Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസെവൻസിൽ റഫറിമാർക്ക്...

സെവൻസിൽ റഫറിമാർക്ക് പ്രായപരിധി, വിദേശ കളിക്കാരുടെ എണ്ണം ചുരുക്കും

text_fields
bookmark_border
sevens football
cancel

പാ​ല​ക്കാ​ട്: സെ​വ​ൻ​സ് ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന റ​ഫ​റി​മാ​രു​ടെ പ്രാ​യ​പ​രി​ധി 55 ആ​യി നി​ജ​പ്പെ​ടു​ത്താ​ൻ ധാ​ര​ണ. 55ന് ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രെ മാ​റ്റി​നി​ർ​ത്തും. ടൂ​ർ​ണ​മെ​ന്റു​ക​ൾ​ക്ക് റ​ഫ​റി​മാ​രു​ടെ പാ​ന​ൽ സെ​വ​ൻ​സ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ത​യാ​റാ​ക്കും.

ഒ​രു ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന വി​ദേ​ശ ക​ളി​ക്കാ​രു​ടെ എ​ണ്ണം എ​ട്ടി​ൽ​നി​ന്ന് ആ​റാ​ക്കി ചു​രു​ക്കാ​ൻ ക​ര​ട് നി​യ​മാ​വ​ലി​യി​ൽ നി​ർ​ദേ​ശ​മു​​ണ്ട്. പ്രാ​ദേ​ശി​ക ക​ളി​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ അ​വ​സ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണി​ത്. പ​ര​മാ​വ​ധി മൂ​ന്ന് വി​ദേ​ശ താ​ര​ങ്ങ​ളേ ഒ​രേ​സ​മ​യം ക​ളി​ക്കാ​വൂ.

സം​സ്ഥാ​ന​ത്ത് സെ​വ​ൻ​സ് അ​സോ​സി​യേ​ഷ​നി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത 73 ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി​ക​ളു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം 37 ടൂ​ർ​ണ​മെ​ന്റു​ക​ളേ ന​ട​ന്നി​രു​ന്നു​ള്ളൂ. ഈ ​വ​ർ​ഷം 45നും 50​നും ഇ​ട​യി​ൽ ടൂ​ർ​ണ​മെ​ന്റ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. മ​ല​പ്പു​റം -24, തൃ​ശൂ​ർ -ഒ​മ്പ​ത്, പാ​ല​ക്കാ​ട് -10, കോ​ഴി​​ക്കോ​ട്​/​വ​യ​നാ​ട് -എ​ട്ട്, ക​ണ്ണൂ​ർ -എ​ട്ട്, കാ​സ​ർ​കോ​ട് -എ​ട്ട്, എ​റ​ണാ​കു​ളം -മൂ​ന്ന്, കൊ​ല്ലം, കോ​ട്ട​യം, ഇ​ടു​ക്കി -ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി​ക​ളു​ള്ള​ത്.

അ​സോ​സി​യേ​ഷ​ൻ നേ​രി​ട്ടു സം​ഘ​ടി​പ്പി​ക്കു​ന്ന സ്റ്റേ​റ്റ് ക്ല​ബ് ഫു​ട്ബാ​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്ത 31 ക്ല​ബു​ക​ളും അ​ഞ്ച് പ്രാ​ദേ​ശി​ക ക്ല​ബു​ക​ളു​മാ​ണ് ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ മാ​റ്റു​ര​ക്കു​ക. വ​യ​നാ​ട്, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള അ​ഞ്ച് പ്രാ​ദേ​ശി​ക ക്ല​ബ് ടീ​മു​ക​ൾ അ​ത​ത് ജി​ല്ല​ക​ളി​ൽ മാ​ത്ര​​മേ ക​ളി​ക്കൂ. മ​റ്റു​ള്ള​വ എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​റ​ങ്ങും. ഒ​രു ടൂ​ർ​ണ​മെ​ന്റി​ൽ കു​റ​ഞ്ഞ​ത് 20 ടീ​മു​ക​ൾ വേ​ണ​മെ​ന്ന് ക​ര​ട് നി​യ​മാ​വ​ലി​യി​ൽ നി​ഷ്ക​ർ​ഷ​യു​ണ്ട്.

നേ​ര​ത്തേ ഇ​ത് 16 ആ​യി​രു​ന്നു. ഒ​ക്ടോ​ബ​റി​ൽ ജി​ല്ല സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും. ജി​ല്ല​ക​ളി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​രു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് ന​വം​ബ​ർ ആ​റി​ന് ​കാ​സ​ർ​കോ​ട് ചേ​രു​ന്ന സം​സ്ഥാ​ന സ​​മ്മേ​ള​നം അ​ന്തി​മ നി​യ​മാ​വ​ലി​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ.​എം.​ ലെ​നി​ൻ അ​റി​യി​ച്ചു.

Show Full Article
TAGS:Sevens footballSports newsKerala news
News Summary - Sevens will reduce the age limit for referees and the number of foreign players
Next Story