ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ആദ്യ ട്വൻറി20 പരമ്പരയെന്ന ചരിത്രം രചിക്കാനിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് മൂന്നാം മത്സരത്തിൽ കാലിടറി. ആതിഥേയർക്കെതിരെ ആദ്യ രണ്ടു കളിയും ജയിെച്ചത്തിയ ഇന്ത്യയെ അഞ്ചു വിക്കറ്റിനാണ് തോൽപിച്ചത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
രണ്ടു മത്സരങ്ങളിലും അർധസെഞ്ച്വറിയുമായി ടീമിെൻറ നെട്ടല്ലായ മിതാലി രാജിനെ (0) ആദ്യ ഒാവറിൽതന്നെ മടക്കിയയച്ചാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. പിന്നാലെ സ്മൃതി മന്ദാനയും (37) ഹർമൻപ്രീത് കൗറും (48) നിലയുറപ്പിച്ചതോടെ കൂറ്റൻ സ്കോർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, മധ്യനിര പാടെ തകർന്നതോടെ 133 റൺസിന് സന്ദർശകർ പുറത്തായി.
92ന് രണ്ട് എന്ന നില യിൽനിന്നാണ് 17. 5 ഒാവറിൽ ഇന്ത്യയുടെ കൂട്ടത്തകർച്ച. വേദ കൃഷ്ണമൂർത്തി (23) മാത്രമാണ് പിന്നീട് രണ്ടക്കം കണ്ടത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 19 ഒാവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. സൂൻ ലൂസ് (41), ക്ലോ ട്രിയോൺ (34) എന്നിവർ ദക്ഷിണാഫ്രിക്കക്കായി തിളങ്ങി. ബുധനാഴ്ച സെഞ്ചൂറിയനിലാണ് നാലാം മത്സരം.