ബ്രസീൽ മണ്ണിലെ കോപ അമേരിക്ക അർജൻറീനയുടെ സമീപകാലത്തെ ഏറ്റവും വലിയ നാണക്കേടാവ ുമോ? കപ്പ് മോഹവുമായെത്തിയവർ ഇന്ന് നിലനിൽപിനായുള്ള ജീവന്മരണ പോരാട്ടത്തിനി റങ്ങുേമ്പാൾ ചങ്കിടിപ്പോടെയാണ് ആരാധകർ. കോപയുടെ സമീപകാല ചരിത്രത്തിൽ അവസാന അ ഞ്ചിൽ നാല് ചാമ്പ്യൻഷിപ്പിലും റണ്ണർ അപ്പായിരുന്ന അർജൻറീന ഇന്ന് ക്വാർട്ടർ കടക്കാനുള്ള പെടാപ്പാടിൽ.
ആദ്യ കളിയിൽ െകാളംബിയയോട് തോൽക്കുകയും രണ്ടാം അങ്കത്തിൽ പരഗ്വേയോട് സമനില പാലിക്കുകയും ചെയ്തവർ ഗ്രൂപ് ‘ബി’യിൽ നാലാം സ്ഥാനത്താണ്. അവസാന അങ്കത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറാണ് എതിരാളി. ഒരു പോയൻറാണെങ്കിലും ഗോൾ വ്യത്യാസത്തിെൻറ മികവിൽ ഖത്തർ അർജൻറീനക്കും മുകളിൽ നാലാം സ്ഥാനത്താണ്. മൂന്നാം സ്ഥാനക്കാരിൽ മുന്നിലുള്ള രണ്ടു പേർക്ക് ക്വാർട്ടർ ബർത്തുള്ളതിനാൽ ഖത്തറിനെതിരായ പോരാട്ടം അർജൻറീനക്ക് നിർണായകമാവും.
ജയിച്ചാൽ, രണ്ടാം സ്ഥാനക്കാരോ അല്ലെങ്കിൽ മികച്ച മൂന്നിൽ ഒന്നായി മെസ്സിപ്പടക്ക് ക്വാർട്ടർ ഉറപ്പിക്കാനാവും. അതേസമയം, ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ വിലകുറച്ചു കാണാനാവില്ല. ശക്തരായ എതിരാളിക്കെതിരെ രണ്ടുകൽപിച്ചാവും ഖത്തറിെൻറ പോരാട്ടം. അതേസമയം, ഏഷ്യൻ രാജ്യത്തിനെതിരെ തോൽക്കുകയും കോപയിൽ പുറത്താവുകയും ചെയ്താൽ അർജൻറീന ഫുട്ബാളിനെ കാത്തിരിക്കുന്നത് വലിയ പൊട്ടിത്തെറിയാവും. ഇന്നത്തെ രണ്ടാം അങ്കത്തിൽ കൊളംബിയയും പരഗ്വേയും ഏറ്റുമുട്ടും.