Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജർമനിക്ക്​ ആവേശമായി...

ജർമനിക്ക്​ ആവേശമായി നോയർ മടങ്ങിയെത്തുന്നു

text_fields
bookmark_border
Manuel Neuer
cancel

ബ​ർ​ലി​ൻ: ​റ​ഷ്യ​യി​ൽ കി​രീ​ടം നി​ല​നി​ർ​ത്താ​നി​റ​ങ്ങു​ന്ന യോ​ആ​ഹിം ലോ​യ്​​വി​നും സം​ഘ​ത്തി​നും ആ​വേ​ശ​മാ​യി ഗോ​ൾ കീ​പ്പ​റും ക്യാ​പ്​​റ്റ​നു​മാ​യ മാ​നു​വ​ൽ നോയ​ർ പ​രി​ക്ക്​ ഭേ​ദ​മാ​യി തി​രി​ച്ചെ​ത്തു​ന്നു. ശ​നി​യാ​ഴ്​​ച ഒാ​സ്​​ട്രി​യ​ക്കെ​തി​രാ​യി ന​ട​ക്കു​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലാ​യി​രി​ക്കും ന്യൂ​യ​റു​ടെ തി​രി​ച്ചു​വ​ര​വ്. എ​ട്ട്​ വ​ർ​ഷ​മാ​യി ജ​ർ​മ​ൻ നി​ര​യു​ടെ വ​ല​കാ​ക്കു​ന്ന ന്യൂ​യ​ർ കാ​ൽ​പാ​ദ​ത്തി​​െൻറ അ​സ്​​ഥി​ക്ക്​ പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ ഒ​മ്പ​തു​മാ​സ​മാ​യി ക​ളി​ക്ക​ള​ത്തി​ന് പു​റ​ത്താ​ണ്.

നി​ല​വി​ൽ ഇ​റ്റ​ലി​യി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​ണ് ജ​ർ​മ​ൻ ടീം. ​തി​ങ്ക​ളാ​ഴ്ച അ​ണ്ട​ർ 20 ടീ​മു​മാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ 30 മി​നി​റ്റ്​ സ​മ​യം ന്യൂ​യ​ർ ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ ശാ​രീ​രി​ക​ക്ഷ​മ​ത പ്ര​ക​ടി​പ്പി​ച്ച ന്യൂ​യ​ർ ത​ന്നെ ഇ​തോ​ടെ ഓ​സ്ട്രി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ​ഗോ​ളി​യാ​കു​െ​മ​ന്നും ഏ​താ​ണ്ട് ഉ​റ​പ്പാ​യി. പു​റ​ത്താ​ണെ​ങ്കി​ലും 27 അം​ഗ ടീ​മി​ൽ പ​രി​ശീ​ല​ക​ൻ ജോ​വാ​ക്വിം ലോ ​നോയ​റെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ജൂ​ൺ നാ​ലി​നാ​ണ്​ 23 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​നം. കെ​വി​ൻ ട്രാ​പ്, മാ​ർ​ക്​ ആ​ന്ദ്രെ ടെ​ർ സ്​​റ്റെ​ഗ​ൻ, ബെ​ർ​ണാ​ർ​ഡ്​ ലെ​നോ ലോ ​എ​ന്നി​വ​ർ മ​റ്റ്​ മൂ​ന്ന്​ ഗോ​ളി​ക​ളാ​കു​മെ​ന്ന്​​ ഗോ​ൾ കീ​പ്പി​ങ്​ കോ​ച്ച്​ ആ​ന്ദ്രെ കോ​പ്​​കെ സൂ​ചി​പ്പി​ച്ചു. ജൂ​ൺ എ​ട്ടി​ന്​ സൗ​ദി അ​റേ​ബ്യ​ക്കെ​തി​രെ​യാ​ണ്​ ജ​ർ​മ​നി​യു​ടെ അ​വ​സാ​ന സ​ന്നാ​ഹ മ​ത്സ​രം. സ്വീ​ഡ​ൻ, ദ​ക്ഷി​ണ കൊ​റി​യ, മെ​ക്​​സി​ക്കോ എ​ന്നി​വ​ർ​ക്കൊ​പ്പം ഗ്രൂ​പ് എ​ഫി​ലാ​ണ്​ ജ​ർ​മ​ൻ പ​ട​യു​ടെ സ്​​ഥാ​നം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:germanymanuel neuer2018 FIFA World Cupmalayalam newssports news
News Summary - world cup Manuel Neuer to make international return-sports news
Next Story