Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകായുദ്ധ ഭീതിയിൽ ഒരു...

ലോകായുദ്ധ ഭീതിയിൽ ഒരു ലോകകപ്പ്

text_fields
bookmark_border
ലോകായുദ്ധ ഭീതിയിൽ ഒരു ലോകകപ്പ്
cancel
camera_alt

ബ്രസീൽ താരം ലിയോണിഡാസിന്‍റെ ബൈസിക്ക്​ൾ കിക്ക്​ ഗോൾ ശ്രമം 

ഉറുഗ്വായും ഇറ്റലിയും കഴിഞ്ഞ്​ ലോകകപ്പ്​ പന്ത്​ 1938ൽ ഫ്രാൻസിന്‍റെ മണ്ണിലെത്തുമ്പോൾ ലോകം മറ്റൊരു യുദ്ധത്തിന്‍റെ കാർമേഘങ്ങളാൽ മൂടപ്പെട്ടിരുന്നു. യൂറോപ്പിനെ അടിമുടി നാമാവശേഷമാക്കിയ ഒന്നാം ലോക യുദ്ധത്തിന്‍റെ കെടുതികളും, സാമ്പത്തിക മാന്ദ്യങ്ങളും മാറും മുമ്പേ മറ്റൊരു ലോക​യുദ്ധത്തിലേക്ക്​ നാടാകെ മാറിയ സാഹചര്യം. ഇതിനിടയിലായിരുന്നു മൂന്നാം ലോകകപ്പിന്​ അരങ്ങൊരുക്കുന്നത്​. 1934ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിനു ശേഷം, തങ്ങൾക്ക്​ വേദി അനുവദിക്കണമെന്നായിരുന്നു തെക്കൻ അമേരിക്കൻ രാജ്യങ്ങളുടെ ആവശ്യം. അർജന്‍റീന ശക്​തമായ ആവശ്യവുമായി രംഗത്തെത്തി. അഡോൾഫ്​ ഹിറ്റ്​ലറുടെ ജർമനിയായിരുന്നു മറ്റൊരു ആതിഥേയ ബിഡുകാർ. മുൻ ലോകകപ്പ്​ മുസോളിനിയുടെ ഇറ്റലി നടത്തിയതിനാൽ, ഇത്തവണ തങ്ങൾക്കു വേണമെന്നായി ജർമനി. 1936 ബെർലിൻ ഒളിമ്പിക്സിന്​ ആതിഥേയത്വം വഹിച്ചതിന്‍റെ നേട്ടങ്ങൾ കൂടിയുണ്ടായിരുന്നു ജർമനിയുടെ അവകാശ വാദങ്ങൾക്ക്​. 1936 ആഗസ്റ്റിൽ ബെർലിനിൽ ചേർന്ന ഫിഫ കോൺഗ്രസിൽ ജർമനിക്ക്​ അവരുടെ വോട്ട്​ മാത്രമേ ലഭിച്ചുള്ളൂ. 23ൽ 19 രാജ്യങ്ങളും ഫ്രാൻസിനെ പിന്തുണച്ചപ്പോൾ തുടർച്ചയായി രണ്ടാം ലോകകപ്പിന്‍റെ വേദിയും യൂറോപ്പിനായി. അർജന്‍റീനയുടെ ബഹിഷ്കരണം; ഏഷ്യയുടെ ആദ്യ പങ്കാളിത്തം തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ്​ വേദി യൂറോപ്പിന്​ തന്നെ നൽകിയതിലെ പ്രതിഷേധത്തിലായിരുന്നു തെക്കനമേരിക്കൻ രാജ്യങ്ങൾ. വേദിക്കു ശ്രമിച്ച അർജന്‍റീനയും, പ്രഥമ ചാമ്പ്യന്മാരായ ഉറുഗ്വായും ഫ്രാൻസിലേക്ക്​ ടീമുകളെ വിട്ടില്ല. ബ്രസീൽ മാത്രമായി തെക്കനമേരിക്കൻ പ്രാതിനിധ്യം. ആഭ്യന്തര യുദ്ധങ്ങൾകൊണ്ടു പൊറുതിമുട്ടിയ സ്​പെയിനിന്​ ഫുട്​ബാളിനെ കുറിച്ച്​ ചിന്തിക്കാൻ പോലും സമയമില്ലായിരുന്നു. ഫിഫയെ അംഗീകരിക്കാത്ത ഇംഗ്ലണ്ട്​ ഇത്തവണയും ലോകകപ്പിന്‍റെ പടിക്കു പുറത്തു തന്നെയായിരുന്നു. ലോകകപ്പിൽ കളിക്കാൻ താൽപര്യവുമായി 37 ടീമുകകൾ ഫിഫയെ സമീപിച്ചു. 16 ടീമുകൾക്കായിരുനു സ്ഥാനം കണക്കാക്കിയത്​. ആതിഥേയരായ ഫ്രാൻസും, ചാമ്പ്യന്മാരായ ഇറ്റലിയും നേരിട്ട്​ യോഗ്യത നേടി. ശേഷിച്ച 14ൽ 11 ടീമുകൾ യൂറോപ്പിൽ നിന്നും യോഗ്യത നേടിയെത്തി. ബ്രസീൽ, ക്യൂബ, ഡച്ച്​ ഈസ്റ്റിൻഡീസ്​ (ഇന്തോനേഷ്യ) എന്നിവരായിരുന്നു മറ്റു ടീമുകൾ. ഡച്ച്​ ഈസ്റ്റ്​ ഇൻഡീസ്​ എന്ന പേരിൽ അറിയപ്പെട്ട ഇന്തോനേഷ്യ അങ്ങനെ ലോകകപ്പിൽ മാറ്റുരക്കുന്ന ആദ്യ ഏഷ്യക്കാരായി മാറി. യുദ്ധഭീതിയിലെ കളി ഫ്രാൻസിൽ പന്തുരുണ്ട്​ തുടങ്ങുമ്പോഴേക്കും യുദ്ധഭീതി കൂടുതൽ സജീവമായി. ലോകകപ്പിന്​ മുമ്പു തന്നെ ജർമനി അയൽക്കാർ കൂടിയായ ഓസ്​ട്രിയയെ പിടിച്ചടക്കി തങ്ങളുടെ അധീനതയിലാക്കിയിരുന്നു. വണ്ടർ ടീം എന്ന പേരിൽ വിഖ്യാതരായ ഓസ്​ട്രിയയുടെ ഫുട്​ബാൾ ടീമിനെയും, സംഘാടകരെയുമെല്ലാം പിച്ചിച്ചീന്തിയതോടെ ലോകകപ്പിൽ നിന്നും അങ്ങനെയൊരു ടീമുമില്ലാതായി. ഓസ്​ട്രിയൻ ടീമിലെ ഏതാനും താരങ്ങൾ നാസി ജർമനിക്കുവേണ്ടിയാണ്​ ബൂട്ടുകെട്ടിയത്​. ആതിഥേയരായ ഫ്രാൻസിലും അപ്പോഴേക്കും ആഭ്യന്തര സംഘർഷങ്ങൾ തുടങ്ങി. എങ്കിലും പാരിസും മഴ്​സെയും​ റീംസും ഉൾപ്പെടെ 10 വേദികളിൽ ലോകകപ്പിന് പന്തുരുണ്ടുതുടങ്ങി. നാസി ജർമനി ആദ്യ റൗണ്ടിൽ പുറത്തായി. ക്യൂബയും റുമേനിയയും തമ്മിലെ മത്സരം ശ്രദ്ധേയമായി. കരുത്തരായ റുമാനിയയെ ആദ്യം സമനിലയിലും, പിന്നെ റീമാച്ചിൽ തോൽപിച്ചും ക്യൂബ ക്വാർട്ടറിലെത്തി. സെമിയിൽ ബ്രസീൽ -ഇറ്റലിയും ഹംഗറി സ്വീഡനും തമ്മിലായിരുന്നു. ഒടുവിൽ കാലശപ്പോരാട്ടത്തിൽ ഹംഗറിയെ 4-2ന്​ വീഴ്ത്തി ഇറ്റലി തുടർച്ചയായി രണ്ടാം ലോകകപ്പിലും കിരീടമണിഞ്ഞു. ഇറ്റാലിയുടെ ഫാഷിസ്റ്റ്​ സല്യൂട്ടും, ഇറ്റലിക്കെതിരെ പ്രതിഷേധവുമായി ഗാലറിയിലെത്തിയ പതിനായിരങ്ങളുടെ കാഴ്ചയുമെല്ലാം ഈ ലോകകപ്പ​ിന്‍റെ ബാക്കി പത്രങ്ങളായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup
News Summary - A World Cup in fear of world war
Next Story