Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതിയ റെക്കോഡിലേക്ക് ചുവടുവെച്ച് ഹിറ്റ്മാൻ
text_fieldsbookmark_border
പെർത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പോരാട്ടത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ട്വന്റി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടമാണ് ഹിറ്റ്മാൻ സ്വന്തമാക്കിയത്. 36 മത്സരങ്ങളിലാണ് താരം ഇന്ത്യക്കായി ഇറങ്ങിയത്. ശ്രീലങ്കൻ താരം തിലകരത്ന ദിൽഷനെയാണ് രോഹിത് മറികടന്നത്. 2007ലെ ആദ്യ ട്വന്റി 20 ലോകകപ്പ് മുതൽ ഇന്ത്യക്കായി പാഡണിയുന്ന താരം ഇതുവരെയുള്ള എട്ട് ലോകകപ്പിലും രാജ്യത്തിനായി കളിച്ചു. ക്യാപ്റ്റനായി ആദ്യത്തെ ലോകകപ്പാണിത്.
ക്യാപ്റ്റന് അഭിനന്ദനങ്ങൾ നേർന്ന് ബി.സി.സി.ഐ ട്വീറ്റ് ചെയ്തു. മത്സരത്തിൽ ഒരു സിക്സും ഫോറും സഹിതം 15 റൺസെടുത്ത രോഹിതിനെ ലുംഗി എൻഡിഗി സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

