Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഡേവിസ് കപ്പ്:...

ഡേവിസ് കപ്പ്: ബൊപ്പണ്ണയെ ഒഴിവാക്കി

text_fields
bookmark_border
ഡേവിസ് കപ്പ്: ബൊപ്പണ്ണയെ ഒഴിവാക്കി
cancel

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ഡേവിസ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് രോഹന്‍ ബൊപ്പണ്ണയെ ഒഴിവാക്കി. ഡബ്ള്‍സില്‍ ലിയാണ്ടര്‍ പേസ്- സാകേത് മെയ്നേനി സഖ്യത്തെ കളിപ്പിക്കാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ  തീരുമാനം. സ്പെയിനിന്‍െറ റാഫേല്‍ നദാല്‍- മാര്‍ക് ലോപസ് സഖ്യത്തിനെതിരെ  പേസും മെയ്നേനിയും മികച്ച പ്രകടനം നടത്തിയതാണ് ഈ സഖ്യത്തെ നിലനിര്‍ത്താന്‍ കാരണം.

ബൊപ്പണ്ണയും പേസും ഒരുമിച്ച് ചേരുമ്പോള്‍ ഇരുവരും നിറംമങ്ങുന്നത് പതിവാണെന്ന് ദേശീയ സെലക്ടര്‍മാരിലൊരാളായ എസ്.പി. മിശ്ര പറഞ്ഞു. ചെക്ക് റിപ്പബ്ളിക്കിനെതിരായ മത്സരം അദ്ദേഹം ഉദാഹരണമായി പറഞ്ഞു. ബൊപ്പണ്ണയെ ടീമിലെടുത്താല്‍ ഒരു സിംഗ്ള്‍സ് താരത്തെ ഒഴിവാക്കേണ്ടി വരുമായിരുന്നു. 43 വയസ്സുകാരനായ പേസ് എത്രകാലം ഇനി കളിക്കുമെന്നറിയില്ല.

36കാരനായ ബൊപ്പണ്ണക്ക് തിരിച്ചുവരാന്‍ അവസരമുണ്ട്. ഏറെനാളായി കളിക്കാത്തതിനാലാണ് സോംദേവ് ദേവ്വര്‍മനെ പരിഗണിക്കാതിരുന്നതെന്ന് മിശ്ര വ്യക്തമാക്കി. യുകി ഭാംബ്രി, രാംകുമാര്‍ രാമനാഥന്‍, പ്രജ്നേഷ് ഗണേശ്വരന്‍ എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍.  യുകി ഭാംബ്രിയുടെ വരവോടെ സുമിത് അഗര്‍വാളിനാണ് സ്ഥാനം പോയത്. പുണെയില്‍ ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ചു വരെയാണ് മത്സരങ്ങള്‍.

അതിനിടെ, ഡേവിസ് കപ്പ് ടീമിന്‍െറ നോണ്‍ പ്ളെയിങ് ക്യാപ്റ്റനായി മഹേഷ് ഭൂപതിയെ നിയമിക്കാന്‍ അഖിലേന്ത്യ ടെന്നിസ് അസോസിയേഷന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി ‘കളിക്കാത്ത ക്യാപ്റ്റന്‍’ പദവിയിലുള്ള ആനന്ദ് അമൃത് രാജാണ് പുറത്തുപോവുന്നത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം ഭൂപതി സ്ഥാനമേല്‍ക്കും. ആനന്ദ് അമൃത്രാജുമായി ആലോചിക്കാതെയാണ് പുതിയ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:davis cup
News Summary - tennis
Next Story