മാറ്റത്തിൽ ഇവർ ഹാപ്പിയാണ്
text_fieldsകോവിഡ് 19 ലോകമെങ്ങും മരണംവിതക്കുേമ്പാൾ കായികലോകവും നിശ്ചലമാവുകയാണ്. ഫു ട്ബാളും ഒളിമ്പിക്സും ഉൾപ്പെടെ എല്ലാ ടൂർണമെൻറുകളും അടുത്തവർഷത്തേക്ക് മാറ്റിവ െച്ചു. കരിയറിലെ മികച്ചഫോമുമായി സ്വപ്നങ്ങൾ നെയ്ത് കാത്തിരിക്കുന്ന താരങ്ങൾക്ക ും അവരുടെ പ്രകടനം കാണാനിരുന്ന ആരാധകർക്കുമെല്ലാം നിരാശയാണിത്. എന്നാൽ, ശ്രദ്ധേയമാ യ കായിക മത്സരങ്ങൾ മാറ്റിവെക്കപ്പെടുേമ്പാൾ സന്തോഷിക്കാൻ വകയുള്ള ഒരുകൂട്ടം താര ങ്ങളുണ്ട്. നിലവിൽ പരിക്ക് കാരണമോ, ഫോമില്ലായ്മെയ തുടർന്നോ സീസൺ നഷ്ടപ്പെട്ടവ ർക്ക് തിരിച്ചുവരാൻ ഈ മാറ്റം അവസരം നൽകും.
യൂറോപ്യൻ വൻകരയിലെ 12 രാജ്യങ്ങളിലായി ഈ ജൂൺ മുതൽ നടക്കേണ്ട യൂറോകപ്പ് ഫുട്ബാൾ 2021ലേക്ക് മാറ്റിവെച്ചതോടെ ലോട്ടറി അടിച്ച ഒരുപിടി താരങ്ങളുണ്ട്. പരിക്ക് തിരിച്ചടിയായവർ. ഇനി 12 മാസം സാവകാശം കിട്ടുേമ്പാൾ ഫിറ്റ്നസും ഫോമും വീണ്ടെടുത്ത് അവർക്ക് വീണ്ടും കളത്തിൽ സജീവമാവാം.

2018 ലോകകപ്പിൽ ഫ്രാൻസ് കിരീടമണിയുേമ്പാൾ മധ്യനിരയുടെ എൻജിനായിരുന്നു പോൾ പൊഗ്ബ. ഇക്കുറി യൂറോകപ്പിനായി ഫ്രാൻസ് ഒരുങ്ങുന്നതിനിടെയാണ് കഴിഞ്ഞ ഡിസംബറിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് താരത്തിന് പരിക്കേൽക്കുന്നത്. കണങ്കാലിലെ പരിക്കിനെ തുടർന്ന് വിശ്രമത്തിലായ താരം ഏപ്രിൽ ആദ്യവാരം ടീമിൽ തിരിച്ചെത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഫിറ്റ്നസ് തെളിയിക്കാതെ ഫ്രാൻസ് ദേശീയ ടീമിൽ ഇടം പിടിക്കുമോയെന്നും സംശയം. ഈ ആശങ്കകൾക്കിടെയാണ് കോവിഡിെൻറ വരവും യൂറോകപ്പ് ഉൾപ്പെടെ എല്ലാ പോരാട്ടങ്ങളും മാറ്റിവെക്കുന്നതും.

ഈ സീസണിലെ ഏറ്റവും വലിയ നിർഭാഗ്യമാണ് എഡൻ ഹസാഡ്. റയൽ മഡ്രിഡിനായി സീസണിൽ 10 മത്സരം മാത്രം കളിച്ച താരം പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തിയപ്പോൾ വീണ്ടും വീണു. നവംബറിൽ വീഴ്ചക്കു ശേഷം ഫെബ്രുവരിയിലാണ് കളത്തിലെത്തിയത്. വീണ്ടും പരിക്കേറ്റതോടെ പുറത്തായി. ശസ്ത്രക്രിയ കഴിഞ്ഞ താരം യൂറോകപ്പിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കില്ലെന്നും ഉറപ്പായിരുന്നു. ടൂർണമെൻറ് ഒരു വർഷത്തേക്ക് മാറ്റിയതോടെ ഏറെ ആശ്വസിക്കുന്നത് ബെൽജിയം സൂപ്പർതാരം തന്നെ.

ടോട്ടൻഹാം ഓരോ വീഴ്ചയിലുമുണ്ട് ഹാരി കെയ്നിെൻറ അസാന്നിധ്യം. ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും വൻതോൽവികൾ ഏറ്റുവാങ്ങിയപ്പോൾ അവർ ഇംഗ്ലീഷ് സ്ട്രൈക്കറുടെ വിലമനസ്സിലാക്കി. പുതുവർഷ മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയയും കഴിഞ്ഞ മേയിൽ മാത്രമേ കളത്തിലിറങ്ങാനാവൂ. ഒരുമാസം കൊണ്ട് യൂറോകപ്പിനുള്ള ഇംഗ്ലീഷ് ടീമിൽ ഇടം ഉറപ്പിക്കുക ദുഷ്കരമെന്നുറപ്പിച്ചപ്പോഴാണ് കോവിഡിെൻറ വരവ്.
പോൾപൊഗ്ബയെ പോലെ ക്ലബിനും രാജ്യത്തിനും വിലപ്പെട്ട താരമാണ് റാഷ്ഫോഡ്. ജനുവരി രണ്ടാം വാരത്തിലായിരുന്നു റാഷ്ഫോഡിന് പരിക്കേറ്റത്. ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ഗേറ്റിെൻറ യൂറോകപ്പ് ടീം പ്രഖ്യാപനത്തിനുള്ള കനത്ത തിരിച്ചടിയായി ഈ വീഴ്ച. നിലവിലെ സീസണിൽ ഫിറ്റ്നസ് പ്രശ്നം അലട്ടുന്ന താരം കൂടുതൽ കളിയിലും പുറത്തായിരുന്നു. ഇത് ഇംഗ്ലണ്ടിെൻറ യൂറോ ടീം പ്രഖ്യാപനത്തിനും ആശങ്ക പരത്തുന്നതിനിടെയാണ് നീണ്ട ഇടവേളയുടെ വരവ്.
2018 ലോകകിരീടമണിഞ്ഞ ഫ്രഞ്ച് ടീമിലുണ്ടായിരുന്നെങ്കിലും ഒരു കളിയിൽ പോലും പന്തുതട്ടാൻ ഡെംബലെക്ക് യോഗമില്ലായിരുന്നു. ഫൈനലിൽ ബെഞ്ചിലിരുന്നത് മാത്രം മെച്ചം. എന്നാൽ, അതിന് ശേഷം ബാഴ്സലോണയിൽ നിർണായക സാന്നിധ്യമായിരുന്നു താരം ദിദിയർ ദെഷാംപ്സിെൻറ യൂറോകപ്പ് ടീമിൽ ഉറപ്പിച്ചു. പക്ഷേ, ഈ സീസൺ കഷ്ടകാലമായിരുന്നു. ആഗസ്റ്റിലെ പരിക്ക് മാറി തിരിച്ചെത്തിയതിനു പിന്നാലെ ഡിസംബറിൽ വീണ്ടും പരിക്കേറ്റു. ശസ്ത്രക്രിയ കഴിഞ്ഞ ഡെംബലെക്ക് ആറ് മാസം വിശ്രമമാണ് നിർദേശിച്ചത്.
ഡിസംബറിൽ കാൽമുട്ടിന് പരിക്കേറ്റ ഒളിമ്പിക് ലിയോണിെൻറ ഡച്ച് സ്ട്രൈക്കർ ഡിപേക്ക് ജൂലൈ ഒന്നിന് മാത്രമേ തിരിച്ചെത്താനാവൂ എന്നായിരുന്നു റിപ്പോർട്ട്. നെതർലൻഡ്സിെൻറ യൂറോകപ്പ് ടീമിൽ ഇടമില്ലെന്നും ഉറപ്പായി. സീസണിൽ മികച്ച ഫോമിലുണ്ടായിരുന്ന 26കാരന് ടൂർണമെൻറ് മാറ്റിവെച്ചതോടെ തിരിച്ചെത്താനും ഫോമിലേക്കുയരാനും സാവകാശമായി.
ഈ യൂറോകപ്പിലേക്കായി ഇറ്റലി കാത്തുവെച്ച താരമായിരുന്നു 20കാരനായ എ.എസ് റോമയുടെ സാനിയോളോ. ക്ലബ്ബിെൻറ അറ്റാക്കിങ് മിഡ്ഫീൽഡർ. നവംബറിൽ യൂറോകപ്പ് യോഗ്യത മത്സരത്തിൽ അർമീനിയക്കെതിരെ രണ്ട് ഗോളടിച്ച് ആരാധകരുടെ വണ്ടർകിഡ് ആയി. റോമയുടെ വിജയക്കുതിപ്പിലും നിർണായക സാന്നിധ്യം. എന്നാൽ, ജനുവരി രണ്ടാം വാരത്തിൽ സീരി ‘എ’ മത്സരത്തിനിടെ വീണ് ലിഗ്മെൻറിന് പരിക്കേറ്റതോടെ പ്രശ്നമായി. ഇറ്റലിക്ക് നെഞ്ചിടിപ്പുമായി. കോച്ച് റോബർേട്ടാ മാൻസീനി തന്നെ നിരാശ പങ്കുവെച്ചു. സെപ്റ്റംബറിൽ കളത്തിൽ തിരിച്ചെത്താമെന്ന വാർത്തകൾക്കിടെയാണ് യൂറോകപ്പിെൻറ മാറ്റം.