കോ​സ്​​റ്റ പോ​യാ​ലെ​ന്താ  സ​പ്പ​​കോ​സ്​​റ്റ​യി​ല്ലേ..

23:23 PM
13/09/2017
chelse
ഡീ​ഗോ കോ​സ്​​റ്റ പോ​യാ​ൽ മ​റ്റൊ​രു കോ​സ്​​റ്റ വ​രും. ചെ​ൽ​സി കോ​ച്ച്​ അ​േ​ൻ​റാ​ണി​യോ കോ​ൻ​റ​യു​ടെ വാ​ക്ക്​ വെ​റും വാ​​ക്ക​ല്ലെ​ന്ന്​ സ്​​റ്റാം​ഫോ​ഡ്​ ബ്രി​ഡ്​​ജി​ൽ ക​ളി​ക്കാ​ർ തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞു. ഗ്രൂ​പ്​​ ‘സി’​യി​ൽ അ​സ​ർ​െ​ബെ​​ജാ​ൻ ക്ല​ബ്​ ക​രാ​ബാ​ഗി​നെ​തി​രെ ഇ​റ​ങ്ങി​യ ചെ​ൽ​സി 6-0ത്തി​ന്​ ത​ക​ർ​പ്പ​ൻ​ജ​യം നേ​ടി​യ​പ്പോ​ൾ താ​ര​മാ​യ​ത്​ സ​​പ്പ​ക്കോ​സ്​​റ്റ​യെ​ന്ന ഇ​റ്റാ​ലി​യ​ൻ താ​രം. പെ​ഡ്രോ (5), ആ​സ്​​പി​ലി​ക്യൂ​റ്റ (55), ടി​മോ ബ​ക​യോ​കോ (71), മി​ക്കി ബാ​റ്റ്​​ഷു​യി (76) എ​ന്നി​വ​ർ സ്​​കോ​ർ ചെ​യ്​​​ത മ​ത്സ​ര​ത്തി​ൽ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ഗോ​ളു​മാ​യി സ​പ്പ​കോ​സ്​​റ്റ താ​ര​മാ​യി. ക​ളി​യു​ടെ 30ാം മി​നി​റ്റി​ൽ മ​ധ്യ​വ​ര​യി​ൽ​നി​ന്നും റാ​ഞ്ചി​യെ​ടു​ത്ത പ​ന്തു​മാ​യി സ​പ്പ​കോ​സ്​​റ്റ ന​ട​ത്തി​യ ഏ​കാം​ഗ​മു​ന്നേ​റ്റം 60 വാ​ര അ​ക​ലെ​നി​ന്നും മ​ഴ​വി​ല്ലു​പോ​ലെ പോ​സ്​​റ്റി​ലേ​ക്ക്​ പ​തി​ച്ച​പ്പോ​ൾ ഫു​ട്​​ബാ​ൾ ലോ​കം അ​തി​ശ​യി​ച്ചു. അ​ര​ങ്ങേ​റ്റ​ത്തി​ലെ വി​സ്​​മ​യ ഗോ​ളു​മാ​യി സ​പ്പ​കോ​സ്​​റ്റ ചെ​ൽ​സി​യു​ടെ പു​തി​യ കോ​സ്​​റ്റ​യു​മാ​യി. 82ാം മി​നി​റ്റി​ൽ എ​തി​രാ​ളി സ​മ്മാ​നി​ച്ച സെ​ൽ​ഫ്​ ഗോ​ളോ​ടെ ചെ​ൽ​സി​യു​ടെ പ​ട്ടി​ക പൂ​ർ​ത്തി​യാ​യി. 
 
COMMENTS