Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫെ​ഡ്​ ക​പ്പി​ലൂ​ടെ...

ഫെ​ഡ്​ ക​പ്പി​ലൂ​ടെ സെ​റീ​ന വി​ല്യം​സ്​ തി​രി​ച്ചു​വ​രു​ന്നു

text_fields
bookmark_border
ഫെ​ഡ്​ ക​പ്പി​ലൂ​ടെ സെ​റീ​ന വി​ല്യം​സ്​ തി​രി​ച്ചു​വ​രു​ന്നു
cancel

 

ന്യൂ​യോ​ർ​ക്ക്​: ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം സെ​റീ​ന വി​ല്യം​സ്​ സ്വ​ന്തം നാ​ട്ടി​ലെ പോ​രാ​ട്ട​ത്തി​ലൂ​ടെ കോ​ർ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്നു. അ​മ്മ​യാ​വാ​ൻ കോ​ർ​ട്ടി​ൽ നി​ന്നും അ​വ​ധി​യെ​ടു​ത്ത സെ​റീ​ന ഫെ​ബ്രു​വ​രി​യി​ലെ ഫെ​ഡ്​ ക​പ്പ്​ പോ​രാ​ട്ട​ത്തി​ൽ അ​മേ​രി​ക്ക​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങും. നോ​ർ​ത്ത്​​ ക​രോ​ലി​ന​യി​ലെ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്​​സാ​ണ്​ എ​തി​രാ​ളി.

 2017 ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ കി​രീ​ട​മ​ണി​ഞ്ഞ ശേ​ഷം ഗ​ർ​ഭി​ണി​യാ​ണെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തി​യ സെ​റീ​ന സെ​പ്​​റ്റം​ബ​റി​ൽ പെ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന്​ വി​ശ്ര​മ​വും ക​ഴി​ഞ്ഞ്​ ​ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ലൂ​ടെ തി​രി​ച്ചു​വ​രു​മെ​ന്ന്​ അ​റി​യി​ച്ചെ​ങ്കി​ലും ത​യാ​റെ​ടു​പ്പി​ന്​ സ​മ​യം​വേ​ണ​മെ​ന്ന​റി​യി​ച്ച്​ അ​വ​സാ​ന നി​മി​ഷം പി​ൻ​വാ​ങ്ങി. 

ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ ഫെ​ഡ്​ ക​പ്പി​ലൂ​ടെ തി​രി​ച്ചു​വ​ര​വ്​ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ ടെ​ന്നി​സ്​ അ​സോ​സി​യേ​ഷ​നാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2015ന്​ ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ സെ​റീ​ന ഫെ​ഡ്​ ക​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisserena williamsmalayalam newssports news
News Summary - Serena Williams to return- Sports news
Next Story