Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്.എൽ: ഈസ്റ്റ്...

ഐ.എസ്.എൽ: ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം (2-1)

text_fields
bookmark_border
isl 7987
cancel

കൊ​ൽ​ക്ക​ത്ത: സാ​ൾ​ട്ട് ലേ​ക്കി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ ഈ​സ്റ്റ് ബം​ഗാ​ൾ ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്റെ വി​ജ​യാ​ര​വം. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​ന് ക​ളി ജ​യി​ച്ച മ​ഞ്ഞ​പ്പ​ട 13 പോ​യ​ന്റു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കും ക​യ​റി. 32ാം മി​നി​റ്റി​ൽ ഡൈ​സു​കെ സ​കാ​യി​യും 88ാം മി​നി​റ്റി​ൽ ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്റ​കോ​സു​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നാ​യി സ്കോ​ർ ചെ​യ്ത​ത്. ജ​ഴ്സി​യൂ​രി ഗോ​ളാ​ഘോ​ഷി​ച്ച ഡ​യ​മ​ന്റ​കോ​സ് ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ൾ കീ​പ്പ​ർ സ​ചി​ൻ സു​രേ​ഷും ഹീ​റോ​യാ​യി. 84ാം മി​നി​റ്റി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ താ​രം ക്ലീ​റ്റ​ൻ സി​ൽ​വ എ​ടു​ത്ത പെ​നാ​ൽ​റ്റി കി​ക്ക് സ​ചി​ൻ ത​ടു​ത്തി​ട്ടെ​ങ്കി​ലും ഗോ​ളി മു​ന്നി​ലേ​ക്ക് ക​യ​റി​യെ​ന്ന് ക​ണ്ടെ​ത്തി റ​ഫ​റി വീ​ണ്ടും കി​ക്കെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഇ​തും സ​ചി​ൻ സേ​വ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ളി​തീ​രാ​ൻ നേ​രം സി​ൽ​വ (90+7) പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ആ​തി​ഥേ​യ​ർ​ക്കാ​യി ഒ​രു ഗോ​ൾ മ​ട​ക്കി.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഒ​ഡി​ഷ എ​ഫ്.​സി​ക്കെ​തി​രെ ഗോ​ൾ നേ​ടി​യ ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്റ​കോ​സി​നെ ആ​ദ്യ ഇ​വ​നി​ൽ കൊ​ണ്ടു​വ​ന്നു ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​കു​മ​നോ​വി​ച്. ഈ​സ്റ്റ് ബം​ഗാ​ൾ നി​ര​യി​ൽ മാ​റ്റ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ബ്ലാ​സ്റ്റേ​ഴ്സി​ന്റെ മു​ന്നേ​റ്റ​ത്തോ​ടെ​യാ​ണ് ക​ള​മു​ണ​ർ​ന്ന​ത്. ര​ണ്ടാം മി​നി​റ്റി​ലെ ക്രോ​സി​ൽ ക്വാ​മെ പെ​പ്ര കൃ​ത്യ​മാ​യി ത​ല​വെ​ച്ചി​രു​ന്നെ​ങ്കി​ൽ മ​ഞ്ഞ​പ്പ​ട മു​ന്നി​ലെ​ത്തി​യേ​നെ. പി​ന്നാ​ലെ ബോ​ക്സി​ൽ ആ​തി​ഥേ​യ താ​രം നാ​വോ​റം മ​ഹേ​ഷ് സി​ങ്ങി​നെ പ്രീ​തം കോ​ട്ടാ​ൽ ത​ട​ഞ്ഞു. പെ​പ്ര​ക്ക് പി​ന്നെ​യും അ​വ​സ​ര​ങ്ങ​ൾ. ഇ​ട​ക്ക് മ​ഹേ​ഷും ന​ന്ദ​യും മ​ഞ്ഞ​പ്പ​ട​യു​ടെ ഗോ​ൾ​മു​ഖ​ത്ത് അ​പ​ക​ടം വി​ത​റി. 28ാം മി​നി​റ്റി​ലെ കോ​ർ​ണ​ർ കി​ക്ക്. സി​വേ​രി​യോ പ​ന്ത് ഗോ​ളി​ലേ​ക്ക് തൊ​ടു​ത്തെ​ങ്കി​ലും ഓ​ഫ് സൈ​ഡാ​യി. 32ാം മി​നി​റ്റി​ൽ ദൈ​സു​കെ​യു​ടെ ഗോ​ളെ​ത്തി. ക്യാ​പ്റ്റ​ൻ അ​ഡ്രി​യാ​ൻ ലൂ​ണ​യി​ൽ​നി​ന്ന് പ​ന്ത് സ്വീ​ക​രി​ച്ച് ദൈ​സൂ​ക​യു​ടെ ഫി​നി​ഷ്. ഗോ​ളി പ്ര​ഭ്ശു​ഖ​ൻ ഗി​ല്ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പ​ന്ത് പോ​സ്റ്റി​ന്റെ വ​ല​തു​മൂ​ല​യി​ലി​റ​ങ്ങി. സീ​സ​ണി​ലെ ആ​ദ്യ ഫ​സ്റ്റ് ഹാ​ഫ് ഗോ​ളാ​യി ബ്ലാ​സ്റ്റേ​ഴ്സി​നി​ത്. 37ാം മി​നി​റ്റി​ൽ പെ​പ്ര ലോ​ങ് ബാ​ൾ സ്വീ​ക​രി​ച്ച് പോ​സ്റ്റി​ലേ​ക്ക് തൊ​ടു​ത്ത​ത് ഗി​ല്ലി​ന്റെ കൈ​ക​ളി​ൽ. എ​ട്ട് ഫൗ​ളു​ക​ളും നാ​ല് മ​ഞ്ഞ​ക്കാ​ർ​ഡു​ക​ളു​മാ​യി പ​രു​ക്ക​ൻ ക​ളി​യാ​യി​രു​ന്നു ആ​ദ്യ പ​കു​തി​യി​ലേ​ത്.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്കം മു​ത​ൽ ഈ​സ്റ്റ് ബം​ഗാ​ൾ ക​ള​ത്തി​ൽ മേ​ധാ​വി​ത്വം പു​ല​ർ​ത്തി. ഗോ​ൾ​മ​ട​ക്കാ​നാ​യി അ​വ​ർ അ​ധ്വാ​നി​ച്ചു​കൊ​ണ്ടി​രു​ന്നു. 55ാം മി​നി​റ്റി​ൽ ആ​തി​ഥേ​യ​രു​ടെ മ​നോ​ഹ​ര നീ​ക്കം. ക്ലീ​റ്റ​ൻ സി​ൽ​വ ബോ​ക്സി​ൽ സി​വേ​രി​യോ​ക്ക് നീ​ട്ടി ന​ൽ​കി​യ പാ​സ് എ​ത്തി​യ​ത് മ​ഹേ​ഷി​ൽ. ഫി​നി​ഷി​ങ്ങി​ൽ പ​ക്ഷേ പാ​ളി. 61ാം മി​നി​റ്റി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​ന് മ​റ്റൊ​രു സു​വ​ർ​ണാ​വ​സ​രം. മ​ഹേ​ഷി​ന്റെ പി​ൻ​പോ​യ​ന്റ് ക്രോ​സി​ൽ സി​വേ​രി​യോ ത​ല​വെ​ച്ചെ​ങ്കി​ലും നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ ഗോ​ൾ ഒ​ഴി​വാ​യി. 79ാം മി​നി​റ്റി​ൽ ബ്ലാ​സ്റ്റേ​ഴ്സ് പെ​പ്ര​യെ പി​ൻ​വ​ലി​ച്ച് കെ.​പി രാ​ഹു​ലി​നെ ഇ​റ​ക്കി.

ക​ളി 80 മി​നി​റ്റ് പി​ന്നി​ട്ട​തോ​ടെ ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ജ​യ​പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക​വെ നാ​ട​കീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്ക് സാ​ൾ​ട്ട് ലേ​ക് സ്റ്റേ​ഡി​യം സാ​ക്ഷി​യാ​യി. 83ാം മി​നി​റ്റി​ൽ മ​ഹേ​ഷി​നെ ത​ട​യാ​ൻ ശ്ര​മി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ളി സ​ചി​ൻ സു​രേ​ഷി​ന്റെ ചെ​യ്തി​യെ ഫൗ​ളെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് പെ​നാ​ൽ​റ്റി വി​ധി​ച്ചു റ​ഫ​റി. സി​ൽ​വ​യാ​ണ് കി​ക്കെ​ടു​ത്ത​ത്. ഇ​ത് സ​ചി​ൻ ത​ടു​ത്തി​ട്ടെ​ങ്കി​ലും ഗോ​ളി ലൈ​നി​ന് പു​റ​ത്തേ​ക്ക് ക​യ​റി​യെ​ന്ന് വ്യ​ക്ത​മാ​ക്കി വീ​ണ്ടും കി​ക്കെ​ടു​ക്കാ​ൻ വി​ധി വ​ന്നു. ര​ണ്ടാ​മ​ത്തെ കി​ക്കും സേ​വ് ചെ​യ്ത് ഹീ​റോ​യാ​യി സ​ചി​ൻ. 88ാം മി​നി​റ്റി​ൽ ബോ​ക്സി​ൽ ഈ​സ്റ്റ് ബം​ഗാ​ളു​കാ​ർ വ​രു​ത്തി​യ വ​ൻ അ​ബ​ദ്ധം ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ര​ണ്ടാം ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി. ആ​ളി​ല്ലാ ഗോ​ൾ​മു​ഖ​ത്ത് കി​ട്ടി​യ പ​ന്ത് ഉ​ഗ്ര​ൻ ഇ​ട​ങ്കാ​ല​ന​ടി​യി​ൽ വ​ല​യി​ലാ​ക്കി ഡ​യ​മ​ന്റ​കോ​സ്. ഗോ​ൾ നേ​ട്ടം ജ​ഴ്സി ഊ​രി ആ​ഘോ​ഷി​ച്ച ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡും ചു​വ​പ്പും ക​ണ്ട് പു​റ​ത്തേ​ക്ക്. ആ​ഡ് ഓ​ൺ ടൈ​മി​ൽ സ​ന്ദീ​പി​ന്റെ ഹാ​ൻ​ഡ്ബാ​ളാ​ണ് മ​റ്റൊ​രു പെ​നാ​ൽ​റ്റി കി​ക്കി​ന് വ​ഴി​വെ​ച്ച​ത്.

അ​തേ​സ​മ​യം, ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി-​ബം​ഗ​ളൂ​രു എ​ഫ്.​സി മ​ത്സ​രം 1-1 സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ഹൈ​ദ​രാ​ബാ​ദ് ജി.​എം.​സി ബാ​ല​യോ​ഗി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി​യു​ടെ 35ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് യാ​സി​റി​ലൂ​ടെ ആ​തി​ഥേ​യ​ർ മു​ന്നി​ലെ​ത്തി. 58ാം മി​നി​റ്റി​ൽ റ​യാ​ൻ വി​ല്യം​സ് ബം​ഗ​ളൂ​രു​നാ​യി സ​മ​നി​ല ഗോ​ൾ സ്കോ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersISL 2023
News Summary - isl live blasters vs east bengal
Next Story