ഫെ​റാ​ൻ കൊ​റോ​മിനസ്​ ഗോ​വ​യി​ൽ തു​ട​രും

11:07 AM
26/05/2019

പ​നാ​ജി: തു​ട​ർ​ച്ച​യാ​യി മൂ​ന്നാം സീ​സ​ണി​ലും സൂ​പ്പ​ർ താ​രം ഫെ​റാ​ൻ കൊ​റോ​മി​നസി​നെ കൈ​വി​ടാ​തെ എ​ഫ്.​സി. ഗോ​വ. ക​രാ​ർ ക​ഴി​ഞ്ഞ സീ​സ​ണി​ൽ അ​വ​സാ​നി​ച്ച​തോ​ടെ നാ​ട്ടി​ലേ​ക്ക്​ തി​രി​​ച്ച സ്​​പാ​നി​ഷ്​ താ​ര​ത്തെ ഗോ​വ തി​രി​ച്ചെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു സീ​സ​ണി​ൽ 34 ഗോ​ളു​മാ​യി ടീ​മി​​െൻറ കു​ന്ത​മു​ന​യാ​ണ്​ ഫെ​റാ​ൻ. 

തു​ട​ർ​ച്ച​യാ​യ ര​ണ്ടു സീ​സ​ണി​ലും ഫെ​റാ​ൻ ത​ന്നെ​യാ​യി​രു​ന്നു ഗോ​ൾ​ഡ​ൻ ബൂ​ട്ടി​ന്​ ഉ​ട​മ​യും. ഗോ​വ​യി​ലേ​ക്ക്​ വീ​ണ്ടും തി​രി​ച്ചെ​ത്താ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​​ണ്ടെ​ന്നും മ​റ്റൊ​രു മി​ക​ച്ച സീ​സ​ണി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും താ​രം പ​റ​ഞ്ഞു. 2017 ലാ​ണ്​ മു​ൻ എ​സ്​​പാ​നി​യോ​ൾ താ​രം കൂ​ടി​യാ​യ കൊ​റോ​മി​നാ​സി​നെ എ​ഫ്.​സി ഗോ​വ ക്ല​ബി​ലെ​ത്തി​ക്കു​ന്ന​ത്.

Loading...
COMMENTS