Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Suryakumar Yadav In Guise Of Cameraman Interviews Fans
cancel

വേഷം മാറി സൂര്യ; ഉപദേശ ശരങ്ങളുമായി ആരാധകർ -വിഡിയോ കാണാം

text_fields
bookmark_border
ലോകകപ്പ് പോരാട്ടത്തിനായി മുംബൈയിലെത്തിയ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് വേഷം മാറി മറൈന്‍ ഡ്രൈവിലിറങ്ങുകയായിരുന്നു

മുംബൈ: സമൂഹമാധ്യമങ്ങളിൽ പ്രാങ്ക്​ വിഡിയോകൾ വൈറലാകുന്നത്​ പതിവാണ്​. അത്തരമൊരു വിഡിയോ ആണ്​ ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്​. ശ്രീലങ്കക്കെതിരായ ലോകകപ്പ് പോരാട്ടത്തിനായി മുംബൈയിലെത്തിയ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് വേഷം മാറി മറൈന്‍ ഡ്രൈവിലിറങ്ങുകയായിരുന്നു. തുടർന്ന്​ താരം നിരവധിപേരെ ഇന്‍റർവ്യൂ ചെയ്യുകയും ചെയ്തു.

ടീം ഇന്ത്യ താമസിക്കുന്ന ഹോട്ടലില്‍ നിന്നാണ്​ സൂര്യ ഇന്‍റർവ്യൂവിനായി ഇറങ്ങിയത്​. കൈയിലെ ടാറ്റുകള്‍ മറയ്​ക്കാനായി ഫുള്‍ സ്ലീവ് ഷര്‍ട്ടും തലയിലൊരു തൊപ്പിയും മുഖത്ത് കൂളിംഗ് ഗ്ലാസും മാസ്കും അണിഞ്ഞ്​ കൈയിലൊരു കാമറയും പിടിച്ചിറങ്ങിയ സൂര്യകുമാറിനെ സഹതാരം രവീന്ദ്ര ജഡേജക്ക് പോലും തിരിച്ചറിയാനായില്ല. കാറില്‍ മുംബൈ മറൈന്‍ ഡ്രൈവിലെത്തിയ സൂര്യ അവിടെയുളള ആളുകളോട് ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ചും ഇഷ്ടതാരങ്ങളെക്കുറിച്ചും അഭിപ്രായങ്ങള്‍ തേടി. ഒപ്പം അവര്‍ പറയുന്ന കാര്യങ്ങള്‍ കാമറയില്‍ ഷൂട്ട് ചെയ്യുകയും ചെയ്തു.

ചോദ്യങ്ങൾക്കിടെ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിങ്​ പൊസിഷനെക്കുറിച്ചും ഇപ്പോഴത്തെ പ്രകടനങ്ങ​ളെക്കുറിച്ചും ആരാധകർ സംസാരിച്ചു. സൂര്യ ഏകദിനത്തില്‍ ഇനിയും മെച്ചപ്പെടണമെന്നും ഒരു ആരാധകന്‍ പറഞ്ഞു. നിലവില്‍ സൂര്യ അഞ്ചാമതോ ആറാമതോ ആണ് ബാറ്റിങിനിറങ്ങുന്നതെന്നും ബാറ്റിങ്​ ഓര്‍ഡറില്‍ കുറച്ചു കൂടി നേരത്തെ ഇറങ്ങണമെന്നും സ്വയം മെച്ചപ്പെടണമെന്നും അതിന് കോച്ചിന്‍റെ സഹായം തേടാവുന്നതാണെന്നും പറഞ്ഞവരും ഉണ്ട്​.

വിഡിയോയുടെ അവസാനം ആരാധികക്ക് മുമ്പില്‍ തൊപ്പിയും മാസ്കും മാറ്റി സൂര്യ എത്തുകയും ചെയ്തു. അവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത താരം ആരാധകര്‍ കൂടുന്നതിനുമുമ്പ് പെട്ടെന്ന് മടങ്ങുകയും ചെയ്തു. താന്‍ അത്ര മോശം നടനല്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ എന്ന് ചോദിച്ചാണ് സൂര്യ മടങ്ങിയത്. മടങ്ങും വഴി നിരവധിപേർ താരത്തെ കണ്ടെങ്കിലും പെട്ടെന്ന് മനസിലായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suryakumar Yadav In Guise Of Cameraman Interviews Fans At Mumbai's Famous Marine Drive; Watch Viral Video
Next Story