Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാഞ്ചസ്​റ്റർ...

മാഞ്ചസ്​റ്റർ യുനൈറ്റഡിന്​ തകർപ്പൻ ജയം

text_fields
bookmark_border
മാഞ്ചസ്​റ്റർ യുനൈറ്റഡിന്​ തകർപ്പൻ ജയം
cancel

ലണ്ടൻ: അടുത്ത സീസണിൽ യൂറോപ്പിലെ വമ്പന്മാർ കരുതിയിരിക്കേണ്ട സംഘമായിരിക്കും ചുകന്ന ചെകുത്താന്മാർ എന്നു തെളിയിച്ച്​, പ്രീമിയർ ലീഗിൽ സോൾഷ്യർ ഇലവ​​​​​െൻറ മാജിക്​ ഷോ തുടരുന്നു. ലോക്​ഡൗണിനു ശേഷം പരിക്കേറ്റ മുൻ നിര താരങ്ങളെല്ലാം മടങ്ങിവന്നപ്പോൾ വിശ്വരൂപം പുറത്തെടുക്കാൻ ഇവർക്ക്​ ഓൾഡ്​ ട്രഫോഡിലെ നിറഞ്ഞു കവിഞ്ഞ സ്​റ്റേഡിയം ആവശ്യം വന്നില്ല.

യുവ താരങ്ങൾ ഒന്നിച്ചു കുതിച്ച​പ്പോൾ ചാമ്പ്യൻസ്​ ലീഗ്​ ബർത്തിനായുള്ള നിർണായക പോരാട്ടത്തിൽ ബേൺമൗത്തിനെ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ 5-2നാണ്​ തകർത്തുവിട്ടത്​. ഇതോടെ, ഒരു മത്സരം കൂടുതൽ കളിച്ചെങ്കിലും ചെൽസിയെ മറികടന്ന്​ യുനൈറ്റഡ്​ നാലാം സ്​ഥാനത്തു കയറി. പ്രീമിയർ ലീഗിൽ യുനൈറ്റഡ്​ 2011നു ശേഷം സ്വന്തം തട്ടകത്തിൽ അഞ്ചു ഗോൾ അടിച്ചുകൂട്ടുന്നത്​ ഇതാദ്യമായാണ്​.

കൗമാരതാരം മേസൺ ഗ്രീൻവുഡ്​ രണ്ടുവട്ടം വലകുലുക്കിയ മത്സരത്തിൽ മാർകസ്​ റാഷ്​ഫോഡ്​, ആൻറണി മാർഷ്യൽ, ബ്രൂണോ ഫെർണാണ്ടസ്​ എന്നിവർ ചേർന്നാണ്​ പട്ടിക പൂർത്തിയാക്കിയത്​. അടിച്ചതിലേറെ അവസരങ്ങൾ വെറുതെ തുലച്ചില്ലായിരുന്നെങ്കിൽ യുനൈറ്റഡ്​ താരങ്ങൾക്ക്​ ഇതിലും വൻ മാർജിനിൽ ജയിക്കാമായിരുന്നു.

18 കാരൻ മാസൺ ഗ്രീൻവുഡാണ്​ കളിയിലെ താരമായത്​. 15ാം മിനിറ്റിൽ യുനൈറ്റഡ്​ പ്രതിരോധത്തിനുണ്ടായ വീഴ്​ച്ചയിൽ വഴങ്ങിയ ഗോൾ തിരിച്ചടിക്കുന്നത്​ ഗ്രീൻ വുഡിലൂടെയാണ്​. പിന്നാലെ പെനാൽറ്റിയിലൂടെ മാർകസ്​ റാഷ്​ഫോഡും ആൻറണി മാർഷ്യലും ഗോൾ നേടിയതോടെ ആദ്യ പകുതി പിരിയും മുമ്പ്​ തന്നെ യുനൈറ്റഡ്​ മുന്നിലെത്തി. രണ്ടാം പകുതി ഗ്രീൻ വുഡ്​ രണ്ടാം ഗോൾ നേടിയതിനു പിന്നാലെ രണ്ടു ഗോളുകൾക്ക്​ അസിസ്​റ്റ്​ നൽകി മിന്നും ഫോമിൽ കളിച്ച ബ്രൂണോ ഫെർണാണ്ടസും ഗോൾ നേടിയതോടെ യുനൈറ്റഡ്​ ‘ഫൈവ്​ സ്​റ്റാറായി’. ​പെനാൽറ്റിയിലായിരുന്നു (ജോഷ്വ കിങ്​-49) എതിരാളികളുടെ രണ്ടാം ഗോൾ.  

വാർഡി ലെസ്​റ്റർ
ഡബ്​ളടിച്ച്​ ജാമി വാർഡി മുന്നിൽനിന്ന്​ നയിച്ച കളിയിൽ നൈജീരിയൻ സ്​ട്രൈക്കർ കെ​ലേച്ചി ഇഹിയാനാഷോയും സ്​കോർ ചെയ്​തപ്പോൾ ക്രിസ്​റ്റൽ പാലസിനെതിരെ ഏകപ​ക്ഷീയമായ മൂന്നു ഗോളിന്​​ ലെസ്​റ്റർ സിറ്റി ജയംനേടി. 58 പോയൻറുമായി മൂന്നാം സ്​ഥാനം വിട്ടുകൊടുക്കാതെ മുന്നേറുകയാണ്​ ലെസ്​റ്റർ.
മറ്റൊരു മത്സരത്തിൽ ബ്രൈറ്റൺ നോർവിചിനെയും(1-0) തോൽപിച്ചു.
 

Show Full Article
TAGS:manchester united 
Next Story