‘തുടക്കം’ ഗംഭീരമാക്കി സുഹൈർ

23:41 PM
08/11/2018
suhair
വി.​പി. സു​ഹൈ​ർ

കോ​ഴി​ക്കോ​ട്​: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ 2014ലെ ​അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ഫു​ട്​​ബാ​ൾ കി​രീ​ടം നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു വി.​പി. സു​ഹൈ​ർ എ​ന്ന ഗോ​ള​ടി യ​ന്ത്രം. 16 ​ഗോ​ളു​ക​ളാ​ണ്​ പാ​ല​ക്കാ​ട് എ​ട​ത്ത​നാ​ട്ടു​ക​ര സ്വ​ദേ​ശി​യാ​യ സു​ഹൈ​ർ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ​െക്രെ​സ്​​റ്റ്​ കോ​ള​ജ്​ താ​ര​മാ​യി​രു​ന്ന സു​ഹൈ​ർ പി​ന്നീ​ട്​ സ​ന്തോ​ഷ്​ ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നാ​യി പ​ന്തു​ത​ട്ടി. ഇൗ​സ്​​റ്റ്​​ബം​ഗാ​ളി​​െൻറ നി​ര​യി​ലെ​ത്തി​യ​പ്പോ​ൾ െകാ​ൽ​ക്ക​ത്ത ലീ​ഗി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഹാ​ട്രി​ക്ക​ടി​ച്ച്​ തു​ട​ങ്ങി​യ സു​ഹൈ​റി​ന്​ പ​രി​ക്കാ​ണ്​ പി​ന്നീ​ട്​ വി​ല്ല​നാ​യ​ത്. 

മൂ​ന്നു വ​ർ​ഷ​മാ​യി ഐ ​ലീ​ഗി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടും സ്​​റ്റാ​ർ​ട്ടി​ങ്​ ഇ​ല​വ​നി​ൽ ക​ളി​ക്കാ​നാ​യി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യി​െ​ല​ത്തി​യ സു​ഹൈ​ർ സീ​സ​ണി​ൽ പ​ക​ര​ക്കാ​ര​നാ​യാ​ണ്​ ആ​ദ്യം ടീ​മി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ഴ​ി​ഞ്ഞ ഞാ​യ​റാ​ഴ്​​ച ചെ​ന്നൈ സി​റ്റി​ക്കെ​തി​രെ​ കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ആ​യി​രു​ന്നു ഐ ​ലീ​ഗി​ൽ ആ​ദ്യ​മാ​യി ആ​ദ്യ ഇ​ല​വ​നി​ൽ ക​ളി​ക്കു​ന്ന​ത്.

ഗോ​കു​ലം തോ​റ്റെ​ങ്കി​ലും സു​ഹൈ​റി​​െൻറ ത​ക​ർ​പ്പ​ൻ ഗോ​ൾ ഗോ​കു​ല​ത്തി​ന്​ പൊ​രു​താ​നു​ള്ള ആ​വേ​ശ​മേ​കി​യി​രു​ന്നു.  ‘ഞാ​ൻ കാ​ത്തി​രു​ന്ന നി​മി​ഷ​മാ​യി​രു​ന്നു അ​ത്. പ​ക്ഷേ, ടീം ​ജ​യി​ക്കാ​ത്ത ദുഃ​ഖം ഉ​ണ്ട്. ന​മ്മ​ൾ​ക്ക് ജ​യി​ക്കാ​വു​ന്ന മ​ത്സ​ര​മാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച ഷി​േ​ല്ലാ​ങ്​ ല​ജോ​ങ്ങി​നെ​തി​രാ​യ പോ​രാ​ട്ടം  ജ​യി​ച്ചേ പ​റ്റൂ’-​സു​ഹൈ​ർ പ​റ​ഞ്ഞു. 

Loading...
COMMENTS