Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചരിത്രം വിളിക്കുന്നു; ​െമഹ്​റസ്​ ഡബ്​ളിൽ പി.എസ്​.ജിയെ വീഴ്​ത്തി സിറ്റി ചാമ്പ്യൻസ്​ ലീഗ്​ ആദ്യ കലാശപ്പോരിന്​
cancel
Homechevron_rightSportschevron_rightFootballchevron_rightചരിത്രം വിളിക്കുന്നു;...

ചരിത്രം വിളിക്കുന്നു; ​െമഹ്​റസ്​ ഡബ്​ളിൽ പി.എസ്​.ജിയെ വീഴ്​ത്തി സിറ്റി ചാമ്പ്യൻസ്​ ലീഗ്​ ആദ്യ കലാശപ്പോരിന്​

text_fields
bookmark_border

ലണ്ടൻ: യൂറോപിലെ ഏറ്റവും മികച്ച ടീമുകളി​ലൊന്നായി ലോകമാദരിച്ചിട്ടും ഏറെയായി വിട്ടുനിൽക്കുന്ന ചാമ്പ്യൻസ്​ ലീഗ്​ കിരീടത്തിലേക്ക്​ മാഞ്ചസ്റ്റർ സിറ്റി ഒരു ചുവടു മാത്രം അകലെ. ഇത്തിഹാദ്​ സ്​റ്റേഡിയത്തിൽ നടന്ന നിർണായക രണ്ടാം പാദത്തിൽ കരുത്തരായ പി.എസ്​.ജിയെ റിയാദ്​ ​െമഹ്​റസ്​ നേടിയ ഇരട്ട ഗോളുകൾക്ക്​ മറികടന്ന്​​​ സിറ്റി ഫൈനലി​ൽ ഇടമുറപ്പിച്ചു (മൊത്തം സ്​കോർ 4-1). ചരിത്രത്തിൽ ആദ്യമായാണ്​ യൂറോപിന്‍റെ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള ​കലാശപ്പോരിലേക്ക്​ സിറ്റി ടിക്കറ്റെടുക്കുന്നത്​.

സ്വന്തം കളിമുറ്റത്ത്​ ആദ്യ പാദം തോറ്റ ക്ഷീണം തീർക്കാൻ എത്തിയ നെയ്​മറും സംഘവും ചുവടുറപ്പിക്കുംമു​െമ്പ ഗോൾ നേടി മെഹ്​റസ്​ ആതിഥേയരുടെ ജൈത്രയാത്രയിലേക്ക്​ ആദ്യ ചുവടുവെച്ചു. ഗോൾകീപർ എഡേഴ്​സൺ 60 അടി നീളത്തിൽ നൽകിയ പാസിൽ തുടങ്ങിയ നീക്കമാണ്​ ഗോളായത്​. രണ്ടാം പാദത്തിൽ പെനാൽറ്റി ബോക്​സിൽ ഫിൽ ഫോഡന്‍റെ ​ക്രോസ്​ ഗോളിയെ കാഴ്ചക്കാരനാക്കി മെഹ്​റസ്​ വീണ്ടും ലക്ഷ്യത്തി​െലത്തിച്ചതോടെ സിറ്റി വിജയം ഉറപ്പിച്ചു. ചാമ്പ്യൻസ്​ ലീഗ്​ സെമി ഫൈനൽ രണ്ടു പാദങ്ങളിലും ഗോൾ നേടുന്ന ഏക താരമെന്ന റെക്കോഡും അൾജീരിയൻ ദേശീയ ടീം ക്യാപ്​റ്റൻ കൂടിയായ മെഹ്​റസ്​ ഇതോടെ സ്വന്തം പേരിൽ കുറിച്ചു.

പരിക്കുമൂലം എംബാപ്പെ ബെഞ്ചിലായത്​ പി.എസ്​.ജി ആക്രമണത്തെ ശരിക്കും ബാധിച്ചു. നെയ്​മർ പലതവണ ആക്രമണവുമായി ഗോൾമുഖം തുറന്നെങ്കിലും സിറ്റി പ്രതിരോധവും നിർഭാഗ്യവും ഒരുപോലെ വില്ലനായി.

തുടർച്ചയായി പ്രിമിയർ ലീഗ്​ കിരീടമുൾപെടെ ആഭ്യന്തര മത്സരങ്ങളിൽ തകർപ്പൻ ​പ്രകടനം തുടരുന്ന സിറ്റി ​അഞ്ചു വർഷമായി ഗാർഡിയോളക്കു കീഴിൽ കാത്തിരിക്കുന്ന കിരീടമാണ്​ ഇത്തവണ വിളിപ്പാടകലെ മാടിവിളിക്കുന്നത്​. ഇന്ന്​ റയൽ- ചെൽസി മത്സര ജേതാക്കളുമായാണ്​ ഫൈനലിൽ സിറ്റിക്ക്​ മുഖാമുഖം. ​ആദ്യപാദത്തിൽ എവേ ഗോളിന്‍റെ ആനുകൂല്യമുള്ള ചെൽസി ഇന്ന്​ റയലിനെ മറികടന്ന്​ കലാശപ്പോരി​നെത്തിയാൽ രണ്ട്​ ഇംഗ്ലീഷ്​ ടീമുകളുടെ പോരാട്ടമാകും. അതേ സമയം, ചാമ്പ്യൻസ്​ ലീഗിൽ ഏതു വെല്ലുവിളിയും മറികടന്ന്​ കിരീടവുമായി മടങ്ങുന്നതാണ്​ റയൽ പാരമ്പര്യം. അത്​ ഇത്തവണ രണ്ട്​ ഇംഗ്ലീഷ്​ ടീമുകൾ ഇരുഘട്ടങ്ങളിലായി തല്ലിയുടക്കുമോ എന്നാണ്​ യൂറോപ്​ കാത്തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manchester City reached their first Champions League final as they overcame Paris St-Germain to secure a commanding victory over two legs
Next Story