേടിക്കൊടുത്തിട്ടുണ്ട്​. മറ്റൊരു ക്യാപ്റ്റനും ഈ റെക്കോര്‍ഡുകൾ അവകാശപ്പെടാനില്ല. കൂടാതെ, ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്​സിനെ മഹാവിജയങ്ങളിലേക്ക്​ കൈപിടിച്ചുയർത്തിയതും ധോണിയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniBirthdayCutoutHBD MSD
News Summary - MS Dhoni's Birthday: Fans Erect Giant 41-feet Cutout
Next Story